നിന്ന് പിടിവിട്ടില്ല. സാവധാനം ഇന്ദു രുധിരാഖ്യം തന്റെ കയ്യിലേക്ക് എടുത്തു പിടിച്ചു.
അകത്തേക്ക് കുതിച്ചെത്തിയ ജലം വന്നതിലും അധികം വേഗതയിൽ പിൻവാങ്ങി പഴയതു പോലെ തന്നെ ഒരു മതിൽ പോലെ നിന്നു.
ഇന്ദുവിന്റെ കൈയ്യിലിരുന്ന രുധിരാഖ്യം ഒന്നുകൂടി വിറച്ചു. ആ വിറയൽ അവളുടെ ശരീരത്തിലൂടെ പുറത്തേക്ക്,ഭൂമിയിലേക്ക് തന്നെ ഒഴുകി. അവളുടെ ശരീരം വിട്ട് ഭൂമിയിലേക്ക് കയറിയതോടെ ഓരോ നിമിഷവും ആ പ്രകമ്പനത്തിന്റെ തീവ്രത വർദ്ധിച്ചുകൊണ്ടിരുന്നു.
തങ്ങൾ നിൽക്കുന്നിടത്ത് പാറക്കെട്ടുകൾ വിറക്കുന്നതും അതിനുള്ളിൽ നിന്ന് ചെറിയ പാറക്കഷണങ്ങൾ അടർന്നു വീഴുന്നതും കണ്ട് ഇന്ദു വേഗം തലവെട്ടിച്ച് ഏഥനെ നോക്കുമ്പോൾ അവൻ അവിടെ ബാക്കിയുണ്ടായിരുന്ന വജ്രത്തിൽ തീർത്ത വാളിലേക്കും വസ്ത്രത്തിലേക്കും തന്നെ നോക്കി നിൽക്കുകയായിരുന്നു.
“പോകാം…. ”
പറഞ്ഞുകൊണ്ട് ഇന്ദു അവന്റെ കയ്യിൽ പിടിച്ചു കുലുക്കി എങ്കിലും അവന്റെ കണ്ണുകൾ അതിൽനിന്നും മാറിയില്ല.
“ഇപ്പോ അത് കിട്ടാഞ്ഞിട്ടാണോ..?? ”
ഇത്തിരി ദേഷ്യത്തിൽ അവനെ നോക്കിക്കൊണ്ട് നിന്ന അവൾ വേഗം രുധിരാഖ്യം തന്റെ വലതു കൈയിൽ പിടിച്ചശേഷം ചെന്ന് വസ്ത്രവും വാളും കയ്യിലെടുത്ത് ഏഥന് നേർക്ക് നീട്ടി.
പൊടുന്നനെ മുഖമൊന്നു വികസിച്ച അവൻ മുട്ടുകൾ മടക്കി ഒരു മുട്ട് നിലത്തുകുത്തി തലകുനിച്ച് ഇരുകൈകളും തലയ്ക്കൊപ്പം ഉയരത്തിൽ അവൾക്ക് നേരെ നീട്ടി.
ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ അവൻ നീട്ടിയ കയ്യിലേക്ക് അവൾ അത് രണ്ടും വച്ച് കൊടുത്തു.
അത് മേടിച്ച് ഒന്ന് നെഞ്ചോട് ചേർത്ത ശേഷം ചാടിയെഴുന്നേറ്റ അവൻ ഇടതു കൈയിലേക്ക് ആ വസ്ത്രം പിടിച്ചുകൊണ്ട്
???
Waiting for next part
Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️
❤❤❤
ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????
കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.
പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂
ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..
പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )
10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.
ഞായറാഴ്ച ക്ലാസ്സ് എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….
ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.
ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????
Its OK — Understand.
veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.
Konnu kallanjalle vendayirunnu paavam
Konnu kallanjalle vendayirunnu