ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 🌸 3 [കിറുക്കി 🦋] 262

Views : 12977

ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 🌸❤️ 3

Author : കിറുക്കി 🦋

[ Previous Part ]

രാവിലെ ദച്ചു കണ്ണ് തുറന്നപ്പോൾ വിച്ചുന്റെ കൈക്കുള്ളിലാണ് അവൾ… അവളെ രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ചാണ് വിച്ചു ഉറങ്ങുന്നത്…. അവൾ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു കണ്ണുകൾ അടച്ചു…. തന്റെ പ്രാണന്റെ ഗന്ധം…. ശരീരത്തിന്റെ ഓരോ കോശങ്ങളിലും പ്രണയത്തിന്റെ മുട്ടുകൾ വിടരാൻ വെമ്പി നിൽക്കുന്ന പോലെ തോന്നിയവൾക്ക് ….. ഇന്നലത്തെ കാര്യങ്ങൾ ഓർത്തു അവൾ ഒന്ന് നിശ്വസിച്ചു…. അവന്റെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും മുഖമാകെ തങ്ങി നിൽക്കുന്നതുപോലെ…. അവൾ എണീക്കാൻ നോക്കിയപ്പോഴേക്കും അവന്റെ പിടി ഒന്നുകൂടെ മുറുകി…. അവൾ അത്ഭുതത്തോടെ അവനെ നോക്കി

“കുറച്ചു സമയം കൂടെ ദച്ചു…. പ്ലീസ്….. നല്ല സുഖമുണ്ടെടി….”

വിച്ചുന്റെ പറച്ചില് കേട്ട് ചിരി വന്ന ദച്ചു തിരിഞ്ഞു മോളെ ഒന്ന് നോക്കി… അന്നുക്കുട്ടി തിരിഞ്ഞു കിടന്ന് നല്ല ഉറക്കമാണ്…. ദച്ചു തിരിഞ്ഞു വിച്ചൂനോട് ചേർന്ന് കിടന്നു കണ്ണുകൾ അടച്ചു…..

🌸……………………………… 🌸

ആലിയ രാവിലെ ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്… അമ്മയുടെയും പപ്പയുടെയും ഫോട്ടോക്ക് മുന്നിൽ നിന്നു പ്രാർത്ഥിച്ചു അവൾ പോകാനായി ഇറങ്ങി… ഇന്നാണ് ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുള്ളത്… അവൾ ഫ്ലാറ്റ് പൂട്ടി ഇറങ്ങിയപ്പോൾ അപ്പുറത്തെ ഫ്ലാറ്റിലെ വസുധ ആന്റിയും വേറൊരു സ്ത്രീയും അവരുടെ ഫ്ലാറ്റിന്റെ വാതിലിൽ തന്നെയുണ്ട്… അവർ രണ്ടും അവളെയൊരു പുച്ഛത്തോടെ നോക്കിയപ്പോൾ ആലി അവർക്കൊരു ചിരി സമ്മാനിച്ചു പാർക്കിങ്ങിലേക്ക് പോയി

എംടിയെ കണ്ടിട്ട് വേണം ജോയിൻ ചെയ്യാൻ… അവൾ അവിടേക്ക് ചെന്നപ്പോൾ സോനയും ഹരിയും അപ്പുവും ക്യാബിനിൽ ഉണ്ട്…. സോന അവളെ കണ്ടപ്പോഴേ പുച്ഛത്തോടെ മാറി നിന്നു… അപ്പുവും ഹരിയും അവൾക്ക് വേണ്ടുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തു…. അവരുടെ പെർമിഷനോടുകൂടെ അവൾ അവളുടെ സീറ്റിലേക്ക് പോയി

അവൾ വന്നിരുന്നപ്പോൾ തന്നെ അടുത്തുള്ള സീറ്റിലുള്ള എംപ്ലോയീസ് ഓരോന്ന് പരസ്പരം മുറുമുറുക്കുന്നതും അവളെ ഒരു പുച്ഛത്തോടെ നോക്കുന്നതും അവൾ കണ്ടിരുന്നു…. ഇതൊന്നും ആദ്യമായല്ലാത്തത്കൊണ്ട് അവൾ മാതാവിനോട് പ്രാർത്ഥിച്ചു തന്റെ ജോലി ആരംഭിച്ചു…. സോന അവൾ വരുന്നതിനു മുൻപ് തന്നെ ആലിയെ കുറിച്ച് അക്കൗണ്ടിങ് സെക്ഷനിലുള്ളവരോട് അവളൊരു ട്രാൻസ് ജൻഡർ ആണെന്നും അവളുടെ സ്വഭാവം തീരെ ശെരിയല്ലെന്നും പറഞ്ഞുകൊടുത്തിരുന്നു..അവളുടെ ഉള്ളിലെ വെറുപ്പ് മറ്റുള്ളവരിലേക്കും അവൾ പകർന്നു കൊടുത്തു…. അത്കൊണ്ടാണ് എല്ലാവരും ആ വിധം പെരുമാറിയത്

ഇടക്ക് ടീ ബ്രേക്ക്‌ വന്നപ്പോൾ എല്ലാവരും കാന്റീനിലേക്ക് പോകുന്നത് അവൾ കണ്ടു…. എല്ലാവരും ഓരോ കൂട്ടമായിട്ടാണ് പോകുന്നത്…. തനിക്ക് അങ്ങനെ പോകാൻ ആരുമില്ലാത്തത് കൊണ്ട് ആലി കുറച്ചു നേരം ടേബിളിൽ തല വെച്ചു കിടന്നു…. ലഞ്ച് ടൈമ് ആയപ്പോഴും എല്ലാവരും ഗാങ് ആയി ഓരോ ടേബിളിന്റെ ചുറ്റും ക്യാന്റീനിൽ ഇരിക്കുന്നത് അവൾ കണ്ടു…. പലരും താൻ അടുത്തേക്ക് ചെല്ലാതിരിക്കാനാകും പുച്ഛഭാവത്തോടെ നോക്കുകയും ഒഴിവുള്ള സീറ്റിലേക്ക് ദൃതിയോടെ ഓരോരുത്തരെ ഇരുത്തുകയും ചെയ്യുന്നുണ്ട്….

Recent Stories

The Author

കിറുക്കി 🦋

8 Comments

  1. Nxt part indavo കിറുക്കി 🦋
    Pls update

  2. Please🥺

    Continue cheythoodae

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ😊😊

  4. Something is happening in the background?
    Interesting 🤔🤔🤔

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി 😬

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ 🤔🤔

    എന്തായാലും.. സൂപ്പർ ആകുന്നു 👍🏻👍🏻❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി 😪😪🤔🤔🤔

  8. °~💞അശ്വിൻ💞~°

    Keep going…❤️
    Story nannayittund…🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com