മഹാനദി 10 (ജ്വാല ) 1517

സമയം പിന്നെയും പൊയ്ക്കൊണ്ടിരുന്നു, ആദ്യ ദിവസം ആയത് കൊണ്ടാകാം വല്ലാത്ത വീർപ്പു മുട്ടൽ, കൈയിൽ കൊണ്ട് വന്ന ബാഗിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് കുടിച്ചു,
രാത്രി ഇപ്പോൾ നിശബ്ദയുടെ മൂടുപടമണിഞ്ഞു നിൽപ്പാണ് ഇപ്പോൾ പുതിയ അതിഥികളുടെ വരവായി….

ചിവീടുകൾ, അതിനു പിന്നാലെ
തവളകളുടെ ഇരമ്പങ്ങളായി.
രാവ് അങ്ങനെ നീണ്ടു പോയ്ക്കൊണ്ടിരുന്നു.

ഇരുളിന്റെ കട്ടികൂടിയപ്പോൾ മേഘക്കീറുകളിൽ നിന്ന് ചെറു വാലുകൾ നീട്ടി താരകങ്ങൾ എത്തിത്തുടങ്ങും, പിന്നാലെ അവരുടെ രാജാവായി വെണ്ണിലാവ് തൂകി ചന്ദ്രനും,രാവിൽ ഏകാന്തനായി ഇങ്ങനെ നിൽക്കുമ്പോൾ ആണ് ഈ ജോലി എത്ര ദുഷ്ക്കരമാണെന്ന് മനസ്സിലാകുന്നത്.

സിഗരറ്റ് ഇടയ്ക്കിടെ പുകച്ച് ജോലി ചെയ്തു കൊണ്ടുള്ള ആദ്യത്തെ രാത്രിജോലി അവസാനിച്ചു,
നേരം പുലർന്നു എന്റെ പകരക്കാരൻ എത്തി ഞാൻ ബാഗും എടുത്തു വേഗം റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു, ട്രെയിൻ എനിക്ക് വേണ്ടി എന്ന പോലെ കാത്ത് കിടപ്പുണ്ടായിരുന്നു. ഞാൻ വേഗം ഒരിടത്ത് സ്ഥലം കണ്ടെത്തി ഇരുന്നു.
രാത്രിയിലെ ഗന്ധങ്ങളെ അപേക്ഷിച്ച് പ്രഭാതത്തിൽ മാറ്റമുണ്ടായിരുന്നു പലപല പത്രങ്ങളുടേയും പൗഡറുകളുടേയും സുഗന്ധലേപനങ്ങളുടേയും കൂടിക്കുഴഞ്ഞ ഗന്ധങ്ങൾ.
ഞാൻ കണ്ണുകൾ മെല്ലെ അടച്ചു.

ദിനരാത്രങ്ങൾ ഓരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു, ഇതിനിടക്ക് വീടും സ്ഥലവും കോടതി അറ്റാച്ച് ചെയ്തു കൊണ്ടുള്ള ഉത്തരവ് വന്നു, പെണ്ണിന് നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അത് വസ്തുവകകളിൽ നിന്ന് ഈടാക്കാൻ കഴിയുമാത്രേ, ചുരുക്കി പറഞ്ഞാൽ ശ്വാസം വിടാൻ പോലും കഴിയാത്ത അവസ്ഥ.

കേസിന്റെ സ്ഥിതി ആണ് ആകെ കഷ്ടം, ദിവസങ്ങൾ തള്ളി നീങ്ങുന്നത് അല്ലാതെ കാര്യമായ പുരോഗതി ഒന്നുമുണ്ടായില്ല,
അപ്രതീക്ഷിതമായി ആണ് നിലവിൽ ഉണ്ടായിരുന്ന ജഡ്ജി സ്ഥലം മാറി പുതിയ ആൾ വന്നത്, കേസ് കുറച്ച് കൂടി വേഗത്തിൽ ആയി, എല്ലാ തെളിവുകളും എനിക്ക് പ്രതികൂലമാണ്.. അതിന്റെ ഇടയിൽ ആണ് ഒരു പെൺകുട്ടി സ്ത്രീധനം മൂലം പീഡിപ്പിച്ച് മണ്ണെണ്ണ ഒഴിച്ചു മരിച്ചു എന്ന് വാർത്ത വരുന്നത്… സാമൂഹ്യ മാധ്യമങ്ങളും, അച്ചടി, ദൃശ്യ മാധ്യമങ്ങൾ വഴിയും ഒക്കെ കേസ് വളരെ പ്രശസ്തമായി…

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.