മാന്ത്രികലോകം 13 [Cyril] 2157

ലഭിച്ചാല്‍ പോലും വളരെ സൂക്ഷിച്ചു വേണം പ്രവർത്തിക്കാൻ…. ഒഷേദ്രസിന്റെ കാര്യത്തിലും അതുതന്നെയാണ് എനിക്ക് പറയാനുള്ളത്…” അൽദീയ ഗൌരവത്തോടെ പറഞ്ഞു.

“ഒഷേദ്രസ് മാത്രമാണ് നമ്മുടെ ശത്രു എന്നാണ് ഞങ്ങൾ ഇതുവരെ കരുതിയിരുന്നത്…. പക്ഷേ ഫ്രെൻ…..” ഷൈദ്രസ്തൈന്യ അർദ്ധോക്തിയിൽ നിർത്തി. എന്നിട്ട് കുറച്ച് നേരം കണ്ണുമടച്ച് എന്തോ തിരയുന്നത് പോലെ നിന്ന ശേഷം അവർ കണ്ണ് തുറന്നു നോക്കി.

അവരുടെ കണ്ണില്‍ വേദനയും വിഷമവും നിറഞ്ഞിരുന്നു. നനവും പടർന്നിരുന്നു.

അൽദീയ പറഞ്ഞതൊന്നും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

ഫ്രെൻ എല്ലാ ജീവികളെയും നശിപ്പിക്കുമോ..? അവ്യവസ്ഥ-ശക്തിയുടെ ഇഷ്ടപ്രകാരം മാത്രമേ അവന് പ്രവർത്തിക്കാൻ കഴിയുകയുള്ളോ..?

എന്റെ ഉള്ളില്‍ ആയിരം ചോദ്യങ്ങൾ ഉയർന്നു. എന്റെ അടുത്തു നില്‍ക്കുന്ന സാഷയെ ഞാൻ നോക്കി… അവളുടെ മുഖത്തും എന്റെ അതേ ചിന്തകള്‍ പ്രതിഫലിച്ചു നിന്നതിനെ ഞാൻ കണ്ടു.

എന്റെ മറ്റുള്ള സുഹൃത്തുക്കളെയും ഞാൻ പാളി നോക്കി – ഫ്രെന്നിനെ കുറിച്ചു അൽദീയ പറഞ്ഞത് സത്യം തന്നെയാണെന്ന് ഞങ്ങളുടെ മനസ്സ് പറഞ്ഞെങ്കിലും ഫ്രെൻ എല്ലാ ജീവികളെയും നശിപ്പിച്ചു കളയുമെന്ന് ആരും വിശ്വസിക്കുന്നില്ല എന്നാണ് അവരുടെ മുഖത്ത് നിന്നും വായിക്കാൻ കഴിഞ്ഞത്…. പക്ഷേ സത്യത്തെ അവഗണിക്കാനും കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാനും എന്റെ സുഹൃത്തുക്കളും.

ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ ഞങ്ങൾ വലഞ്ഞു.

“ഒഷേദ്രസിനെ പോലെ ഫ്രെന്നും തിന്മയുടെ ഭാഗത്ത് ആണെങ്കിൽ പിന്നേ, ഫ്രെന്നും ഒഷേദ്രസും എന്തുകൊണ്ടാണ് ഒറ്റക്കെട്ടായി നിന്നു നന്മയ്ക്ക് എതിരായി യുദ്ധം ചെയ്യാതെ പരസ്പരം നശിപ്പിക്കാന്‍ ഒരുങ്ങുന്നത്…?” ശില്‍പ്പി സംശയത്തോടെ ചോദിച്ചു.

“നിഗൂഢ ശക്തികളില്‍ നിന്നാണ് അവ്യവസ്ഥ-ശക്തി ജനിച്ചതെങ്കിലും ആ ശക്തി സമുന്നത ശക്തിയാണ്. അവ്യവസ്ഥ-ശക്തിക്ക് സമാനമായ മറ്റൊരു ശക്തിയുമില്ല. കാരണം അവ്യവസ്ഥ-ശക്തി ഉത്ഭവിക്കാൻ തുടങ്ങിയ സമയമേ ആ ശക്തിക്ക് തിരിച്ചറിവ്‌ ഉണ്ടായിരുന്നു — മറ്റൊരു ശക്തിക്കും, നിഗൂഢ ശക്തികള്‍ക്ക് പോലും, ഉത്ഭവ സമയത്ത് തിരിച്ചറിവ്‌ ഇല്ലായിരുന്നു.

നിഗൂഢ ശക്തികളില്‍ നിന്നാണ് പ്രകൃതി എന്ന നന്മയും തിന്മയും കലര്‍ന്ന ശക്തികളും അവ്യവസ്ഥ-ശക്തിയും എല്ലാം ഉത്ഭവിച്ചത്. നിഗൂഢ ശക്തികളാണ് ഉന്നത നിലയിലുള്ള ശക്തി എന്നാണ് നിങ്ങൾ എല്ലാവരും കരുതുന്നത്. പക്ഷേ നിഗൂഢ ശക്തികള്‍ക്കും മുകളില്‍ മറ്റൊരു അജ്ഞാത ശക്തി ഉണ്ടെന്നും.. ആ ശക്തിയില്‍ നിന്നാണ് നിഗൂഢ ശക്തികള്‍ പോലും ഉത്ഭവിച്ചത് എന്നുമാണ് ഞങ്ങളുടെ വിശ്വസം.

കാരണം, അവ്യവസ്ഥ-ശക്തി ഉത്ഭവിച്ചു കഴിഞ്ഞ ആ നിമിഷം തന്നെ നിഗൂഢ ശക്തികളെക്കാൾ ഉയർന്ന ശക്തിയായി പരിണാമം പ്രാപിച്ച് കഴിഞ്ഞു എന്നത് എനിക്കും നിഗൂഢ ശക്തികള്‍ക്കും അറിയാം. അങ്ങനെ സംഭവിക്കണമെങ്കിൽ നിഗൂഢ ശക്തികള്‍ക്കും മുകളില്‍ മറ്റൊരു വലിയ ശക്തി ഉണ്ടു എന്നതാണ് സത്യം….”

അൽദീയ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും മിഴിച്ചു നിന്നു.

അൽദീയ തുടർന്നു, “ഉത്ഭവ സമയത്തു തന്നെ അവ്യവസ്ഥ-ശക്തിക്ക് തിരിച്ചറിവ്‌ ലഭിച്ചിരുന്ന കാരണത്താല്‍ നിഗൂഢ ശക്തികളെക്കാൾ ഉയർന്ന ശക്തി ഉണ്ടെന്ന് അവ്യവസ്ഥ-ശക്തിക്ക് മനസ്സിലാക്കാനും, ആ ശക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും, ആ ശക്തിയില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കാനും കഴിഞ്ഞു എന്നും ആണ് ഞങ്ങൾ വിശ്വസിക്കുന്നത്.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.