മഹാനദി 10 (ജ്വാല ) 1517

” മോനേ അതിന് നല്ലൊരു മാർഗം ഉണ്ട്, കുറച്ച് പൈസ കൊടുത്താൽ ഒരു മാരുതി ഓംനി വാൻ കിട്ടും, നിനക്ക് ഓടിക്കാമല്ലോ…?

സാം അത് പറഞ്ഞ് നിർത്തിയപ്പോൾ എന്റെ മനസ്സിന് വല്ലാത്ത ആശ്വാസം.

” ഡാ… സാമേ നീ ഒരു വണ്ടി നോക്ക്, പൈസ എവിടുന്നെങ്കിലും ഒപ്പിക്കാം, പിന്നെ ഒരു സിസ്റ്റവും വേണം.

അങ്ങനെ ഇതിന്റെ പരിശ്രമവും ആയി നടക്കുമ്പോൾ ആണ് ജിദ്ധയിൽ നിന്ന് നൗഫൽ വിളിക്കുന്നത്, പുള്ളിക്കാരൻ കമ്പനിയിലെ എച്ച്‌. ആർ സെക്രട്ടറി ആണ്,

” സന്ദീപേ.,., തന്റെ നാട്ടിലെ ബാങ്ക് ഡീറ്റയിൽസ് അയച്ച് തന്നെ.,., പതിനഞ്ചു വർഷത്തെ ബെനിഫിറ്റ് ട്രാൻസ്ഫർ ചെയ്യാനാണ്.,.,.

ആ വാർത്ത കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, ആരുമില്ലാത്തവന് ദൈവം തന്നെ തുണ.

പിന്നെ എല്ലാം പെട്ടന്നായിരുന്നു, കമ്പനി പൈസ ട്രാൻസ്ഫർ ചെയ്തു തന്നു, അതിൽ നിന്ന് കുറച്ച് എടുത്തു സിസ്റ്റം വാങ്ങി, ഒപ്പം ഒരു മാരുതി വാനും,
ഒരു പുതു ജീവൻ കിട്ടിയത് പോലെയായി എനിക്ക്,

” എനിക്ക് ജീവിക്കണം, കുടുംബത്തിനായി ”

മുൻപ് ശ്രുതി എന്നോട് പറഞ്ഞത് പോലെ, അത് ഓർമയിൽ വന്നപ്പോൾ ഒരു നൊമ്പരം മനസ്സിൽ വന്നെങ്കിലും ആ വാക്കിന്റെ അന്തസത്ത പൂർണമായും ഉൾക്കൊണ്ടു ഞാൻ പുതിയ ജോലിക്ക് ഇറങ്ങി.

എന്റെ അദ്ധ്വാനം വെറുതെ ആയില്ല, മെല്ലെ, മെല്ലെ എന്റെ ബിസിനസ് വളർന്നു കൊണ്ടിരുന്നു,

അതിനിടയിൽ കോടതിയിൽ വാദ പ്രതിവാദങ്ങൾ നടന്നു കൊണ്ടിരുന്നു. കിരൺ മികച്ച ഒരു വക്കീൽ മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹി കൂടി ആയിരുന്നു,

ഐപിസി 498A പ്രകാരം ഫയൽ ചെയ്ത കേസിലെ ഓരോ ന്യൂനതകൾ കിരൺ അക്കമിട്ട് ചൂണ്ടി കാണിച്ചു,.,.,.

ഒരു ചെറിയ ജോലി മാത്രമുള്ള ഈ പെൺകുട്ടിയുടെ അച്ഛന് നൂറ്റി മുപ്പത് പവൻ കൊടുക്കാനുള്ള സാമ്പത്തികശേഷി എന്താണെന്നുള്ള ചോദ്യമാണ് കോടതിക്ക് യാഥാർഥ്യം എന്ത് എന്ന് ചിന്തിക്കാൻ ഒരു അവസരം ഉണ്ടാക്കിയത്,

അങ്ങനെ നാലര വർഷമായി ഞാൻ നടത്തിപ്പോന്ന വ്യവഹാരത്തിന് പരിസമാപ്തിയായി.

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.