മാന്ത്രികലോകം 13 [Cyril] 2156

കുറച്ചുനേരം എല്ലാവരും എന്തെല്ലാമോ ചിന്തിച്ചു നിന്നു.

അൽദീയ തുടർന്നു——,,

“അവ്യവസ്ഥ-ശക്തിക്ക് ഒറ്റപ്പെട്ട ശക്തിയായി നിലകൊള്ളാനാണ് താല്‍പര്യം. മറ്റുള്ള എല്ലാ ശക്തികളേയും നിയന്ത്രിച്ച് തന്റെ അധീനതയിലാക്കാനും — നിയന്ത്രിക്കാൻ കഴിയാത്ത ശക്തികളെ നശിപ്പിച്ച് കളയാനുമാണ് ആ ശക്തി ആഗ്രഹിക്കുന്നത് – പക്ഷേ ദൈവങ്ങള്‍, മനുഷ്യര്‍, മാന്ത്രികർ, മാന്ത്രിക ജീവികള്‍ എന്ന എല്ലാറ്റിനെയും ആ ശക്തി വെറുക്കുന്നു. അതിനെയെല്ലാം പൂര്‍ണമായി നശിപ്പിച്ച് കളയാനുള്ള നീക്കങ്ങളാണ് പണ്ടു മുതലേ അവ്യവസ്ഥ-ശക്തി മെനഞ്ഞ് കൊണ്ടിരിക്കുന്നത്.

അവ്യവസ്ഥ-ശക്തി എന്നത് നശീകരണ ശക്തിയെക്കാൾ പല ലക്ഷങ്ങള്‍ ഇരട്ടി ഉയർന്ന നശീകരണ സ്വഭാവമുള്ള ശക്തിയാണ് എന്നറിയുക. തിന്മ, നാശം, ദുരന്തം, നരകം എന്ന എല്ലാത്തിന്റെയും ഉച്ചസ്ഥായി എന്നു അവ്യവസ്ഥ-ശക്തിയെ വിശേഷിപ്പിക്കാം. ആ ശക്തി എല്ലാത്തിനെയും നിയന്ത്രിക്കാനോ നശിപ്പിക്കാനോ തീരുമാനിച്ചാല്‍, ഒഷേദ്രസ് എന്നല്ല.. പ്രകൃതിക്കും നിഗൂഢ ശക്തികള്‍ക്ക് പോലും ഒന്നും ചെയ്യാൻ കഴിയില്ല… ക്രൂരത, നാശം, ദുരിതം, വേദന എന്നതിനെ മാത്രം അത്യധികം സ്നേഹിക്കുന്ന ശക്തിയാണ് അവ്യവസ്ഥ-ശക്തി. ക്രൂരതയെ മാത്രം സ്നേഹിക്കുന്ന ഒഷേദ്രസ് പോലും ആ ശക്തിയില്‍ നിന്നും ഓടി ഒളിക്കാന്‍ മാത്രമേ ശ്രമിക്കൂ. അപ്പോ കുറച്ചെങ്കിലും നിങ്ങള്‍ക്ക് ആ ശക്തിയെ കുറിച്ച് ഊഹിക്കാൻ കഴിയും എന്നു ഞാൻ കരുതുന്നു….”

അൽദീയ പറഞ്ഞ കാര്യങ്ങൾ എല്ലാം ദൈവങ്ങളെ പോലും ഭയപ്പെടുത്തി എന്നതിനെ ഞാൻ കണ്ടു. എന്റെ ശരീരത്തിന് ചെറിയൊരു വിറയൽ ബാധിച്ചിരുന്നു. സാഷയുടെ പിടി എന്റെ കൈയെ ശക്തമായി മുറുകിയിരുന്നു.

“അപ്പോ അവ്യവസ്ഥ-ശക്തി എല്ലാത്തിനെയും നശിപ്പിക്കും എന്നാണോ നിങ്ങൾ പറയുന്നത്…? പ്രകൃതിക്ക് പോലും അതിനെ തടയാൻ കഴിയില്ലെങ്കിൽ പിന്നേ മറ്റുള്ളവര്‍ക്ക് എന്തു ചെയ്യാൻ കഴിയും…?” ജാസർ ചോദിച്ചു.

“പക്ഷേ ഫ്രെന്നും ആ ശക്തിയും തമ്മിലുള്ള ബന്ധം എന്താണ്…?” നല്യത്രിദ ചോദിച്ചു.

അൽദീയ ദുഃഖത്തോടെ അവളെ നോക്കി പറഞ്ഞു, “അത് നിനക്ക് വഴിയേ മനസ്സിലാകും, നല്യത്രിദ…”

നല്യത്രിദ തല മെല്ലെ അനക്കി.

“എന്തുതന്നെയായാലും താല്‍ക്കാലികമായി പ്രപഞ്ചത്തെ ചെറിയൊരു ഭാഗ്യം തുണയ്ക്കുക തന്നെ ചെയ്തിരുന്നു…” അൽദീയ ചെറു പുഞ്ചിരിയോടെ പറഞ്ഞു. “നിഗൂഢ ശക്തികള്‍ പ്രകൃതിയെ സൃഷ്ടിച്ചു കഴിഞ്ഞ ശേഷം മാത്രമാണ് അവ്യവസ്ഥ-ശക്തിയെ കുറിച്ചും അതിന്റെ സവിശേഷതകളെ കുറിച്ചും അറിയുന്നത്.

അതുകൊണ്ട് നിഗൂഢ ശക്തികള്‍ അവ്യവസ്ഥ-ശക്തി ഒഴികെ, നന്മ തിന്മ എന്ന രണ്ടു ശക്തികൾക്ക് മാത്രമായിട്ടാണ് ഒരു ആത്മാവിനെ നല്‍കിയത്.

അങ്ങനെ പ്രകൃതിയുടെ ശരീരത്തിൽ നിന്നും അവ്യവസ്ഥ-ശക്തി വേർപെട്ടപ്പോൾ, ആ ശക്തിക്ക് പ്രകൃതിയുടെ ആത്മാവിനെ പ്രകൃതിയുടെ ശരീരത്തിൽ നിന്നും ഭാഗിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല….

അതേസമയം ഉപബോധ മനസ്സ് എന്ന ശക്തിയും, പ്രകൃതിയുടെ ആത്മാവും, നന്മ-തിന്മ എന്ന രണ്ട് ഭാഗങ്ങളായി വിഭജിക്കുകയും… ആ ഭാഗങ്ങൾ പ്രകൃതിയുടെ ശരീരത്തില്‍ തന്നെ രണ്ടു ശക്തികളിലായി തരംതിരിഞ്ഞു നിലയ്ക്കുകയും ചെയ്തു.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.