മാന്ത്രികലോകം 13 [Cyril] 2157

തന്നെക്കാൾ വന്‍ നശീകരണ ശക്തി അതിന്റെ ബന്ധനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനേയാണ് ഒഷേദ്രസിന് കാണാന്‍ കഴിഞ്ഞത് – കൂടാതെ ആ ശക്തി അവ്യവസ്ഥ-ശക്തിയിൽ നിന്നും ഉത്ഭവിച്ച ശക്തി ആണെന്ന സൂചനയും ലഭിച്ചതോടെ ഒഷേദ്രസ് നേരിയ ഭീതിയോടെ തിരികെ മടങ്ങി… അതുകൂടാതെ അധികനേരം ഒഷേദ്രസിന് പ്രകൃതിയുടെ ഊര്‍ജ്ജത്തിൽ ലയിച്ച് നിലനില്‍ക്കാനും ശക്തി ഇല്ലായിരുന്നു.

ഒരുപക്ഷേ നിങ്ങൾ ദൈവങ്ങള്‍ പണ്ട് പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ ലയിച്ച്, ഫ്രെൻ എന്ന ശക്തി അവന്റെ ഉള്ളിലുള്ള ബന്ധനത്തെ നശിപ്പിക്കാന്‍ പൊരുതുന്നത് കണ്ടിരുന്നെങ്കിൽ, നിങ്ങള്‍ക്ക് നിഗൂഢ ശക്തികളെ സഹായിക്കാൻ ചിലപ്പോ കഴിയുമായിരുന്നു — ഒരുപക്ഷേ വെറും പത്തു ശതമാനം മാത്രം ശേഷിച്ച ഫ്രെന്നിന്റെ ശക്തിയെ പൂര്‍ണമായി ബന്ധിക്കാൻ നിങ്ങള്‍ക്ക് നിഗൂഢ ശക്തികളെ സഹായിക്കാൻ കഴിയുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഫ്രെൻ നശിച്ച് നിഗൂഢ ശക്തികളില്‍ തന്നെ അലിഞ്ഞ് ചേരുമായിരുന്നു.

പക്ഷേ വിധി എന്ന ശക്തി ഫ്രെന്നിനെ തുണച്ചു എന്നുവേണം കരുതാന്‍… നിങ്ങൾ ദൈവങ്ങള്‍ ഊര്‍ജ്ജ ശക്തിയില്‍ അലിയാൻ തുനിഞ്ഞില്ല… നിഗൂഢ ശക്തികളില്‍ നിന്നും ഉന്നത രഹസ്യങ്ങളെ മനസ്സിലാക്കാനും ശ്രമിച്ചില്ല… കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടയില്‍ എങ്കിലും നിങ്ങളില്‍ ആരെങ്കിലും പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ ലയിച്ചിരുന്നെങ്കിൽ ഒരു മാന്ത്രികനായി നടന്നിരുന്ന ഫ്രെൻ സത്യത്തിൽ ആരാണെന്ന് നിങ്ങൾ അറിയുമായിരുന്നു…” അത്രയും പറഞ്ഞിട്ട് അൽദീയ കുറ്റപ്പെടുത്തും പോലെ എല്ലാവരെയും ഒന്ന് നോക്കി.

ദൈവങ്ങളും ഫെയറികളും യക്ഷരും തല താഴ്ത്തി നിന്നു.

“അവസാനം ഫ്രെന്നിന്റെ ശക്തിയെ പഴയപടി എത്തിക്കാൻ ഫ്രെൻ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു.

അതിന്റെ പ്രാരംഭ ഘട്ടമായി അവന്റെ ശേഷിച്ച പത്തു ശതമാനം ശക്തിയെ അവന്‍ പ്രപഞ്ചമാകെ വ്യാപിപ്പിച്ചു. വെറും അത്ര ശക്തി ഉപയോഗിച്ച് നിങ്ങൾ ദൈവങ്ങളെ അവന്‍ നിസ്സാരമായി പ്രേരിപ്പിച്ച് അവന്റെ ഇഷ്ടത്തിന് നിങ്ങളെ നയിച്ചു… അതുകൂടാതെ പ്രകൃതി ശക്തിയുടെ നശീകരണ ഭാഗത്തെയും നന്മയുടെ ഭാഗത്തെയും അവന് പ്രേരിപ്പിക്കാനും കഴിഞ്ഞു…

അതിന്റെ ഫലമാണ് ഈ ഞാൻ, അൽദീയ എന്ന സൃഷ്ടി….”

എന്തു പറയണം എന്നുപോലും അറിയാതെ എല്ലാവരും മിഴിച്ചു നിന്നു.

“നിങ്ങൾ ശെരിക്കും പ്രതിമയാണോ…?” ഹൈനബദ് നിശബ്ദതയെ ഭേദിച്ചു.

അതിന്റെ മറുപടിയായി അൽദീയ പൊട്ടിച്ചിരിച്ചു.

“ഞാൻ പ്രതിമയുമല്ല മനുഷ്യനും അല്ല. ഞാൻ ദൈവവും അല്ല ഐന്ദ്രികയുമല്ല, പ്രിയരേ. ഞാൻ ആരാണെന്ന സത്യം നിങ്ങൾ അറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു…” അതും പറഞ്ഞ്‌ അൽദീയ പിന്നെയും പൊട്ടിച്ചിരിച്ചു.

അവരുടെ ആ ചിരിയില്‍ നിന്നുപോലും ഏതോ അജ്ഞാത ശക്തി വ്യാപിച്ച് ഞങ്ങളുടെ ആത്മാവിനെ ബാധിക്കും പോലെ തോന്നി.

ഒന്നും മനസിലാവാതെ ഞങ്ങള്‍ അവരെ തന്നെ നോക്കി നിന്നു.

“ഞാൻ തന്നെയാണ് പ്രകൃതിശക്തി…. നന്മയുടെ ഭാഗമായ പ്രകൃതിശക്തി.
ഫ്രെന്നിന്റെ പ്രേരണയും, സ്വാധീനവും, പിന്നെ എന്നില്‍ അവന്‍ സൃഷ്ടിച്ച മാതൃ-പുത്ര ബന്ധനവും കാരണം ഈ അവതാരം എനിക്ക് സ്വീകരിക്കേണ്ടി വന്നു ….
എന്റെ ഈ അവതാരത്തിന്‍റെ നിയോഗം, ഫ്രെൻ എന്ന ശക്തിയെ എന്നില്‍ സ്വീകരിച്ച് – പ്രകൃതിയുടെയും, പ്രപഞ്ചത്തിന്‍റെയും, നിഗൂഢ ശക്തികളുടെയും ഊര്‍ജ്ജത്തെ അവന് പോഷകമായി പകര്‍ന്നു കൊടുത്തു അവനെ ശക്തിപ്പെടുത്തുക എന്നതാണ്‌.
പതിനേഴ്‌ വർഷങ്ങൾക്കു മുന്‍പേ എന്റെ നിയോഗം ഞാൻ പൂര്‍ത്തീകരിച്ചു കഴിഞ്ഞു…”

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.