മാന്ത്രികലോകം 13 [Cyril] 2157

അങ്ങനെ ഭിന്നത സൃഷ്ടിക്കപ്പെട്ട പ്രകൃതിയുടെ ആ പൂര്‍ണമല്ലാത്ത ശരീരത്തിൽ ഐക്യ ശക്തിക്ക് വ്യാപിക്കാനോ പരിവര്‍ത്തനം സൃഷ്ടിക്കാനോ കഴിയുമായിരുന്നില്ല…” അൽദീയ പറഞ്ഞു.

“എന്തുകൊണ്ടാണ് അവ്യവസ്ഥ-ശക്തി പ്രകൃതിയുടെ ശരീരത്തിൽ നിന്നും പിരിഞ്ഞത്…?” അമ്മു ചോദിച്ചു.

“നിഗൂഢ ശക്തികളുടെ ഭാഗത്ത് നിന്നുണ്ടായ ഒരു വലിയ അബദ്ധത്തിന്‍റെ ഫലമായിട്ടാണ് അവ്യവസ്ഥ-ശക്തി ഉത്ഭവിക്കാൻ കാരണമായത്….” അൽദീയ നിരസത്തോടെ പറഞ്ഞു.

“എന്തു അപദ്ധം…?” ഫ്രേയ ചോദിച്ചു.

“പ്രകൃതി ശക്തികളെ നിഗൂഢ ശക്തികള്‍ സൃഷ്ടിക്കുന്ന സമയത്ത് ‘പ്രതിബന്ധം’ എന്ന നിഗൂഢ നിയമ ശക്തിയുടെ സത്ത ഭിന്നതകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു — പ്രകൃതിയെ സൃഷ്ടിക്കുമ്പോൾ പ്രതിബന്ധം എന്ന നിഗൂഢ ശക്തിയുടെ സത്തയിൽ നിന്നും ഉത്ഭവിച്ച ഊര്‍ജ്ജത്തെ ഉപയോഗിക്കുകയാണെങ്കില്‍ അനന്തരഫലങ്ങൾ ഉണ്ടാവും എന്നു നിഗൂഢ ശക്തികളുടെ ഉപബോധ മനസ്സ് താക്കീതു നല്‍കിയിരുന്നു. പക്ഷേ നിഗൂഢ ശക്തികള്‍ ആ താക്കീതിനെ അവഗണിച്ചു.

‘നന്മ – തിന്മ ’ എന്ന ഈ രണ്ട് ശക്തികള്‍ മാത്രമേ പ്രകൃതി ശക്തികളായി ഉത്ഭവിക്കുകയുള്ളു എന്നാണ് ആ ഏഴു നിഗൂഢ ശക്തികളും അന്ധമായി വിശ്വസിച്ചിരുന്നത്. പക്ഷേ പ്രതിബന്ധം എന്ന നിഗൂഢ ശക്തിയുടെ സത്തയിൽ നിന്നും ഉത്ഭവിച്ച ശക്തി മറ്റുള്ള ശക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നിമിഷം തന്നെ വിഘ്‌നങ്ങൾ സൃഷ്ടിക്കപ്പെടുകയും, അതിന്റെ ഫലമായി മറ്റുള്ള എല്ലാ ശക്തികളേയും ഏതെങ്കിലും തരത്തിൽ നിയന്ത്രിക്കാൻ കഴിവുള്ള.. തിരിച്ചറിവുള്ള… അപൂര്‍വ്വവും അപാരവുമായ മൂന്നാമത്തെ ഒരു ശക്തിയുടെ സൃഷ്ടിയുടെ ആരംഭവും കുറിക്കപ്പെട്ടു — അങ്ങനെയായിരുന്നു അവ്യവസ്ഥ-ശക്തിയുടെ ഉത്ഭവം.

പക്ഷേ ചെറിയൊരു കണിക മാത്രമായിരുന്ന അവ്യവസ്ഥ-ശക്തിയെ നിഗൂഢ ശക്തികള്‍ തുടക്കത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല…

നിഗൂഢ ശക്തികളുടെ ഉപബോധ മനസ്സിന് പോലും അവ്യവസ്ഥ-ശക്തിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതാണ് ഭയാനകം.

സാധാരണയായി എന്തുതന്നെ സൃഷ്ടിക്കപ്പെട്ടാലും ഏറ്റവും അവസാന ഘടകം ആയിരിക്കും ‘തിരിച്ചറിവ്’ എന്ന ശക്തിയെ പകര്‍ന്നു കൊടുക്കുക എന്നത്. പക്ഷേ അവ്യവസ്ഥ-ശക്തിയുടെ കണിക ഉത്ഭവിച്ച ആ നിമിഷം തന്നെ തിരിച്ചറിവ്‌ ശക്തിയും അതിനൊപ്പം ജനിച്ചു… അതുകൂടാതെ മറ്റ് ചില കഴിവുകള്‍ കൂടി അവ്യവസ്ഥ-ശക്തിക്ക് ഉണ്ടായിരുന്നു — അജ്ഞാതമായി കഴിയാനും, നിഗൂഢ ശക്തികളുടെ ഉപബോധ മനസ്സുകള്‍ പോലും അറിയാതെ എല്ലാ ഉപബോധമന ശക്തികളിലും ഒരു താല്‍ക്കാലിക ബന്ധം സൃഷ്ടിക്കാനും അവ്യവസ്ഥ-ശക്തിക്ക് കഴിഞ്ഞിരുന്നു.

അങ്ങനെ പ്രകൃതി ശക്തികളുടെ ഉത്ഭവം പൂര്‍ണമാകുന്നത് വരെ നിഗൂഢ ശക്തികളും… ആ ശക്തികളുടെ ഉപബോധ മനസ്സുകളും എല്ലാം അവ്യവസ്ഥ-ശക്തിയെ കുറിച്ച് അജ്ഞാതരായിരുന്നു എന്നു മാത്രമല്ല —— അവ്യവസ്ഥ-ശക്തിക്ക് അഗാധമായ നിഗൂഢ നിയമങ്ങളെ നൂറ് ശതമാനവും ഗ്രഹിക്കാനും… സ്വായത്തമാക്കാനും… ഒരു പരിധി വരെ നിഗൂഢ ശക്തികളുടെ ഉപബോധ മനസ്സുകളെ പോലും നിയന്ത്രിക്കാനും കഴിയും എന്ന സത്യത്തെയും നിഗൂഢ ശക്തികളും ഉപബോധ മനസ്സുകളും അറിഞ്ഞിരുന്നില്ല….”

അൽദീയയുടെ വെളിപ്പെടുത്തല്‍ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ഷൈദ്രസ്തൈന്യ യുടെ കണ്ണില്‍ പോലും ആദ്യമായി ഭീതി നിറഞ്ഞത് ഞാൻ കണ്ടു.

“നിഗൂഢ ശക്തികളുടെ ഉപബോധ മനസ്സിനെ പോലും നിയന്ത്രിക്കാൻ അവ്യവസ്ഥ-ശക്തിക്ക് കഴിയും എന്നോ…” ഫ്രേയ വാ പൊളിച്ചു നിന്നു.

“ഒരു പരിധിവരെ മാത്രമേ കഴിയു, ഫ്രേയ….”അൽദീയ പറഞ്ഞു.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.