മുഖമുള്ള ജീവി വീണ്ടും കൊമ്പടർന്നു പോയ, തല മണ്ണിലേക്ക് പൂഴ്ത്തിയിരിക്കുന്ന ജീവിയിലേക്ക് മുഖം തിരിച്ചു.
വീണ്ടും ആ മണലിലേക്ക് തന്നെ മുഖം അമർത്തിയ ആ ജീവിയുടെ ശരീരം പേടി കൊണ്ടെന്ന പോലെ വിറകൊള്ളുന്നുണ്ടായിരുന്നു.!!
****************
കുളത്തിലെ ജലം തല്ലിയലച്ച് പതഞ്ഞ് ശബ്ദമുണ്ടാക്കുന്നത് കേട്ട് ഞെട്ടി ഉണർന്ന ഗിരീഷ് ആദ്യം അത് എന്താണ് സംഭവം എന്ന് മനസ്സിലാകാതെ ചുറ്റും നോക്കിക്കൊണ്ട് പതിയെ പുറത്തേക്ക് നടന്നു. അപ്പോഴേക്കും ഗൗരിയും രേവതിയമ്മയും എഴുന്നേറ്റ് അടുക്കളയിലേക്ക് എത്തിയിരുന്നു.ശബ്ദം കേട്ട് അത് എന്താണെന്ന് മനസ്സിലാകാത്തതിനാൽ ആകെ പരിഭ്രമിച്ച് നിൽക്കുകയായിരുന്നു അവരും.
ഗിരീഷ് എഴുന്നേറ്റതും പുറത്തേക്ക് പോകുന്നതും കണ്ട ഗൗരി വേഗം പോയി രേവതിയമ്മയെയും വിളിച്ച് അവന് പിന്നാലെ പുറത്തേക്കിറങ്ങി.
ആ ശബ്ദം ഉണ്ടാകുന്നത് കുളത്തിന്റെ ഭാഗത്തുനിന്നാണെന്ന് മനസ്സിലായ ഗിരീഷ് പതിയെ അങ്ങോട്ടേക്ക് തന്നെ നടന്നു.
“ഹോ….!!! ഒന്ന് വിളിച്ചിട്ട് വന്നുകൂടെ നിങ്ങൾക്ക്….??? വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ…. ”
തനിക്ക് പിന്നിൽ എന്തോ ഒരു അനക്കം കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയ ഗിരീഷ് , ഗൗരിയെയും രേവതിയമ്മയെയും തനിക്ക് പിന്നിൽ കണ്ടതോടെ അവരോടൊന്നു ചാടിക്കടിച്ചു.
പക്ഷേ മറുപടിക്ക് കാക്കാതെ തന്നെ അവൻ തിരിഞ്ഞ് കുളത്തിന് നേർക്ക് നടന്നു.തൊട്ടുപിന്നാലെ മറ്റുള്ളവരും.
ഭൂമികുലുക്കത്താൽ എന്നവണ്ണം ഇളകി മറിയുന്ന കുളത്തിലെ ജലം ഏറ്റവും മുകളിലെ പടിയിൽ വരെ എത്തി പുറത്തേക്ക് കവിഞൊഴുകുന്നുണ്ടായിരുന്നു.!!!
???
Waiting for next part
Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️
❤❤❤
ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????
കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.
പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂
ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..
പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )
10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.
ഞായറാഴ്ച ക്ലാസ്സ് എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….
ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.
ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????
Its OK — Understand.
veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.
Konnu kallanjalle vendayirunnu paavam
Konnu kallanjalle vendayirunnu