ഒന്ന് രണ്ട് തവണ കൂടി ശ്വാസം വലിച്ചു വിട്ട ഏഥൻ ഞൊടിയിടയിൽ അവളെയും കൊണ്ട് തടാകത്തിലേക്ക് കുതിച്ചു. എന്നാൽ അവർ ചാടിയിട്ടും തടാകത്തിലെ ജലത്തിൽ ഒരു അനക്കവും സംഭവിച്ചില്ല.!! മൂർച്ചയേറിയ ഒരു ബ്ലേഡ് വെള്ളത്തിലൂടെ പാഞ്ഞു പോയതുപോലെ ഒരു ചെറു അനക്കം മാത്രം അതിൽ ഉണ്ടായി.!!
അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, തടാകത്തിന് അടി വശത്തേക്ക് പോകുന്തോറും വിസ്താരമേറിക്കൊണ്ടിരുന്നു. കഴുത്ത് ചെറുതായ ഒരു കുടത്തിന്റേതു പോലെയായിരുന്നു തടാകത്തിന്റെ ആകൃതി.!!
മുകളിൽ നിന്ന് നോക്കിയാൽ കാണുന്ന തടാകത്തിന്റെ നേരെ അടിവശം നിറയെ മണലും ചെറു സസ്യങ്ങളും നിറഞ്ഞത് ആയിരുന്നുവെങ്കിൽ അടിയിൽ,ഉൾവശങ്ങളിൽ ചുറ്റോടുചുറ്റും നിറയെ പാറക്കെട്ടുകൾ ആയിരുന്നു. മണൽ കൂനകളിൽ ഒന്നിൽ കാലുറപ്പിച്ച് നിന്ന ശേഷം ഇരുവരും ചുറ്റും നോക്കിയപ്പോൾ അവിടെ ഒരു ഗുഹാകവാടം പോലെ ഒന്ന് കണ്ടു.!!
ചെറുതായി ശ്വാസംമുട്ടി തുടങ്ങിയെങ്കിലും അങ്ങോട്ടേക്ക് ഇന്ദുവിനെയും വലിച്ച് നീങ്ങിയ ഏഥൻ ആ ഗുഹക്കുള്ളിലേക്ക് കയറി.!
ജലം ഒരു മതില് പോലെ അവിടെ അവർക്ക് പിന്നിൽ അവസാനിച്ചിരുന്നു. അതിനുള്ളിൽ നിന്ന് ഇരുവരും ഉള്ളിലേക്ക് കയറിയതോടെ അവരുടെ ശരീരത്തിൽ പറ്റിയ ജലാംശം കൂടി ജലഭിത്തിയിലേക്ക് വലിച്ചെടുക്കപ്പെട്ടു.!! അവരുടെ ശരീരം ഞൊടിയിടകൊണ്ട് ജലകണങ്ങൾ അപ്രത്യക്ഷമായി ഉണങ്ങി.സ്വർണ്ണ നിറമാർന്ന വെളിച്ചം ആ ഗുഹയുടെ ഉൾവശത്ത് മുഴുവനും നിറഞ്ഞു നിന്നിരുന്നു.
അത് ഒരു വിസ്താരമേറിയ മുറി പോലെ ആയിരുന്നെങ്കിലും മറഞ്ഞിരിക്കാൻ പറ്റുന്ന ഒട്ടനവധി സ്ഥലങ്ങൾ അതിനുള്ളിലുണ്ടായിരുന്നു.
???
Waiting for next part
Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️
❤❤❤
ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????
കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.
പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂
ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..
പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )
10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.
ഞായറാഴ്ച ക്ലാസ്സ് എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….
ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.
ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????
Its OK — Understand.
veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.
Konnu kallanjalle vendayirunnu paavam
Konnu kallanjalle vendayirunnu