രുധിരാഖ്യം 11 [ചെമ്പരത്തി] 387

അയാളുടെ പാതി തീർന്ന  ശരീരത്തിൽ കടിച്ചു തൂങ്ങി കിടക്കുന്ന മത്സ്യങ്ങൾ!! താൻ എത്തിയിരിക്കുന്ന സ്ഥലം ശരിയാണെന്ന് ബോധ്യപ്പെട്ട ഇന്ദു പതിയെ തടാകത്തിന് നടുവിലുള്ള ദ്വീപിലേക്ക് കയറി.

ചിതറിത്തെറിച്ച ബലിക്കല്ലിന്റെ അവശിഷ്ടങ്ങൾ അവിടവിടെയായി കിടപ്പുണ്ടായിരുന്നു.

“രക്ഷിക്കണേ……… ”

അവളെ കണ്ട് പ്രതാപവർമ്മ അലറി കരഞ്ഞു കൊണ്ട് അവളോട് യാചിച്ചു.

അയാളെ നോക്കി കൊണ്ട് ഒരു നിമിഷം നിശ്ചലമായ ഇന്ദുവിന്റെ മനസ്സിലേക്ക് ഏഥൻ അവസാനം തന്റെ കാതിൽ പറഞ്ഞ കാര്യങ്ങൾ ഓടിയെത്തി.

” ഇന്ദു…..അവിടെ താടാകത്തിനു പുറത്ത് കടന്നാൽ പ്രതാപ വർമ്മയെ നീ കാണും….. അയാൾ നിന്നോട് കരുണ യാചിച്ചാൽ അയാളെ നിന്റെ കൈ തുറന്ന് രുധിരാഖ്യം കാണിക്കണം…. അയാൾക്ക് താൻ ചെയ്ത തെറ്റുകൾ ബോധ്യപ്പെട്ട് പശ്ചാത്താപം ഉണ്ടെങ്കിൽ രുധിരാഖ്യം കണ്ടാൽ അയാൾ രക്ഷപ്പെടും….!!അല്ലെങ്കിലും……!! ”

ഒരു നിമിഷം കൂടി ആലോചിച്ച് നിന്ന ഇന്ദു പതിയെ അയാൾക്ക് നേരെ തിരിഞ്ഞു കൈനീട്ടി വലതു കയ്യിൽ പിടിച്ചിരുന്ന രുധിരാഖ്യത്തിന് മേൽ ഉണ്ടായിരുന്ന ഇടതു കൈ പതിയെ മാറ്റി.

അവളെ ഞെട്ടിച്ചുകൊണ്ട് അതിൽ നിന്ന് പുറപ്പെട്ട ഒരു ഇടിമിന്നൽ പോലെയുള്ള  പ്രഭ അയാളുടെ ശരീരത്തിലേക്ക് കയറി.! നിമിഷനേരം കൊണ്ട് അയാൾ കരിഞ്ഞ് പൊടിയായി വെള്ളത്തിൽ ലയിച്ചു ചേർന്നു.!!

ഒന്ന് ഞെട്ടിയ ഇന്ദുവിന്  “അല്ലെങ്കിലും..” എന്ന് ഏഥൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി.

നേരം പ്രഭാതമായി എന്ന് വിളിച്ചറിയിക്കാൻ പ്രഭാതത്തിന്റെ കാവൽക്കാരായ പക്ഷിക്കൂട്ടങ്ങൾ പതിയെ ശ്രമം  തുടങ്ങിയിരുന്നു.

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.