രുധിരാഖ്യം 11 [ചെമ്പരത്തി] 387

ഇരുട്ടിനെ വെളിച്ചം കീഴടക്കുന്നത് പോലെ രുധിരാഖ്യത്തിന്റെ പ്രഭ പുറത്തേക്ക് ഒഴുകി !!

പാഞ്ഞ് അടുത്തെത്തി  എങ്കിലും തങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ജീവി എന്താണെന്ന് മനസ്സിലാകാത്തതിനാൽ,അവളുടെ കൈയെത്തുന്ന അകലത്തിൽ മാത്രം നിന്നിരുന്ന മത്സ്യങ്ങൾ രുധിരാഖ്യത്തിന്റെ പ്രഭ പുറത്തേക്ക് എത്തിയതോടെ നാലുദിക്കിലേക്കും ജീവനുംകൊണ്ട് പാഞ്ഞു. അവൾക്ക് തൊട്ടടുത്തേക്ക് എത്തിയ ചിലതൊക്കെ കരിഞ്ഞ് കരിക്കട്ടയായി പൊടിഞ്ഞ് വെള്ളത്തിൽ ലയിച്ചു.

അവൾ അൽപ്പം കൂടി താഴേക്ക് മുങ്ങി വെള്ളച്ചാട്ടത്തിനു നേർക്ക് പതിയെ നീന്തി. പൊടുന്നനെ വെള്ളത്തിനടിയിൽ ശക്തമായ ഒരു വലിവ് ഉണ്ടായതോടെ അവൾ വെള്ളച്ചാട്ടത്തിന് നേർക്ക് വലിച്ചടുപ്പിക്കപ്പെട്ടു.

നെഞ്ചിൽ വല്ലാത്തൊരു ആന്തൽ ഉണ്ടായെങ്കിലും ഏഥൻ പറഞ്ഞത് മനസ്സിലേക്ക് വന്ന അവൾ വെള്ളത്തിന്റെ അതിശക്തമായ വലിവിന് അനുസരിച്ച് തന്റെ ശരീരത്തെ വിട്ടുകൊടുത്തു.

മുകളിൽനിന്ന് അതിശക്തിയായി വെള്ളം കുതിച്ചു ചാടുന്നതിന് അടിയിലൂടെ അവളെ വെള്ളം ഗുഹയ്ക്ക് ഉള്ളിലേക്ക് വലിച്ചെടുത്തു .

വലിച്ചെടുക്കപ്പെട്ടതിന്റെ ശക്തിയിൽ അവൾ ഒന്ന് പകച്ച് മൂന്ന് നാല് വട്ടം വട്ടംകറങ്ങി എങ്കിലും പെട്ടെന്ന് മനോധൈര്യം വീണ്ടെടുത്ത് നേരെ നിന്നു. നല്ല വേഗതയിൽ ഉള്ള ഒഴുക്കിനനുസരിച്ച് അവളും ആ കൂടെ പോയിക്കൊണ്ടിരുന്നു.

ഒരു നാലഞ്ച് ആൾക്കടുത്ത് ഉയരം എങ്കിലും ഗുഹയ്ക്ക് ഉണ്ടെന്ന് അവൾക്ക് ചുറ്റോടു ചുറ്റും നോക്കിയപ്പോൾ മനസ്സിലായി.

ചുറ്റിലും നിറഞ്ഞ പാറക്കെട്ടുകളിൽ നിറയെ പവിഴപ്പുറ്റുകൾ പോലെ ഉള്ള വസ്തുക്കൾ കൊണ്ട് നിറഞ്ഞിരുന്നു. അവയെല്ലാം രുധിരാഖ്യത്തിന്റെ വെളിച്ചം ഏറ്റ് വെട്ടിത്തിളങ്ങി.

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.