രുധിരാഖ്യം 11 [ചെമ്പരത്തി] 387

ഇടതുവശത്തേക്ക് പോകരുത്…..പിന്നെ ഒരിക്കലും നിനക്ക് തിരിച്ചു തരാൻ കഴിയില്ല…. വലതു വശത്തേക്ക് മാത്രം പോവുക… അത് അവസാനിക്കുന്നത് ചെമ്പാ നദി തുടങ്ങുന്ന തടാകത്തിനടിയിൽ ആണ്….”

ആ സമയം കൊണ്ട് ഏഥന്റെ നടപ്പ് ഒരു ഓട്ടത്തിനോട് അടുത്തിരുന്നു.ഇരുകൈകളിലും കൂട്ടിപ്പിടിച്ച രുധിരാഖ്യത്തോടെ ഇന്ദു അവന്റെ ഒപ്പമെത്താൻ നന്നേ പാടുപെട്ടു.

“അവിടെ നിന്ന് പുറത്തു കടന്നാൽ എത്രയും വേഗതയിൽ മാവികക്ക് അടുത്തെത്തണം. അവൾ സ്വമനസാലെ രുധിരാഖ്യം സ്വീകരിച്ചാൽ പ്രശ്നങ്ങൾ എല്ലാം ഒഴിവാകും…. അവൾക്ക് ഒറ്റക്ക് അവളുടെ ശത്രുക്കളെ ഇല്ലാതാക്കാൻ ഒരു പക്ഷെ കഴിഞ്ഞേക്കും… ഒരുപക്ഷേ ഇതുകൊണ്ട്  അവളുടെ സ്വഭാവത്തെ ശാന്തമാക്കാൻ കഴിഞ്ഞേക്കുമെങ്കിലും, രുധിരാഖ്യം എത്രയധികം ശക്തി ഈ വനത്തിന് പുറത്ത് അവൾക്ക് കൊടുക്കും എന്ന് കണ്ടുതന്നെ അറിയണം….. പോ……എത്രയും വേഗം രക്ഷപെടാൻ  നോക്ക്….”

പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്ന ശേഷം തന്റെ ഒപ്പമെത്തിയ അവളെ മുന്നോട്ടേക്ക് തള്ളിവിട്ടു.

” ഞാൻ ഒറ്റയ്ക്ക് പോകില്ല……പോവുകയാണെങ്കിൽ അത് നമ്മൾ രണ്ടും കൂടി മാത്രം…… ”

ഒരു നിമിഷം പിന്തിരിഞ്ഞ് നിന്ന ഇന്ദു വാശിയോടെ അവനെ നോക്കി.

” ഇന്ദു……വാശി കാണിക്കാൻ ഉള്ള സമയമല്ലിത്…. മാവികയുടെ പ്രത്യേകതകൾ നിന്നിലുള്ളതിനാൽ നിനക്ക് കഴിയുമെങ്കിലും,എനിക്ക് ഒരിക്കലും അത്രയും ദൂരം വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാൻ കഴിയില്ല….. എന്റെ കാര്യം നോക്കണ്ട…… നീ പോയി ആ നാടിനെ രക്ഷിക്കാൻ നോക്ക്… ”

പറഞ്ഞുകൊണ്ട് അവൻ രുധിരാഖ്യം ഇരുന്ന അവളുടെ കൈ ദൂരേക്ക് മാറ്റിപ്പിടിച്ച ശേഷം അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി.

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.