രുധിരാഖ്യം 11 [ചെമ്പരത്തി] 387

വായ് തുറന്നിരുന്ന ചിപ്പികളിൽ ഒന്നിൽ വിശ്രമിച്ചിരുന്ന വളരെ ചെറിയ  മുത്തുകളിൽ ഒന്ന് അതിൽ നിന്ന് അടർന്ന് പുറത്തേക്ക് തെറിച്ചു. അത് ഇന്ദുവിന്റെ വിരലിൽ ചുറ്റിപ്പിണഞ്ഞു ഇരുന്ന മോതിരത്തിൽ വന്നുറച്ചു.

രുധിരാഖ്യം കടന്നു പോയ വഴികളിൽ ഉള്ള പവിഴപ്പുറ്റുകളും ചെടികളും എല്ലാം പലവർണ്ണങ്ങളിൽ പ്രകാശിക്കുവാൻ തുടങ്ങി.!!! ഇന്ദു അത്ഭുതത്തോടെ അതെല്ലാം നോക്കി കണ്ടുകൊണ്ട് ആ വെള്ളത്തിന്റെ വലിവിന് അനുസരിച്ച് അതെല്ലാം നോക്കി കണ്ടുകൊണ്ട് നീങ്ങി.

ഏറെ ദൂരം പിന്നിട്ട കഴിഞ്ഞപ്പോൾ അല്പം ദൂരെയായി ആ ഗുഹ രണ്ടായി പിരിയുന്നതവൾ കണ്ടു.ഒന്ന് ഇടത്തേക്കും ഒന്ന് വലത്തേക്കും!!.

ശക്തമായ ഒഴുക്കിൽ,അവിടെ തനിക്ക് നീന്തി മാത്രമേ വലത്തേക്കു തിരിയാൻ കഴിയൂ എന്ന് മനസ്സിലാക്കിയ ഇന്ദു വലത്തേക്ക് മാറാൻ ശ്രമിച്ചെങ്കിലും അതിശക്തമായ വലിവ് ആണ് ഇടതുഭാഗത്തെ ഗുഹയിലേക്ക് ഉണ്ടായിരുന്നത്. ആ ഗുഹയ്ക്ക് ഉള്ളിലേക്ക് രുധിരാഖ്യത്തിന്റെ പ്രഭ ഒട്ടും എത്തുന്നു പോലും ഉണ്ടായിരുന്നില്ല.!! അത് കനത്ത ഇരുട്ടിൽ തന്നെ മുങ്ങിയിരുന്നു.!!

തന്നെക്കൊണ്ട് ആ വലിവിനെ മറികടക്കാനാവില്ല എന്ന് മനസ്സിലാക്കിയ ഇന്ദു രുധിരാഖ്യം അവളുടെ ഇരുകൈകളും കൂട്ടി  ചുരുട്ടി മുറുകെ പിടിച്ചു. ഒരു കാരണവശാലും ഇടതു ഭാഗത്തേക്ക് പോകരുതെന്ന മുന്നറിയിപ്പ് കൂടി മനസ്സിലേക്ക് വന്നതോടെ അവളുടെ നെഞ്ചിടിപ്പും പരിഭ്രമവും വല്ലാതെ ഉയരുന്നുണ്ടായിരുന്നു. പൊടുന്നനെ അവളുടെ കൈകൾക്കുള്ളിൽ ഇരുന്ന രുധിരാഖ്യത്തിന്റെ പ്രഭ പതിന്മടങ്ങ് വർദ്ധിച്ചു.!!!!

പുറത്തുനിന്ന് നോക്കിയാൽ തന്നെ അവളുടെ കൈകൾക്കുള്ളിൽ ഇരിക്കുന്ന രുധിരാഖ്യത്തെയും,അവളുടെ കയ്യിലെ അസ്ഥികളെയും പോലും വെളിവാക്കുന്ന രീതിയിൽ അത്രയും

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.