നെഞ്ച് പൊട്ടുന്ന ഭാവത്തോടെ വീണ്ടും മാവിക ഇന്ദുവിനെ തന്നെ നോക്കിയെങ്കിലും അവൾ മാവികയുടെ നേർക്ക് കണ്ണ് ഉയർത്തിയത് പോലുമില്ല. പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
” എന്റെ ആത്മാവിന്റെ പാതി കൂടിയാണ് നീ…. എനിക്കോ എന്റെ കുഞ്ഞിനോ വേദനിച്ചാൽ അത് നിന്നെയും വേദനിപ്പിക്കും ഇന്ദു…… ഞാൻ നീ നീട്ടിയത് സ്വീകരിക്കാം…. എന്റെ മകളെ നീ മറക്കരുത്…. എന്റെ രാജ്യത്തെയും… ഏഥൻ തിരികെ എത്തിക്കഴിഞ്ഞാൽ അവനെയും കൂട്ടി നീ പോകണം…. ആ രാജ്യത്തെ സംരക്ഷിക്കാൻ നിനക്ക് കഴിയില്ല പക്ഷേ റാണിയെയും എന്റെ കുഞ്ഞിനെയും എങ്കിലും നീ ജീവനോടെ തിരിച്ചെത്തിക്കണം….. ”
നിറഞ്ഞൊഴുകിയ കണ്ണുകളോടെ പറഞ്ഞിട്ട് അവൾ കുളത്തിൽ നിന്ന് ഇന്ദുവിന് നേർക്ക് ആദ്യത്തെ പടിയിലേക്ക് നീങ്ങി. ആദ്യത്തെ പടിയിൽ തൊട്ടതോടെ അവളുടെ വാലിന്റെ രൂപം മാറി അത് മനുഷ്യസ്ത്രീയുടെ കാലുകൾ ആയി മാറി. കട്ടിയുള്ള ശൽക്കങ്ങൾ നിറഞ്ഞ ചേല അവളുടെ അരക്ക് താഴേക്ക് മൂടിയിരുന്നു.
” അവരെയും കൂട്ടി എന്റെ നേരെ പിന്നിൽ വന്നു നിൽക്ക്…. ”
തീക്ഷണമായ മിഴികളോടെ ഇന്ദു ഗിരീഷിനെ നോക്കി മുരണ്ടു.
ഒന്ന് ഞെട്ടിയ ഗിരീഷ് വേഗം അപ്പുറത്തേക്ക് മാറി ഗൗരിയുടെയും അമ്മയുടെയും കയ്യിൽ പിടിച്ചു വലിച്ച് ഇന്ദുവിന് നേരെ പുറകിൽ നേർരേഖയിൽ ആയി കൊണ്ട് മുട്ട് കുത്തി കുനിഞ്ഞു നിന്നു.
വളരെ പതിയെ,ഇന്ദുവിന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി കൊണ്ട് ഓരോ പടികളും കയറി മുകളിലേക്ക് എത്തിയ മാവിക ഇന്ദുവിന്റെ കയ്യെത്തുന്നതിന് തൊട്ടു മുൻപിൽ ഉള്ള പടിയിൽ വരെ എത്തി നിന്നു.
ആത്മഹത്യ ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഒരാളുടേതിന് തുല്യമായിരുന്നു
???
Waiting for next part
Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️
❤❤❤
ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????
കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.
പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂
ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..
പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )
10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.
ഞായറാഴ്ച ക്ലാസ്സ് എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….
ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.
ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????
Its OK — Understand.
veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.
Konnu kallanjalle vendayirunnu paavam
Konnu kallanjalle vendayirunnu