മഹാനദി 10 (ജ്വാല ) 1517

ഷാനും ഇത് തന്നെ പറഞ്ഞു,

ഒരു ശനിയാഴ്ച എന്തോ ആവശ്യത്തിനായി കൊല്ലം നഗരത്തിൽ എത്തിയതാണ്, ചിന്നക്കടയിൽ ബസിറങ്ങി മുന്നോട്ട് നടന്നു, പോസ്റ്റാഫീസിനു മുന്നിലെ വഴിക്കച്ചവടക്കാരുടെ ഇടയിലൂടെ നടക്കുമ്പോൾ ആണ് ഒരു വിളി കേട്ടത്, തിരിഞ്ഞു നോക്കി നാരായണേട്ടൻ, അച്ഛന്റെ ഒരു പഴയ സുഹൃത്താണ്,

” എന്താ മോനേ ഇവിടെ..?

” ഒരാളെ കാണാനിറങ്ങിയതാ ചേട്ടാ, ചേട്ടൻ എന്താ ഇവിടെ…?

” ഞാൻ ഇപ്പോ ഇവിടെ കട നടത്തുകയാ,.,.,

ഞാൻ പുള്ളിക്കാരൻ ചൂണ്ടിക്കാണിച്ച കടയിലേക്കി നോക്കി.,.,. ചെറുപ്പക്കാർ കൈയിലും, കാതിലും അണിയുന്ന സ്റ്റിൽ വളകൾ, റിങ്ങുകൾ തുടങ്ങി പുതിയ സിനിമയിലെ നായകന്റെ സ്റ്റയിൽ അനുകരിക്കാൻ ആവശ്യമായ എന്തും ഉണ്ടവിടെ,

” ആഹാ, ഇത് കൊള്ളാമല്ലോ ചേട്ടാ എങ്ങനെയുണ്ട് കച്ചവടം…?

” നന്നായി പോകുന്നു മോനേ,

പിന്നെയും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു.,., എല്ലാം കഴിഞ്ഞു യാത്ര പറഞ്ഞു പോകാൻ നേരമാണ് ഞാൻ മടിച്ച് മടിച്ചത് ചോദിച്ചത്,

” ചേട്ടാ എനിക്ക് ഒരു ജോലിക്ക് വല്ലതും കിട്ടാൻ വഴിയുണ്ടോ…? ഡിഗ്രിയും, എഞ്ചിനീയറിംഗും എല്ലാം ഉണ്ട്,

” മോനേ ചേട്ടന് അത്രയും വലിയ ജോലി കിട്ടാൻ പറ്റിയ ആരെയും അറിയില്ല, തൽക്കാലം പിടിച്ചു നിൽക്കാൻ ഒരു ജോലി പറയാം, ഇവിടെ ഒരു ആയൂർവേദ ഹോസ്പിറ്റൽ ഉണ്ട്, രാത്രി ആറു മണി മുതൽ രാവിലെ ആറുമണി വരെ ഒരു സെക്യൂരിറ്റി ആവശ്യം ഉണ്ട്, തയ്യാറാണെങ്കിൽ നാളെമുതൽ അവിടെ ചേരാം ഏഴായിരം രൂപ കിട്ടും ശമ്പളം, പിടിച്ചു നിൽക്കാൻ ഏതായാലും മതി.

” ശരി ചേട്ടാ, നമുക്ക് അവിടെ വരെ പോയി നോക്കാം,

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.