മാന്ത്രികലോകം 13 [Cyril] 2157

ശക്തികളേയും പ്രകൃതി ശക്തികളേയും ബന്ധനത്തില്‍ ആകാനും ശ്രമിക്കുന്നു… ആ ശക്തിക്ക് ആരോടും സ്നേഹമില്ല — സ്വയം സ്നേഹിക്കുന്ന ഏക ശക്തിയാണ് അവ്യവസ്ഥ-ശക്തി…”

“അപ്പോ ഫ്രെൻ….?” സാഷ ചോദിച്ചു.

“അവ്യവസ്ഥ-ശക്തിയുടെ നിയന്ത്രണത്തിലുള്ള ഒരു ആയുധം മാത്രമാണ് ഫ്രെൻ. അവ്യവസ്ഥ-ശക്തി നേടേണ്ടത് നേടി കഴിഞ്ഞാൽ ഫ്രെന്നിന്റെ ആത്മാവിനെ അവ്യവസ്ഥ-ശക്തി നശിപ്പിച്ചു കളയും…. അതിന്റെ സ്വന്തം സൃഷ്ടിയായ ഫ്രെന്നിനെ പോലും ആ ശക്തി സ്നേഹിക്കുന്നില്ല…. ആ ശക്തിയാണ് യഥാര്‍ത്ഥ തിന്മ… ആ ശക്തിയുടെ പ്രതീകമായ ഫ്രെൻ യഥാര്‍ത്ഥ തിന്മയായി മാറിക്കൊണ്ടിരിക്കുന്നു…

പിന്നേ ഒഷേദ്രസും ഫ്രെന്നും തമ്മില്‍ യുദ്ധം എന്തിന് എന്ന നിങ്ങളുടെ സംശയം…..” അത്രയും പറഞ്ഞിട്ട് അൽദീയ ഓരോ മുഖത്തും നോക്കി.

ഞങ്ങള്‍ കാര്യം അറിയാനുള്ള ആകാംക്ഷയും, ഫ്രെന്നിനെ വിചാരിച്ച് വിഷമം നിറഞ്ഞ മനസ്സോടെ അൽദീയയെ നോക്കി നിന്നു.

“എന്റെയും നിഗൂഢ ശക്തികളുടെയും പ്രേരണ കൊണ്ടാണ് ഫ്രെൻ ആദ്യമായി ശില്‍പ ലോകത്ത് പോയതു – അങ്ങനെ ഘാതകവാൾ, ക്ഷണകാന്തി പക്ഷി അവന്റെ ആത്മാവില്‍ ബന്ധനം സൃഷ്ടിച്ചു.

പിന്നേ എന്റെയും നിഗൂഢ ശക്തികളുടെയും പ്രേരണ കൊണ്ടാണ് മലാഹി ഫ്രെന്നിനെ ഒഷേദ്രസിന്റെ ആ അല്‍ത്താറയിൽ എത്തിച്ചതും, ഫ്രെൻ ആ വാളിനെ ഉയർത്തുകയും… ഒഷേദ്രസിന്റെ വാള്‍ ഫ്രെന്നിന്റെ രക്തത്തെ ഊറ്റി കളഞ്ഞതും എല്ലാം.

