രുധിരാഖ്യം 11 [ചെമ്പരത്തി] 387

അവന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ എന്തൊക്കെയാണെന്ന് ഇന്ദുവിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“ക്വീഈഈഈഈ… ”

ഒന്നുകൂടി അക്യുല കൂവിയെങ്കിലും അതിനധികം  ശബ്ദം ഉണ്ടായിരുന്നില്ല. അത് ശ്രദ്ധിച്ച ഇന്ദു അവളെ ഒന്ന് പകച്ചുനോക്കി.

” ഇന്ദു….. ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം….”

പറഞ്ഞുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞ ഏഥൻ അവളുടെ ഇരു തോളുകളിലും തന്റെ കൈത്തലം അമർത്തി മുറുക്കിപ്പിടിച്ചു.

“ഇവിടെ നിന്ന് ഒരുമിച്ച് രക്ഷപ്പെടാൻ കഴിയില്ല.. നിനക്ക് മാത്രമേ ഇപ്പോൾ അതിനു കഴിയൂ… രുധിരാഖ്യം കൊണ്ട് നീ പറക്കണം… നദിക്ക് മുകളിലൂടെ തന്നെ… ഈ നദിയുടെ അവസാന ഭാഗത്ത് ഒരു തടാകം കാണും…  ചുറ്റും പഴങ്ങൾ കൊണ്ട് നിറഞ്ഞ മരങ്ങളുള്ള, ഒരിക്കലും നിറഞ്ഞൊഴുകാത്ത ഒരു തടാകം…… അതിന്റെ മറുവശത്തുനിന്ന് മറ്റൊരു നദി ഒരു വെള്ളച്ചാട്ടം പോലെ വീഴുന്നുണ്ടാകും… ആ തടാകത്തിലേക്ക് ഇറങ്ങുക…….വാ…”

ആ ഇരമ്പം തൊട്ടടുത്തേക്ക് എത്തുന്നതറിഞ്ഞ ഏഥൻ പറഞ്ഞു കൊണ്ട് തന്നെ അവളേയും വിളിച്ചുകൊണ്ട് വേഗത്തിൽ നദിക്കരയിലൂടെ മുന്നോട്ട് നടന്നു. ഒപ്പം തൊട്ടു മുകളിലായി  അക്യുലയും.

“ആ തടാകത്തിൽ നിറയെ മാംസഭോജികളായ മത്സ്യങ്ങളുണ്ട്… രുധിരാഖ്യം കയ്യിൽ ഉള്ളതിനാൽ തന്നെ നിന്നെ അതിൽ ഒന്നു പോലും തൊടില്ല…. ആ തടാകത്തിലേക്ക് ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ വശത്തേക്ക് നീന്തുക…… അവിടെ വെള്ളച്ചാട്ടത്തിനു പിന്നിൽ വെള്ളത്തിനടിയിലായി  ഒരു വലിയ ഗുഹ കാണാം….. അവിടെ നീ നീന്തേണ്ടി വരില്ല…. ശക്തമായ ഒഴുക്ക് പുറത്തേക്ക് ഉണ്ടാവും….. അത് നിന്നെ വലിച്ചുകൊണ്ട് പൊക്കോളും.. കുറേദൂരം പോയി കഴിയുമ്പോൾ ആ ഗുഹ രണ്ടായി പിരിയും… അതിൽ ഒരു കാരണവശാലും

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.