ഒരു നടുക്കം പ്രകടമായിരുന്നു.! ഇന്ദുവിനെ തന്നെ ഉറ്റുനോക്കി ഒന്നും ശബ്ദിക്കാതെ അവൾ നിന്നു. അവളുടെ മുഖത്തും കണ്ണുകളിലും തെളിഞ്ഞുവന്ന ഭാവം എന്താണെന്ന് അവരെ രണ്ടുപേരെയും പേടിയോടെ നോക്കിക്കൊണ്ട് ചുറ്റും നിന്ന ആർക്കും തന്നെ മനസ്സിലായിരുന്നില്ല.
“ഏഥൻ….അവൻ എന്നോട് പറഞ്ഞു വിട്ടതാണ് മാവികയോട് ഇത് സ്വീകരിക്കണമെന്ന് അപേക്ഷിക്കാൻ…..”
തല ഇരുവശത്തേക്കും ഒന്ന് ആട്ടികുടഞ്ഞ് കണ്ണിൽ നിറഞ്ഞ നീർത്തുള്ളികളെ തെറിപ്പിച്ചു കളഞ്ഞ ശേഷം അവൾ തന്റെ ഇടത് വലത് തോളുകൾ മാറിമാറി ഉയർത്തി കണ്ണ് തുടച്ചു.
എന്തോ തീരുമാനിച്ചുറച്ച പോലെ വലിഞ്ഞുമുറുകിയ മുഖത്തോടെ അവൾ വീണ്ടും മാവികക്ക് നേരെ തന്റെ കൈകൾ നീട്ടിപ്പിടിച്ചു.
” വേണ്ട ഇന്ദു… എനിക്കിത് സ്വീകരിക്കാൻ ആവില്ല…..ഏഥന്…. അവന് ഒന്നും അറിയില്ല…. അവൻ പഠിച്ച മന്ത്രങ്ങളിലും അവൻ അറിയുന്നതിലും മുകളിലാണ് രുധിരാഖ്യവും അതിന്റെ ശക്തിയും…….ഞാനിത് സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെയൊരു തിരിച്ചുപോക്ക് എനിക്ക് ഉണ്ടാകില്ല…. എന്റെ റാണി,എന്റെ രാജ്യം,എന്റെ മകൾ… ഇവയെല്ലാം എനിക്ക് പിന്നെ ഓർമ്മകൾ മാത്രമാകും…. വേണ്ട ഞാൻ എന്റെ പ്രതികാരം അവസാനിപ്പിച്ച് തിരിച്ചു പൊയ്ക്കോളാം…. നീ നിർബന്ധിച്ചാൽ എനിക്ക് സ്വീകരിക്കാതിരിക്കാൻ ആവില്ല…. പക്ഷേ നീയത് ചെയ്യരുത്….. ”
ഇടയ്ക്കിടെ ഇടറി പോകുന്ന വാക്കുകളോടെ മാവിക ദയനീയമായി വീണ്ടും ഇന്ദുവിനെ നോക്കി.
പക്ഷേ ഏഥന്റെ വാക്കുകൾ വീണ്ടും മനസ്സിലെത്തിയ ഇന്ദു ചാഞ്ചാടുന്ന മനസ്സിനെ അടക്കിനിർത്തിയ ശേഷം മാവികയുടെ ദയനീയത ശ്രദ്ധിക്കാതെ വീണ്ടും അവൾക്ക് നേരെ കൈ നീട്ടിക്കൊണ്ട് തന്നെ നിന്നു.
???
Waiting for next part
Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️
❤❤❤
ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????
കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.
പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂
ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..
പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )
10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.
ഞായറാഴ്ച ക്ലാസ്സ് എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….
ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.
ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????
Its OK — Understand.
veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.
Konnu kallanjalle vendayirunnu paavam
Konnu kallanjalle vendayirunnu