രുധിരാഖ്യം 11 [ചെമ്പരത്തി] 387

ശക്തമായതെളിച്ചം അതിന് ഉണ്ടായിരുന്നു.!!!!

കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും വലതുവശത്തേക്ക് നീന്താൻ സാധിക്കാതെ പ്രതീക്ഷ നഷ്ടപ്പെട്ട് , ആ വലിവിന് അനുസരിച്ച് തന്റെ ശരീരത്തെ വിട്ടുകൊടുത്ത ഇന്ദുവിനെ ആകെ ഞെട്ടിച്ചുകൊണ്ട്  മുൻപോട്ട് ഉള്ള പോക്കിന്റെ നിയന്ത്രണം രുധിരാഖ്യം സ്വയം ഏറ്റെടുത്തു.

ആകാശത്ത് ഒരു കയറിൽ തൂങ്ങിക്കിടന്ന് എങ്ങനെ ഒഴുകിനീങ്ങുന്നുവോ അങ്ങനെ രുധിരാഖ്യം അവളെയും കൊണ്ട് തനിയെ വലതുഭാഗത്ത് ഗുഹയിലേക്ക് നീങ്ങി.

ഗുഹ ഇരുഭാഗത്തേക്കും ആയി പിരിയുന്ന ഭാഗം കഴിഞ്ഞ് വലതുഭാഗത്തേക്ക് കയറിയതോടെ രുധിരാഖ്യത്തിന്റെ പ്രഭ കുറച്ചൊന്ന് മങ്ങി. വീണ്ടും അത് മുന്നോട്ടേക്ക് പോകാനുള്ള നിയന്ത്രണം ഇന്ദുവിൽ തന്നെ ഏൽപ്പിച്ചു.

പരിഭ്രമവും നെഞ്ചിടിപ്പും കുറച്ചൊന്ന് കുറഞ്ഞ ഇന്ദു പതിയെ ഒന്ന് തല കുടഞ്ഞു കൊണ്ട് മുന്നോട്ടേക്ക് തന്നെ ഒഴുക്കിനനുസരിച്ച് നീക്കി.

ഒടുവിൽ ഏറെ സമയമെടുത്ത് അതിലേറെ ദൂരം താണ്ടി അവൾ ചെമ്പാനദിയുടെ ഉത്ഭവ സ്ഥാനത്തുള്ള തടാകത്തിന് അടിയിലേക്ക് എത്തിച്ചേർന്നു.

വേഗത വളരെ കുറച്ച് സാവധാനം ജലത്തിനു മുകളിലെ അവസ്ഥ ഒക്കെ നോക്കിയ ശേഷം ആണ് അവൾ വെള്ളത്തിന് മുകളിലേക്ക് പതിയെ തല ഉയർത്തിയത്. മാംസഭോജികളായ മത്സ്യങ്ങൾ അവൾക്ക് ചുറ്റും കൂടിയെങ്കിലും രുധിരാഖ്യം കണ്ടതോടെ അവയെല്ലാം എവിടൊക്കെയോ ഓടിമറഞ്ഞു.വളരെ സാവധാനം, വെള്ളത്തിനുമുകളിൽ വിരിഞ്ഞ് നിൽക്കുന്ന പൂവുകൾക്കിടയിലൂടെ തല മാത്രം മുകളിലേക്ക്  ഉയർത്തിയ ഇന്ദു പെട്ടെന്ന് ഒരു അലർച്ച കേട്ട് ഒന്ന് ഞെട്ടി തന്റെ ഇടതു ഭാഗത്തേക്ക് നോക്കി.

മരക്കൊമ്പിൽ ഞാന്നുകിടക്കുന്ന പ്രതാപവർമ്മ..!!!

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.