യക്ഷി പാറ 5 (കണ്ണൻ) 148

അപ്പു തന്റെ പേടി ചേച്ചിയോട് പറഞ്ഞു….” അപ്പൊ പിന്നെ ഞാൻ അവിടെ എന്തായിരുന്നു ചെയ്യേണ്ടത് അത് അയാൾ അത്രയും പറയുമ്പോൾ അത് കേട്ട് നിൽക്കണം ആയിരുന്നോ……”

കൺമണി തിരിഞ്ഞുനിന്ന് അവനോട് ചോദിച്ചു…

” ചേച്ചി അത് ചെയ്തത് തെറ്റാണ് എന്നല്ല ഞാൻ പറയുന്നത് ….അത് പക്ഷെ ഇനി വരുന്ന കാര്യങ്ങൾ എന്തു ചെയ്യും…
അവർ ഇനിയും പ്രശ്നമുണ്ടാക്കി വന്നുകഴിഞ്ഞാൽ എങ്ങനെ അവരെ തടുത്തു നിർത്തും…. പോരാത്തതിന് രാജശേഖരൻ ഭയങ്കര ദുഷ്ടൻ ആണെന്ന് കേട്ടിട്ടുണ്ട് നമുക്ക് രണ്ടുപേർക്കും കൂടെ അവരെ തടുത്തുനിർത്താൻ കഴിയുമോ എന്തെങ്കിലും സംഭവിച്ചാൽ ……

ഗൗരിയേച്ചിയുടെ വീട്ടിലാണെങ്കിൽ ആരും ഇല്ല വയ്യാത്ത അമ്മയെയും കൊണ്ടു എന്തുചെയ്യും ഇത് ആലോചിച്ചപ്പോൾ എനിക്ക് പേടിയുണ്ട്…”

അപ്പു തൻറെ ഉള്ളിലുള്ള ആധി ചേച്ചിയോട് പറഞ്ഞു അവൻ ….

അപ്പോഴും ചേച്ചിയേയും വീട്ടിൽ ഉള്ള അമ്മയെയും ഓർത്തുള്ള പേടി ആയിരുന്നു കൂടുതലും….

“നോക്കാം അപ്പു നമുക്ക് തൽക്കാലം ഇത് അമ്മയോട് പറയണ്ട….”

കണ്മണി അത് പറഞ്ഞു നേരെ വീട്ടിലേക്ക് നടന്നു…

പക്ഷേ അവർ വിചാരിചതിലും ഏറെയായിരുന്നു കാര്യങ്ങൾ …

കൺമണി കൃഷ്ണൻറെ ആളുകളെ അടിച്ചതും കൃഷ്ണൻറെ കൈ തളർത്തിയതും നാടുമുഴുവൻ പാട്ടായിരുന്നു അങ്ങനെ കണ്മണിയുടെ വീട്ടിലും ആ വിവരം എത്തിയിരുന്നു….

കൺമണിയും അപ്പുവും നടക്കുന്ന വഴിയിൽ കാണുന്ന എല്ലാവരും തങ്ങളെ ഒരുപേടിയോടും ബഹുമാനത്തോടു കൂടി നോക്കുന്നത് കണ്ടപ്പോൾ തന്നെ കണ്മണിക്ക് സംശയമായി…

വഴിയിൽ കണ്ട ജാനകി ചേച്ചിയോട് ചോദിച്ചു…

” ചേച്ചി എന്താ സംഭവം എന്തിനാ എല്ലാവരും എന്നെയും അപ്പുവിനെയും  ഇങ്ങനെ നോക്കുന്നെ എനിക്കൊന്നും മനസ്സിലാകുന്നില്ല ഞങ്ങൾ തെറ്റ് വല്ലതും ചെയ്തോ…..”

അവൾ ജാനക്കി ചേച്ചിയുടെ മുഖത്തേക്ക് നോക്കി…

“മോളേ നിന്നെ ഞാൻ വളരെ പാവമാണ് എന്നാണ് വിചാരിച്ചത് പക്ഷേ നിന്റെ ഉള്ളിൽ ഇത്ര വലിയ ഒരു അഭ്യാസി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല ….

മോളെ ഇപ്പോൾ എല്ലാവർക്കും വളരെയധികം ബഹുമാനമാണ് അതുകൊണ്ടാണ് എല്ലാവരും നോക്കുന്നത് അത് മോളി നാടിന്റെ അഭിമാനമാണ്…”

ജാനകി ചേച്ചി അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു….

“അതിനു ചേച്ചി ഞാൻ എന്തു ചെയ്തിട്ടാണ് എല്ലാവരും ഇങ്ങനെ പറയുന്നത് ഞാൻ ഒരു സാധാരണ പെൺകുട്ടി തന്നെയല്ലേ പിന്നെ എന്തിനാണ് ഇവർ എന്നെ ഇങ്ങനെ കാണുന്നത് അത് ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ഇപ്പോൾ എന്താണ് ഇങ്ങനെ…”

അവൾ വീണ്ടും ജാനകി ചേച്ചിയുടെ മുഖത്തേക്കു നോക്കി…

” അത് മോളെ ഈ നാടിന്റെ ഏറ്റവും വലിയ ശാപങ്ങളിൽ ഒന്നാണ് രാജശേഖരനും കൃഷ്ണനും അതിലെ കൃഷ്ണനെ ആണ് ഇന്ന് തല്ലി ഒതുക്കിയത് കൂടെ  അവന്റെ കൂട്ടാളികളെയും അതൊരിക്കലും ഈ നാട്ടുകാർ മറക്കില്ല ….

പക്ഷേ മോള് സൂക്ഷിക്കണം അവൻ രാജവെമ്പാലയാണ് അവൻ എപ്പോൾ എന്ത് ചെയ്യും എന്ന് ആർക്കും അറിയില്ല അപ്പോൾ ഈ പറയുന്ന നാട്ടുകാർ ആരും ഉണ്ടാവില്ല നിന്റെ കൂടെ…”

അവർ പറഞ്ഞു നിർത്തി ….

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ കണ്മണിയുടെ മനസ്സിലും അപ്പുവിന്റെ മനസ്സിലും ചെറിയ രീതിയിലുള്ള പേടി നാമ്പിട്ടു തുടങ്ങിയിരുന്നു….

“ഞാൻ ശ്രദ്ധിക്കാൻ ചേച്ചി ഇതൊന്നും നമ്മൾ വേണം വെച്ച് ചെയ്യുന്നത് അല്ലല്ലോ സംഭവിച്ചു പോകുന്നതല്ലേ എന്തായാലും ഞങ്ങൾ നടക്കട്ടെ അമ്മ അന്വേഷിക്കുന്നുണ്ടാവും….”

അത്രയും പറഞ്ഞ് കണ്മണി മുന്നിലേക്ക് നടന്നു കൂടെ അപ്പുവും രണ്ടുപേരും പിന്നെ വീട് എത്തുന്നവരെ ഒന്നും സംസാരിച്ചില്ല….

അവർ വീടിൻറെ പടി കടക്കുമ്പോൾ തന്നെ കണ്ടിരുന്നു വീടിന്റെ മുന്നിൽ വളരെയധികം ദേഷ്യത്തോടെ നിൽക്കുന്ന അമ്മയെ അത് കണ്ടു കണ്മണി മുന്നിലേക്ക് വെച്ച കാൽ പിന്നിലേക്ക് തന്നെ വച്ചു എന്നിട്ട് അപ്പുവിനെ മുന്നിലേക്ക് നടത്തി……

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.