മാന്ത്രികലോകം 13 [Cyril] 2157

“വളച്ചൊടിക്കപ്പെട്ട സത്യം..” അൽദീയ മറുപടി നല്‍കി. “മറ്റുള്ള ദൈവങ്ങളെ പോലെയല്ല ഒഷേദ്രസ്. അളവ് കടന്ന ശക്തിയെ മറ്റുള്ള ദൈവങ്ങളും മാന്ത്രികരും സ്വീകരിക്കാന്‍ ശ്രമിച്ചാൽ അവരുടെ ആത്മാവ് നശിക്കും.

പക്ഷേ പ്രകൃതിയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന നശീകരണ ശക്തിയെ മാത്രം എത്രവേണമെങ്കിലും ഒഷേദ്രസിന് സ്വന്തം ആത്മാവില്‍ സംഭരിക്കാന്‍ കഴിയും… ശക്തി സ്വരൂപിക്കുന്നത് അനുസരിച്ച് അവന്റെ ആത്മാവിന്റെ പ്രാപ്തിയും വര്‍ധിച്ച് കൊണ്ടിരിക്കും. അങ്ങനെ സംഭവിച്ചാല്‍ ഒഷേദ്രസിന് നിഗൂഢ ശക്തികളെ പോലും നശിപ്പിക്കാനുള്ള ശേഷി ലഭിക്കും. പ്രകൃതി – നിഗൂഢ ശക്തികളേയും ഒഷേദ്രസിന് നിസ്സാരമായി നിയന്ത്രിക്കാനും പ്രാപ്തി ലഭിക്കും എന്നതാണ് സത്യം.

പിന്നീട് ഒഷേദ്രസും അവ്യവസ്ഥ-ശക്തിക്ക് തുല്യമായി മാറാനുള്ള അപായവും ഉണ്ട്. അത് സംഭവിച്ചാല്‍ പിന്നെ ആ രണ്ട് ശക്തികളുടെ പോരാട്ടം ആയിരിക്കും എപ്പോഴും… അപ്പോൾ അതിൽ പെട്ട് മറ്റുള്ള ശക്തികള്‍ എല്ലാം നശിക്കും.

അങ്ങനെയുള്ള സാഹചര്യം ഉണ്ടാവാതിരിക്കാനാണ് നശീകരണ ശക്തിയെ റീനസ് നിയന്ത്രിച്ച് അതിന്റെ സ്വഭാവത്തെ മാറ്റി എല്ലാവർക്കും കൊടുക്കുന്നത്..” അൽദീയ പറഞ്ഞു.

കുറച്ച് നേരത്തേക്ക് എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകിയിരുന്നു.. ആരും ആരോടും സംസാരിച്ചില്ല.

അവസാനം ഷൈദ്രസ്തൈന്യ മെല്ലെ തലയാട്ടി കൊണ്ട് അൽദീയയെ നോക്കി ചോദിച്ചു, “ഫ്രെന്നിന് എതിരായുള്ള ഈ യുദ്ധത്തിൽ നമുക്ക് വിജയിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടോ, അൽദീയ…?”

പക്ഷേ അൽദീയ ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

“ഇന്നു തുടങ്ങി മൂന്ന് മാസം തുടങ്ങുന്ന അന്ന് ഒഷേദ്രസ് ഉണരും — അതേസമയം തന്നെ ഫ്രെന്നും ഉണരും….” അത്രയും പറഞ്ഞിട്ട് അൽദീയ എന്നെയും എന്റെ കൂട്ടുകാരേയും നോക്കി. “ഒഷേദ്രസ് വിജയിച്ചാലും ഇല്ലെങ്കിലും ഒഷേദ്രസിന്റെ ആ രണ്ട് ലക്ഷം സൃഷ്ടികളെയും നശിപ്പിച്ചു കളയേണ്ട ചുമതല നിങ്ങൾ പത്തു പേര്‍ക്കാണ് എന്നതിനെ മറക്കരുത്… കാരണം ആ സൃഷ്ടികളെ നശിപ്പിക്കാൻ നിങ്ങളുടെ ശക്തിക്ക് മാത്രമേ കഴിയൂ.

എന്നിട്ട് അൽദീയ മറ്റുള്ള ദൈവങ്ങള്‍, ശില്‍പ്പി, മാന്ത്രികർ, ഐന്ദ്രികർ, യക്ഷർ എന്നിവരെ നോക്കി പറഞ്ഞു, “നിങ്ങളുടെ ഉത്തരവാദിത്വങ്ങളും ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു…”

അവസാനമായി അൽദീയ ഫെയറികളെ നോക്കി പറഞ്ഞു, സമയമാകുമ്പോള്‍ നിങ്ങളുടെ നിയോഗം എന്തെന്ന് നിങ്ങൾ മനസ്സിലാക്കും….”

അത്രയും പറഞ്ഞ ശേഷം അൽദീയ ഞങ്ങളെ ദുഃഖത്തോടെ നോക്കിയിട്ട് അപ്രത്യക്ഷമായി.

ഒരുപാട്‌ ചോദ്യങ്ങളും സംശയങ്ങളും ഞങ്ങളുടെ മനസില്‍ കുന്നുകൂടി. ഇതുവരെ അറിഞ്ഞിരുന്നു പല കാര്യങ്ങളും വ്യത്യസ്തത മുഖങ്ങളുള്ള സത്യങ്ങൾ ആയിരുന്നുവോ…?

“ഫ്രെൻ എല്ലാം നശിപ്പിക്കും എന്നാണോ നിങ്ങളും വിശ്വസിക്കുന്നത്…?” സാഷ പെട്ടന്ന് ചോദിച്ചു.

ഞാൻ അവളുടെ മുഖത്ത് നോക്കി…. എന്നിട്ട് എന്റെ മറ്റ് സുഹൃത്തുക്കളെയും. ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത മുഖഭാവം ആയിരുന്നു എല്ലാവരിലും — സാഷ പോലും.

“എല്ലാറ്റിനെയും ഫ്രെൻ നശിപ്പിക്കും എന്നു നിനക്ക് ഉറപ്പുണ്ടായാൽ നീ എന്തു തീരുമാനമെടുക്കും, സാഷ…?” ഷൈദ്രസ്തൈന്യ അലിവോടെ ചോദിച്ചു.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.