മാന്ത്രികലോകം 13 [Cyril] 2157

“എല്ലാറ്റിനും കാരണങ്ങൾ ഉണ്ട്, ദനീർ..” അൽദീയ അലിവോടെ പറഞ്ഞു.

“എന്തു കാരണങ്ങൾ…?” ഷൈദ്രസ്തൈന്യ ദേഷ്യത്തോടെ ചോദിച്ചു.

“ഘാതകവാൾ, ക്ഷണകാന്തി പക്ഷി, ഫ്രെന്നിൽ ഉള്ള ഒഷേദ്രസിന്റെ രക്തം, അവനിലുള്ള മാന്ത്രിക ബോധം, അവനിലുള്ള എന്റെ ഊര്‍ജ്ജ ശക്തി, അവനില്‍ ഉള്ള ദ്രാവക അഗ്നിയുടെ സത്തയുടെ ശക്തി — അങ്ങനെയുള്ള ആ എല്ലാ ശക്തികളും, അവസാന ഘട്ടത്തിൽ ഫ്രെന്നിന്റെ ശക്തിക്ക് എതിരായി പ്രവർത്തിക്കാൻ തയാറായി നില്‍ക്കുന്ന ഞങ്ങളുടെ നിയന്ത്രണ ശക്തികള്‍ ആണ്, ഷൈദ്രസ്തൈന്യ… ഫ്രെൻ കരുതിയിരിക്കുന്നത് പോലെ ആ ശക്തികള്‍ ഒരിക്കലും അവന്റെ നേട്ടമല്ല — അവനെ പൂര്‍ണമായി ബന്ധിക്കാനുള്ള കുരുക്കുകള്‍ ആണ്…” അൽദീയ പറഞ്ഞു.

അൽദീയ പറഞ്ഞത് കേട്ട് എല്ലാവരും ഒരുപാട്‌ നേരത്തേക്ക് മിഴിച്ചു നിന്നു.

“ഒഷേദ്രസിൽ നിന്നും ഈ പ്രപഞ്ചത്തെ ഫ്രെൻ രക്ഷിക്കും… അല്ലെങ്കിൽ ഒഷേദ്രസിന്റെ അടിമയായി മാറി ഈ പ്രപഞ്ചത്തിലെ എല്ലാ ശക്തികളേയും ഒഷേദ്രസിന്റെ കാല്‍ ചുവട്ടില്‍ ആക്കാന്‍ ഫ്രെൻ സഹായിക്കും എന്ന വ്യാജ പ്രവചനത്തെ നിങ്ങൾ വ്യാപിപ്പിക്കാനുള്ള കാരണം…?” ഹെമീറ അവസാനം തലയാട്ടി കൊണ്ട് കോപത്തോടെ ചോദിച്ചു.

“ഒരുപാട്‌ കാലങ്ങളായി, കോടിക്കണക്കിന് പരീക്ഷണങ്ങള്‍ നടത്തി നൂറുകണക്കിന് ഫലപ്രദമായ മാര്‍ഗങ്ങളിലൂടെ, എന്റെ ഉള്ളില്‍ മന്ദഗതിയിൽ വളര്‍ന്നു കൊണ്ടിരുന്ന ഫ്രെൻ എന്ന ശക്തിയുടെ മാന്ത്രിക വളര്‍ച്ചയെ തടസ്സപ്പെടുത്തി അവന്റെ ഉള്ളിലുള്ള അവ്യവസ്ഥ-ശക്തിയെ ഞാനും നിഗൂഢ ശക്തികളും ചേര്‍ന്ന് കുറേശ്ശെയായി നശിപ്പിച്ച് കൊണ്ടിരുന്നു.

ഒരു ഘട്ടത്തിൽ ഫ്രെന്നിന്റെ ഉള്ളിലുള്ള അവ്യവസ്ഥ-ശക്തിയെ ഏറെക്കുറെ പൂര്‍ണമായി ഫ്രെന്നിന്റെ ആത്മാവില്‍ നിന്നും ഞങ്ങൾക്ക് അകറ്റാൻ കഴിഞ്ഞു. അവസാനം അതിന്റെ ഫലമായി അവന്റെ ഹൃദയവും ആത്മാവും മനസ്സും എല്ലാം തിന്മയേക്കാൾ കൂടുതൽ നന്മയുള്ള ശക്തിയായി നവീകരിക്കപ്പെട്ടു.

അപ്പോൾ മാത്രമാണ് ഫ്രെൻ എന്ന ശക്തി നന്മയുടെ ഭാഗത്തെ പൂര്‍ണമായി സ്വീകരിച്ച് പുതിയൊരു നന്മയുടെ വ്യക്തിത്വം സ്വീകരിച്ചത്. എന്റെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. അവനെ ഞാൻ എന്റെ സ്വന്തം മകനായി സ്നേഹിച്ചു. ഇപ്പോഴും സ്നേഹിക്കുന്നു.

അപ്പോഴാണ് എന്റെ ഉള്ളില്‍ നിന്നും ഫ്രെന്നിനെ ഷൈദ്രസ്തൈന്യയുടെ ഉത്തരത്തിലേക്ക് നിക്ഷേപിച്ചത്…”

“എന്തിനു…?” ശിബിരത്തിൽ മാന്ത്രിക ജീവികളെ കുറിച്ചു പഠിപ്പിക്കുന്ന റൈഹൻ ചോദിച്ചു.

“കാരണം, അപ്പോൾ പോലും ഫ്രെന്നിന്റെ ഉപബോധ മനസ്സിന് അതിശീഘ്രമായി എന്നിലുള്ള നിഗൂഢ ശക്തികളുടെ മറ അകറ്റി അഗാധമായ ഉന്നത രഹസ്യങ്ങളെ മനസിലാക്കാനുള്ള അപാര കഴിവും നിപുണതയും ഉണ്ടായിരുന്നു. അവന് ലഭിക്കുന്ന അപാര അറിവ് പിന്നെയും മറ്റേതെങ്കിലും പുതിയ ആപത്ത് സൃഷ്ടിക്കും എന്ന ആശങ്ക കാരണമാണ് ഞാനും നിഗൂഢ ശക്തികളും ആ തീരുമാനത്തില്‍ എത്തിയത്. കൂടാതെ ഫ്രെന്നിൽ നശീകരണ ശക്തിയുടെ അംശം വര്‍ധിച്ചു കൊണ്ടിരുന്നു. ആ ശക്തിയെ റീനസിന് അവനില്‍ നിന്നും അകറ്റാൻ കഴിയുമായിരുന്നു.

അങ്ങനെ ഫ്രെൻ ഷൈദ്രസ്തൈന്യയുടെ ഉദരത്തിൽ ആയി.

പിന്നീട് ഫ്രെൻ നന്മയുടെ ഭാഗത്ത് മാത്രം ഉറച്ച് നില്‍ക്കും എന്ന വിശ്വസം ഞങ്ങൾക്ക് ഉണ്ടായിരുന്നു….

അതുകൊണ്ട്‌ പിന്നീടുള്ള പ്രശ്നം ഒഷേദ്രസ് ആയിരുന്നു.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.