മാന്ത്രികലോകം 13 [Cyril] 2155

“അപ്പോ ഒഷേദ്രസിന് ഫ്രെൻ ആരാണെന്ന് അറിയാമായിരുന്നോ..?” നല്യത്രിദ ചോദിച്ചു.

“പണ്ട് പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ ലയിച്ച സമയം, അവ്യവസ്ഥ-ശക്തിയിൽ നിന്നും ഒരു ശക്തി ജനിച്ചു എന്നത് മാത്രം ഒഷേദ്രസിന് അറിയാമായിരുന്നു. ആ ശക്തിയെ പ്രകാശ തേജസ്യ രൂപത്തിൽ മാത്രമാണ് അന്ന് ഒഷേദ്രസ് കണ്ടത്. പക്ഷേ ആ ശക്തിയാണ് ഫ്രെൻ എന്നത് ഒഷേദ്രസിന് അറിയില്ല. ഫ്രെൻ ജനിച്ച ശേഷം ഒഷേദ്രസ് ഒരിക്കല്‍ കൂടി പ്രകൃതിയില്‍ ലയിച്ചിരുന്നെങ്കിൽ ഫ്രെന്നിനെ കുറിച്ച്‌ ഒഷേദ്രസിന് മനസ്സിലാക്കാൻ കഴിയുമായിരുന്നു….”

“ഒഷേദ്രസ് എത്ര ശക്തനാണ്…” റാലേൻ ചോദിച്ചു.

“ഒഷേദ്രസും അത്ര നിസ്സാരനല്ല, റാലേൻ. പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ ലയിച്ച് ഒഷേദ്രസ് പ്രകൃതിയില്‍ നിന്നും നിഗൂഢ ശക്തികളില്‍ നിന്നും എല്ലാം ഉന്നത രഹസ്യങ്ങളെ മനസ്സിലാക്കിയിരുന്നു…. അതനുസരിച്ച് ഒഷേദ്രസ് ശക്തനായും മാറിക്കൊണ്ടിരുന്നു.

നിഗൂഢ ശക്തികളിൽ അടങ്ങിയിരിക്കുന്ന എല്ലാ രഹസ്യങ്ങളെയും പൂര്‍ണമായി മനസ്സിലാക്കുന്ന ഏതു ശക്തിക്കും നിഗൂഢ ശക്തികളേയും പ്രകൃതി ശക്തിയേയും തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും.. അതിന്റെ ഇഷ്ടപ്രകാരം, അവ്യവസ്ഥ-ശക്തി ഒഴികെ, എല്ലാ ശക്തികളേയും പ്രയോഗിക്കാനും കഴിയും.

അതുകൊണ്ട് ഒഷേദ്രസ് നിഗൂഢ ശക്തിയില്‍ ഉള്ള എല്ലാ ഉന്നത രഹസ്യങ്ങളുടെയും ചുരുളഴിച്ച് പൂര്‍ണ ശക്തിയും നേടിയാൽ, തിന്മയുടെ ശക്തിയായ ഒഷേദ്രസ് എല്ലാറ്റിനെയും അടിമയാക്കി മാറ്റി ഏറ്റവും ഉയർന്ന ശക്തിയായി നിലനില്‍ക്കുകയും.. എല്ലാ സൃഷ്ടികള്‍ക്കും – ശക്തികള്‍ക്കും വെറും പരീക്ഷണ എലികളായി പ്രപഞ്ച അവസാനം വരെ കഴിയേണ്ടിയൂം വരുമായിരുന്നു.

അതുകൊണ്ടാണ് ഫ്രെൻ നന്മയുടെ ഭാഗത്ത് ഉറച്ചു നിൽക്കാൻ തുടങ്ങിയതും, നിഗൂഢ ശക്തികളില്‍ നിന്ന് കാലത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ള മാറ്റങ്ങളും പുതിയ പ്രവചനങ്ങളും താനേ ഉണ്ടായത്…. നിഗൂഢ ശക്തികളും പ്രകൃതി ശക്തികളും പോലും അറിയാതെ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ മാറ്റങ്ങളും പ്രവചനങ്ങളും. ഞങ്ങൾക്ക് പോലും ഇതുപോലത്തെ കാര്യത്തില്‍ നിയന്ത്രണം ഇല്ല എന്നതാണ് സത്യം.

നിഗൂഢ ശക്തികളുടെയും, പ്രകൃതി ശക്തികളുടെയും, പ്രപഞ്ചത്തിന്റെയും, അതിലുള്ള എല്ലാ ജീവികളുടെയും എല്ലാം നന്മയ്ക്ക് വേണ്ടി കാലവും സാഹചര്യവും മാറിക്കൊണ്ടിരിക്കും. അതിനനുസരിച്ച് പ്രവചനങ്ങളും മാറിക്കൊണ്ടിരിക്കും. അതാണ് നിഗൂഢ ശക്തികള്‍ക്ക് പോലും മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത ഏറ്റവും ഉയർന്ന നിഗൂഢ രഹസ്യം… നിഗൂഢ ശക്തികള്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ, തീർച്ചയായും നിഗൂഢ ശക്തികള്‍ക്ക് മുകളില്‍ മറ്റൊരു ശക്തി ഉണ്ടെന്ന തെളിവാണ് ഇത്…”

അൽദീയ പറഞ്ഞു കഴിഞ്ഞ് ഒരുപാട്‌ നേരത്തേക്ക് ആരും മിണ്ടിയില്ല.

“ഇപ്പോൾ ഫ്രെന്നിന് എങ്ങനെയാണ് മാറ്റം സംഭവിച്ചതു…? അവന്‍ എങ്ങനെയാണ് അവന്റെ പഴയ അവ്യവസ്ഥ-ശക്തി ഉള്ള വ്യക്തിത്വം സ്വീകരിച്ചതു…?” ലാവേഷ് ചോദിച്ചു.

“നന്മയുടെ ഭാഗത്ത് നിന്നിരുന്ന ഫ്രെൻ, ഒഷേദ്രസിനെ നശിപ്പിക്കാന്‍ ഫ്രെന്നിന്റെ നന്മയുടെ ശക്തിക്ക് മാത്രമായി കഴിയില്ല എന്നു മനസ്സിലായി…

സത്യത്തിൽ ഒഷേദ്രസും ഫ്രെന്നും രണ്ട് അനന്യത ശക്തികളാണ്. ദൈവഘാതകവാൾ ഉപയോഗിച്ച് ഫ്രെന്നിന് ഒഷേദ്രസിനെ വധിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ ആ വെള്ളി ഹൃദയത്തെ തന്റെ ശരീരത്തിൽ സ്വീകരിച്ച ഒഷേദ്രസിനെ എങ്ങനെ നശിപ്പിക്കാന്‍ കഴിയുമെന്ന് നിഗൂഢ ശക്തികള്‍ക്ക് പോലും നിശ്ചയമില്ലാതായി….

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.