മഹാനദി 10 (ജ്വാല ) 1517

Views : 33395

നാലാമത്തെ പെഗ്ഗിൽ ഐസ്‌ക്യൂബ് വീഴുമ്പോൾ ഞാനെത്തുമെന്നല്ലേ ലാലേട്ടൻ പറഞ്ഞത് അതേ പോലെ നാലാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് ഇടുമ്പോൾ തീരുമാനം എടുത്തു അവളെ കാണണം, സ്നേഹയെ…

പതിവിനു വിപരീതമായി പിറ്റേ ദിവസം അതി രാവിലെ തന്നെ എഴുന്നേറ്റു, കുളിച്ച് വെള്ളമുണ്ടും, ഇളം നീല കളർ ഷർട്ടും എടുത്തിട്ടു, ചന്ദനക്കുറി ഒരെണ്ണം ഫിറ്റാക്കി വീട്ടിൽ നിന്നിറങ്ങി.

അമ്മയോട് കൂട്ടുകാരനെ കാണാൻ ഉണ്ടെന്ന് പറഞ്ഞു ഇറങ്ങി, നേരെ അവളുടെ ഹോസ്പിറ്റലിന് മുന്നിലേക്ക് ബൈക്ക് ഒരു തണൽ മരത്തിനടുത്ത് വച്ച് ഞാൻ കാത്തിരുന്നു,
കുറച്ച് കഴിഞ്ഞപ്പോൾ അവൾ ബസിറങ്ങി നടന്ന് വരുന്നത് കണ്ടു, കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു.

ഞാൻ തലയിൽ നിന്ന് ഹെൽമറ്റ് ഊരി, കണ്ണാടിയിൽ നോക്കി തലമുടി കോതി ഒതുക്കി പടരാൻ തുടങ്ങിയ ചന്ദനക്കുറി നേരെയാക്കി ഞാൻ മെല്ലെ നടന്നു.

അവൾ താഴോട്ടും നോക്കിയാണ് നടക്കുന്നത്, ഇവൾക്ക് ഈ റോഡ് ഇത്ര കൃത്യമായി അറിയാമോ, തല പൊക്കുന്നതെ ഇല്ല.
ഞാൻ അവളുടെ മുന്നിൽ ചെന്നു നിന്നു, പെട്ടന്ന് അവൾ മുഖമുയർത്തി നോക്കി, എന്നെ കണ്ടതും അവളുടെ കണ്ണുകളിൽ ഒരു ഭയം ഞാൻ കണ്ടു.

” സ്നേഹ, എനിക്ക് നിന്നോട് സംസാരിക്കാനുണ്ട് അങ്ങോട്ട് ഒന്ന് മാറി നിൽക്കാം വരൂ…

” എനിക്ക് ഒന്നും കേൾക്കാൻ ഇല്ല, എനിക്ക് പോകണം വഴി മാറു,

ഞങ്ങൾക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ ആണ് അവൾ അത് പറഞ്ഞത്.

” പറ്റില്ല, എനിക്കറിയണം എന്താ സംഭവിച്ചത് എന്ന്…?

എന്റെ ശബ്ദം ഉയർന്നു,

” എനിക്ക് ഇയാളോട് ഒന്നും പറയാൻ ഇല്ല, വഴിമാറൂ,.,.,

Recent Stories

The Author

52 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com