മാന്ത്രികലോകം 13 [Cyril] 2157

പെട്ടന്നു ഒരു സ്ത്രീയുടെ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി ——

“ഫ്രെന്നിനെ വിശ്വസിക്കരുതെന്ന് നിന്റെ ഉപബോധ മനസ്സ് പറഞ്ഞത് ശെരിയാണ്, ഷൈദ്രസ്തൈന്യ… ഫ്രെൻ നന്മയ്ക്കെതിരായി തിരിഞ്ഞിരിക്കുന്നു…”

അതുകേട്ട് എല്ലാവരും ഞെട്ടി.

എല്ലാവരുടെ വായിൽ നിന്നും അവ്യക്തമായ പല ശബ്ദങ്ങളും ഉണ്ടായി.

ഒന്നും മനസിലാവാതെ അമ്പരപ്പോടെ ഞാൻ എന്റെ സുഹൃത്തുക്കളുടെ മുഖത്തേക്ക് നോക്കി. അവരുടെ മുഖത്തും എന്റെ അതേ വികാരങ്ങള്‍ പ്രതിഫലിച്ചു.

പെട്ടന്നു ഫെയറികളും ഷൈദ്രസ്തൈന്യയും ഫ്രെന്നിന്റെ മനസ്സിനെ വായിക്കാൻ ശ്രമിക്കുന്നത് പോലെ അവനെ ചുളിഞ്ഞു നോക്കി. പക്ഷേ ഫലമൊന്നും ലഭിക്കില്ലെന്ന് അവര്‍ക്കു തന്നെ അറിയാമായിരുന്നു.

പക്ഷേ ആ ശബ്ദം അങ്ങനെ പറയാൻ ഉണ്ടായ കാര്യമറിയാതെ എല്ലാവരും ഒരുപോലെ കുഴങ്ങി നിന്നു.

ഫ്രെൻ ഒരു കൂസലുമില്ലാതെ ശബ്ദം വന്ന ദിശയില്‍ ദൃഷ്ടി പതിച്ചു പുഞ്ചിരിയോടെ നിന്നു… പക്ഷേ അവനില്‍ ഞങ്ങൾ കണ്ടിട്ടുള്ള പുഞ്ചിരി അല്ല ഇപ്പോൾ കണ്ടത് — ഒരു വേട്ടക്കാരന്റെ പുഞ്ചിരി ആയിരുന്നു.

“അൽദീയ….” ഫ്രെന്നിന്റെ വായിൽ നിന്നും ആ വാക്കു പുറത്തേക്ക്‌ തെറിച്ചു. “എന്റെ അമ്മ…” അവന്‍ പുച്ഛത്തോടെ പറഞ്ഞു.

പെട്ടന്നുള്ള അവന്റെ ഈ ഭാവ മാറ്റാം ഞങ്ങളെ ഞെട്ടിച്ചു.

“ഫ്രെൻ….” ഷൈദ്രസ്തൈന്യ ശബ്ദമുയർത്തി വിളിച്ചു.

ഉടനെ ഫ്രെൻ തല തിരിച്ച് അവരേ നോക്കി. അവന്റെ കണ്ണുകൾ സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങി… കോപവും വെറുപ്പും കണ്ണില്‍ നിറഞ്ഞു നിന്നു.

അതുകണ്ട് ഞങ്ങൾ എല്ലാവരും പതറി നിന്നു. പക്ഷേ ഷൈദ്രസ്തൈന്യ പതറാതെ അവന്റെ കണ്ണില്‍ തന്നെ നോക്കി ചോദിച്ചു ——,

“ഒഷേദ്രസിന്റെ സ്വാധീനത്തില്‍ നി വീഴുകയാണോ ചെയ്തത്…? നീ ഇപ്പോൾ ഒഷേദ്രസിന്റെ നിയന്ത്രണത്തിൽ ആണോ, ഫ്രെൻ..?”

പെട്ടന്ന് ഫ്രെന്നിന്റെ കണ്ണുകൾ ദേഷ്യത്തില്‍ ജ്വലിച്ചു… അവനില്‍ നിന്നും അതിശക്തമായ ഒരു ഊര്‍ജ്ജം പുറത്തേക്ക്‌ വ്യാപിച്ച് ഞങ്ങൾ എല്ലാവരെയും ശക്തിയായി പിന്നോട്ട് തള്ളി. ചിലരൊക്കെ താഴേ വീഴുകയും ചെയ്തു.

ഷൈദ്രസ്തൈന്യ പോലും അഞ്ചാറു അടി പിന്നോട്ട് വെച്ചുപോയി.

ഉടനെ ഫ്രെൻ പൊട്ടിച്ചിരിച്ചു.

“ഞാൻ ഒഷേദ്രസിന്റെ നിയന്ത്രണത്തിൽ ആണെന്നോ…?” ഫ്രെൻ പുച്ഛത്തോടെ ചോദിച്ചു.

എന്നിട്ട് അട്ടഹസിച്ചു ചിരിച്ചുകൊണ്ട് ഫ്രെൻ അപ്രത്യക്ഷനായി.

ഒന്നും മനസിലാവാതെ എല്ലാവരും മിഴിച്ചു നിന്നു.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.