അതിലൊന്നിൽ നിന്നായിരുന്നു ആ സ്വർണ്ണ പ്രകാശം പുറത്തേക്ക് വന്നുകൊണ്ടിരുന്നത്.
അത്ര നേരമായിട്ടും തന്റെ കയ്യിൽ നിന്ന് പിടിവിടാതെ നിൽക്കുന്ന ഏഥനേയും പിടിച്ചു വലിച്ചു കൊണ്ട് അങ്ങോട്ടേക്ക് നീങ്ങിയ ഇന്ദുവിനെ അമ്പരപ്പിച്ചുകൊണ്ട് ആ സ്വർണ്ണമാൻ അവിടെ കിടപ്പുണ്ടായിരുന്നു.!!
എന്നാൽ തൊട്ടുമുന്നിൽ അവരെ കണ്ടിട്ടും അതിന് യാതൊരു പേടിയോ കുലുക്കമോ അമ്പരപ്പോ ഒന്നുമുണ്ടായില്ല.!!
ഇന്ദു തിരിഞ്ഞുനോക്കുമ്പോൾ ഏഥനും അതിന്റെ കണ്ണുകളിലേക്ക് തന്നെ കണ്ണുനട്ട് നിൽക്കുകയായിരുന്നു.
“ഇയാൾ എന്തുവാ അതിന്റെ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാൻ അതിനെ പ്രേമിക്കാൻ പോവുകയാണോ….??”
അല്പം ശുണ്ഠിയോടെ അവൾ അവനെ നോക്കി ചുണ്ടു കൂർപ്പിച്ചു. അവൻ ഒന്ന് ചിരിച്ചതല്ലാതെ അതിനൊന്നും മറുപടി പറഞ്ഞില്ല.
“എന്നാലും ഒന്ന് മിണ്ടിക്കൂട….!!”
വീണ്ടും അവനെ തന്നെ നോക്കിയ അവളുടെ കണ്ണുകളിൽ പോലും ഒരു പരിഭവം നിറഞ്ഞുവെങ്കിലും അതൊന്നും അല്പംപോലും ഏഥനെ ബാധിക്കുന്നുണ്ടായിരുന്നില്ല. ആ സമയമത്രയും അവൻ ചുറ്റോടു ചുറ്റും ശ്രദ്ധാപൂർവ്വം നോക്കിക്കൊണ്ടിരുന്നു.
ആ മുറിയുടെ അങ്ങേ മൂലയ്ക്ക് ഉള്ള കല്ലിൽ ഒരു രത്നത്തിന്റെ അടയാളം കണ്ടു പിടിച്ച അവൻ അവളെയും വലിച്ചു കൊണ്ട് തന്നെ അങ്ങോട്ടേക്ക് നീങ്ങി.
“ഇന്ദു…. ഇത് അഴിച്ചു താ…. ”
ആ അടയാളത്തിന് അടുത്തെത്തിയ ഏഥൻ ഇന്ദുവിന്റെ കഴുത്തിൽ കിടന്ന രത്നം ചൂണ്ടിക്കാട്ടി അവളോട് പറഞ്ഞു.
“കൈവിടാതെ എങ്ങനെ ഞാൻ അഴിക്കും…??? ”
ഏഥൻ മുറുകെ പിടിച്ചിരിക്കുന്ന തന്റെ വലതു കയ്യിലേക്കും അവന്റെ മുഖത്തേക്കും അവൾ മാറിമാറി നോക്കി.
“അത് സാരമില്ല…..ഒറ്റക്കൈ കൊണ്ട് അഴിച്ചാൽ മതി…. “
???
Waiting for next part
Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️
❤❤❤
ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????
കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.
പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂
ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..
പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )
10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.
ഞായറാഴ്ച ക്ലാസ്സ് എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….
ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.
ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????
Its OK — Understand.
veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.
Konnu kallanjalle vendayirunnu paavam
Konnu kallanjalle vendayirunnu