രുധിരാഖ്യം 11 [ചെമ്പരത്തി] 387

അതിനും പുറമേ അതിൽ നിന്ന് താനെ ഉള്ളിലേക്ക് മടങ്ങി ചേരുന്ന ചിറകുകൾ വിടർന്ന് നിന്നിരുന്നു.!!

കഴുത്തിന്റെ പിൻവശത്തേയും തോളിനെയും പൊതിഞ്ഞുകൊണ്ട് നേർത്ത ചങ്ങലകളാൽ ഉണ്ടാക്കിയ കവചം അത് ശിരസ്സിനെ മൂടിയ കിരീടത്തോളം എത്തിയിരുന്നു.

കിരീടത്തിന്റെ ഒരു പാതിയിൽ മാത്രം ഉണ്ടായിരുന്ന രത്നം വല്ലാത്തൊരു വെളിച്ചത്തോട് വെട്ടിത്തിളങ്ങിയെങ്കിലും അതിന് പതിവ് ശോഭ ഉണ്ടായിരുന്നില്ല.

ആ കിരീടത്തിലെ മറുപാതിയിൽ ഉണ്ടായിരുന്ന രത്നത്തിന്റെ ഭാഗം ശൂന്യമായി കിടന്നിരുന്നു.

കട്ടിയുള്ള പുരികങ്ങൾക്ക് താഴെ അവളുടെ നീല കണ്ണുകളിൽ ഒരു ഇന്ദ്രനീലത്തിന്റെ പ്രകാശം മുഴുവൻ ഉണ്ടായിരുന്നു. പക്ഷേ അതിലേറെ ഒരു നിസ്സഹായതയും അതിൽ നിറഞ്ഞിരുന്നു.അവളൊന്നു തല വെട്ടിച്ചവരെ എല്ലാവരെയും മാറിമാറി നോക്കിയതോടെ വെളുപ്പും സ്വർണ്ണവും കലർന്ന നീളൻ മുടിയിഴകൾ ഇളകിയാടി.

ഒരു നടുക്കത്തോടെ തന്റെ തൊട്ടടുത്തുള്ള മരത്തിലേക്ക് ചാരി നിന്ന രേവതിയമ്മയുടെ കൈ ഗൗരിയുടെ വിറച്ച് തുള്ളുന്ന കയ്യിൽ പിടിമുറുക്കി.

“എന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള ആയുധം  കണ്ടെത്തി കൊണ്ടുവന്നല്ലേ..?? അതും നീ തന്നെ….!!”

ഏറ്റവും മുകളിലെ പടിയിൽ, ചേർത്ത് പിടിച്ച കൈകൾക്ക് ഉള്ളിൽ രുധിരാഖ്യവുമായി നിൽക്കുന്ന ഇന്ദുവിന് മുൻപിലേക്ക് അടുത്ത് വന്ന് വെള്ളത്തിൽ തന്നെ ഉയർന്നു നിന്നുകൊണ്ട് അവൾ ചെറുതേങ്ങലോടെ ചോദിച്ചു.

അവളുടെ ചോദ്യത്തിലെ ദയനീയതയും നിരാശ നിറഞ്ഞതും പ്രതീക്ഷ നഷ്ടപ്പെട്ടതുമായ ഭാവവും മറ്റാർക്കും മനസ്സിലായില്ലെങ്കിലും ഇന്ദുവിന് നല്ലപോലെ  മനസ്സിലായിരുന്നു. അതുകൊണ്ട് ആയിരിക്കണം

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.