അങ്ങനെ ചെയ്യാൻ രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു…

ആദ്യത്തെ കാരണം — ഫ്രെന്നിന്റെ രക്തത്തിന്റെ സത്തയിൽ നിന്നും അവ്യവസ്ഥ-ശക്തിയുടെ നിയന്ത്രണം അകറ്റുക എന്നതാണ്. ഫ്രെന്നിന്റെ രക്തം അകറ്റി അവനില്‍ ഒഷേദ്രസിന്റെ രക്തത്തെ പകര്‍ന്നും കൊടുത്തു. ഫ്രെന്നിന്റെ സ്വന്തം രക്തത്തിന്റെ സത്തയ്ക്ക് അവന്റെ ആത്മാവും ആയുള്ള ബന്ധം നഷ്ട്ടപ്പെട്ടപ്പോൾ, ഘാതകവാളിന്റ്റെ പിടിയില്‍ ശേഖരിക്കപ്പെട്ടിരുന്ന ഫ്രെന്നിന്റെ രക്തത്തിന് പോലും അവ്യവസ്ഥ-ശക്തിയുടെ പ്രേരണ മൂല്യം നഷ്ടമായി. പിന്നീട് ആ രക്തത്തില്‍ നിഗൂഢ ശക്തികളുടെ നിയന്ത്രണ ഊര്‍ജ്ജം കലര്‍ന്നു. പിന്നീട് ഹഷിസ്ത്ര ഫ്രെന്നിന്റെ ഹൃദയത്തിലേക്ക് ഘാതകവാൾ ഇറക്കിയപ്പോൾ നിഗൂഢ ശക്തികളുടെ നിയന്ത്രണം ഉള്ള രക്തമാണ് ഫ്രെന്നിന് ലഭിച്ചത്. അങ്ങനെ ഒരു പരിധിവരെ നിഗൂഢ ശക്തികള്‍ക്കു അവനെ നിയന്ത്രിക്കാൻ കഴിയുമായിരുന്നു.

രണ്ടാമത്തെ കാരണം — ഫ്രെന്നിന്റെ രക്തത്തിന്റെ നേരിയ അംശം ഒഷേദ്രസിന്റെ ശക്തിക്ക് പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശ്യം ആയിരുന്നു. വെറും നശീകരണ ശക്തിയില്‍ നിന്നും ജനിച്ച് പരിണമിച്ച ഒഷേദ്രസിന്റെ ശക്തിക്ക് മാത്രമേ ഫ്രെന്നിൽ നിന്നും ലഭിച്ച അവ്യവസ്ഥ-ശക്തിയുടെ അംശത്തെ വലിയ അനന്തരഫലങ്ങള്‍ ഒന്നുമില്ലാതെ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെ സ്വീകരിച്ചത് കൊണ്ട്‌ ഒഷേദ്രസിന് ഫ്രെന്നിന് എതിരായി പൊരുതി ഫ്രെന്നിനെ സ്വന്തം നിയന്ത്രണത്തിൽ ആക്കാനോ ഫ്രെന്നിനെ നശിപ്പിച്ച് കളയണോ ഉള്ള സാധ്യത ഉണ്ടാക്കിയെടുക്കാനും ഞങ്ങൾക്കു കഴിഞ്ഞു.

അങ്ങനെ അവ്യവസ്ഥ-ശക്തിയിൽ ബന്ധനം സൃഷ്ടിക്കാതെ തന്നെ ഒഷേദ്രസിന് അവ്യവസ്ഥ-ശക്തിയുടെ ഊര്‍ജ്ജം ലഭിക്കുകയും ചെയ്തു… കൂടാതെ ഒഷേദ്രസിനും പ്രകൃതിവിരുദ്ധശക്തി യെ ഒരു തടസ്സവും കൂടാതെ പ്രയോഗിക്കാനും കഴിയും.

പക്ഷേ ഞങ്ങളുടെ ഈ നീക്കങ്ങള്‍ കൊണ്ട്‌ ഒഷേദ്രസിന് ലഭിച്ച കഴിവിനെ അവ്യവസ്ഥ-ശക്തി മനസ്സിലാക്കുക തന്നെ ചെയ്തു. പക്ഷേ പരോക്ഷമായി ഒഷേദ്രസിന് അവ്യവസ്ഥ-ശക്തി ലഭിച്ചത്‌ കൊണ്ടും… അവ്യവസ്ഥ-ശക്തിയിൽ ഒഷേദ്രസിന്റെ ആത്മാവിനെ ബന്ധിക്കാത്തത് കൊണ്ടും ഒഷേദ്രസിനെ അവ്യവസ്ഥ-ശക്തിക്ക് വളരെ ചെറിയ തോതില്‍ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും, അവ്യവസ്ഥ-ശക്തിയിൽ ഒഷേദ്രസ് ബന്ധനം സൃഷ്ടിക്കാത്തതു കൊണ്ട് അവന്റെ ആത്മാവിനെ അവ്യവസ്ഥ-ശക്തിക്ക് നശിപ്പിക്കാനും കഴിയില്ല എന്ന ഞങ്ങളുടെ ഊഹം തെറ്റിയില്ല.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.