രുധിരാഖ്യം 11 [ചെമ്പരത്തി] 387

ഇന്ദുവിന്റെ മനസ്സ് അപ്പോഴും ആശങ്കകളാൽ നിറഞ്ഞിരുന്നു. അവളുടെ സാമീപ്യം അറിഞ്ഞെന്നവണ്ണം കുളത്തിലെ ജലം പതിയെ ശാന്തമായി. അവർ എല്ലാവരും നോക്കി നിൽക്കുമ്പോൾ തന്നെ കുളത്തിലെ ജലം ഒരു സ്തൂപം പോലെ മുകളിലേക്ക് ഉയർന്നു. ഒരാൾ ഉയരത്തിൽ ഉയർന്ന അത് പതിയെ മാവികയുടെ രൂപത്തിലേക്ക് മാറി.

ഇന്ദുവിനും മറ്റുള്ളവർക്കും മുന്നിൽ ആദ്യമായി മാവികയുടെ യഥാർത്ഥ രൂപം തെളിഞ്ഞുവന്നു..!!!

വിടർന്ന അരക്കെട്ട് മുതൽ താഴേക്ക് കൂമ്പിയൊഴുകി അവസാനം അതിമനോഹരമായ വിടർന്ന വാൽ ചിറകിൽ അവസാനിക്കുന്ന മത്സ്യ ഉടൽ.!!

അതിൽ ഒരു പുളിയിലയേക്കാൾ വലുപ്പമുള്ള, സ്വർണ്ണനിറവും  ഇളം നീലയും ചുവപ്പും കലർന്ന ശല്കങ്ങൾ.!

അരക്കെട്ടിനു ഇരുവശവും വെള്ളത്തിൽ അതിവേഗം നീന്താൻ വേണ്ടിയിട്ട് ഉള്ള ചിറകുകൾ. അരക്കെട്ടിന് ചുറ്റും ഉണ്ടായിരുന്ന ഒരു കൊളുത്തിൽ അവളുടെ വാളിന്റെ സ്വർണ്ണത്തിൽ തീർത്ത പിടി മാത്രം ഉറപ്പിച്ചിരുന്നു.!!

അരക്ക് മുകളിലേക്ക് മാറിടങ്ങൾ ഒഴികെ ബാക്കിയെല്ലാം പൂർണ നഗ്നമായിരുന്നു. മാറിടങ്ങൾ മറച്ച നനഞ്ഞു കുതിർന്ന ചേലക്കും  അവളുടെ ശരീരത്തിനും തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നില്ല.!

അവളുടെ മാറിടങ്ങൾക്ക് കുറുകെ വലത്തേ തോളിൽ നിന്ന് ഇടത് വശത്തേക്ക് അല്പം വീതിയുള്ള ഒരു തുകൽ പട്ട ഉണ്ടായിരുന്നു.അതിന്റെ അരികുകളും വശങ്ങളും എല്ലാം സ്വർണ്ണം  കൊണ്ടും വജ്ജ്രം കൊണ്ടും ചിത്രപ്പണികൾ ചെയ്തതായിരുന്നു.

വിരലുകൾ മുതൽ കൈമുട്ട് വരെ അവളുടെ കൈകളെ പൊതിഞ്ഞ് വെള്ളിയും സ്വർണവും കലർന്ന നിറത്തിലുള്ള ശൽക്കങ്ങൾ കൊണ്ട് ഉള്ള കവചങ്ങൾ ഉണ്ടായിരുന്നു.

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.