മഹാനദി 10 (ജ്വാല ) 1517

Views : 33394

ഞാൻ ആശുപത്രി ഗെയ്റ്റിൽ ഇടിച്ച് നിന്നു. എന്റെ ഉള്ളിലേക്ക് ദേഷ്യം ഇരച്ച് കയറി വന്നു,

” ഡാ..,

എന്ന് അലറി വിളിച്ചു കൊണ്ട് ചാടി എഴുന്നേറ്റു, സ്നേഹയുടെ അമ്മാവന്റെ മുഖത്തിനിട്ടു ഒരെണ്ണം കൊടുത്തു,

” ഇനി മേലാൽ എന്റെ കാര്യത്തിൽ ഇടപെടാതിരിക്കാനാണ്.

അതും പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ സ്നേഹ നിന്ന സ്ഥലം ശ്യൂന്യമാണ്,
പെട്ടന്ന് കുറച്ചാളുകൾ എന്നെ മുറുക്കി പിടിച്ചു, മുന്നോട്ടും, പിന്നോട്ടും പോകാനാവാതെ നിന്നു,
ആൾക്കാരുടെ പിടുത്തത്തിൽ നിന്ന് മോചിതയായി ഞാൻ നോക്കുമ്പോൾ അവളുടെ അമ്മാവനെയും കാണ്മാനില്ല. ഞാൻ ബൈക്കും എടുത്തു തിരികെ വീട്ടിലേക്ക് പോയി.

വൈകിട്ട് ആയപ്പോഴേക്കും പ്രശ്നം ഗുരുതരമായി ഞാൻ സ്നേഹയെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് പോലീസ് കേസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു, സാമിന്റെയും, ഷാനിന്റെയും സുഹൃത്തുക്കൾ പോലീസ്‌സ്റ്റേഷനിൽ ഉള്ളത് കൊണ്ട് അവർ അത് ഒരുവിധം ഊരി തന്നു.

ദിവസങ്ങൾ ഓരോന്നായി കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്, എന്റെ വെക്കേഷൻ കാലാവധി തീർന്നു,

മാസത്തിൽ ഒന്നോ രണ്ടോ തവണ കോടതിയിൽ ഹാജരാകണം, കയറി അങ്ങോട്ട് നിൽക്കുമ്പോൾ അടുത്തമാസങ്ങളിലെ ഓരോ തീയതി ജഡ്ജി പറയും , പിന്നീട് അടുത്ത മാസങ്ങളിലേക്കുള്ള കാത്തിരിപ്പ് ആണ്,

അങ്ങനെ മാസങ്ങൾ ഓരോന്നായി കോടതി വരാന്തയിൽ കയറും, ജഡ്ജിയുടെ മനോധർമ്മം അനുസരിച്ച് ഓരോ ദിവസങ്ങൾ പറഞ്ഞു കൊണ്ടിരുന്നു,

ഇപ്പോൾ കോടതിയിൽ കയറേണ്ട എല്ലാ ദിവസങ്ങളിലും സ്നേഹയും, അമ്മയും, അച്ഛനും കൂടി ആണ് വരുന്നത്, ഒരിക്കൽ പോലും അവളുടെ നോട്ടം എന്നിലേക്ക് പാളി വന്നിരുന്നു പോലും ഇല്ല, അവളുടെ നടത്തവും, ശരീര ഭാഷയും ഒരുമാതിരി അഹന്ത നിറഞ്ഞ പോലെ ആയിരുന്നു. രണ്ട് ധ്രുവങ്ങളിലേക്ക്  മാറി പോയവർക്ക് എന്തായാൽ എന്താ…

Recent Stories

The Author

52 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com