രുധിരാഖ്യം 11 [ചെമ്പരത്തി] 387

തിരമാലകൾ ഉണ്ടാകുന്നതുപോലെ ഇളകി മറിഞ്ഞു തുടങ്ങി.!!

ചുറ്റോടുചുറ്റു നിന്നും കുളത്തിലേക്കിറങ്ങുന്ന പടികളിലേക്കവ അലച്ചുതല്ലി വീണ് ചിതറി ശബ്ദമുണ്ടാക്കി.!!

*********************

ഏഥന്റെ കൈയിൽ തൂക്കിപ്പിടിച്ച് നിന്നിരുന്ന മൃഗം വല്ലാത്തൊരു ചീറലോടെ അവനെ നോക്കി ഏതാനും നിമിഷങ്ങൾ നിന്നു.

മരയോന്തിന്റെ നാവുപോലെയുള്ള ഒരു വള്ളിമേൽ അതിന്റെ  മൂന്നാം കണ്ണ് പുറത്തേക്ക് നീണ്ടു വന്നു. ആ ജീവി ആ കണ്ണുകൊണ്ട് അവന്റെ എല്ലാ ചുറ്റും പതിയെ നിരീക്ഷിച്ചു.

ആ കണ്ണിനടിയിൽ തുറന്നുവന്ന ചെറിയൊരു നാസാരന്ദ്രത്തിലൂടെ അത് അവന്റെ മണം പിടിച്ചു.

“ഗര്ര്ര്ര് ആാാാ.. ഗ്രാആആആ…. ”

ചെവി തുളക്കുന്ന തരത്തിലുള്ള വല്ലാത്തൊരു അലർച്ച ആയിരുന്നു അതിൽ നിന്ന് ഉണ്ടായത്.

ആ അലർച്ചയിൽ ചെവി കൊട്ടിയടച്ച് പോയ ഏഥൻ തന്റെ തലയൊന്നു കുടഞ്ഞു.അവന്റെ ഇടതു കൈ തന്റെ അരക്കെട്ടിന് വലതു ഭാഗത്ത് ഉറപ്പിച്ചിരുന്ന വാളിന്റെ പിടിയിൽ മെല്ലെ അമർന്നെങ്കിലും ഒരു കടുത്ത നിശ്വാസത്തോടെ അവൻ കൈ പിൻവലിച്ചു.

പൊടുന്നനെ അവർക്ക് അടുത്തേക്ക് മിന്നൽ പോലെ എന്തോ ഒന്ന് പറന്നെടുത്തു. അവരെ കണ്ടതോടെ ആ വസ്തുവിന്റെ വേഗത പെട്ടന്ന് കുറഞ്ഞു…..വിലാര….!!

പക്ഷേ വിലാരയുടെ വിരിച്ചുപിടിച്ച വലത് ചിറകിന്റെ അറ്റം ഏഥനെ ഉയർത്തിപ്പിടിച്ച് നിന്നിരുന്ന ജീവിയുടെ കൊമ്പിന്റെ അറ്റത്ത് തട്ടി.  അതോടെ ആ കൊമ്പിന്റെ ഒരു വശം ഒരു വാൾ കൊണ്ട് വെട്ടിയാൽ എന്നപോലെ അവിടെ വച്ച് അടർന്നു തെറിച്ചു!!

ദൈർഘ്യം കുറഞ്ഞ ഒരു അലർച്ചയോടെ അത് ഏഥന്റെ കയ്യിലുള്ള പിടിവിട്ടു. താഴെ നിറഞ്ഞിരുന്ന മണലിലേക്ക്

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.