തോക്ക് [AK] 80

Views : 829

 

 

*******************************

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തട്ടുകടയിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു രാമു നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്.. പക്ഷെ എന്തുകൊണ്ടോ അതെന്നിൽ നേരിയ ഒരു ഭാവവ്യത്യാസവും സൃഷ്ടിച്ചില്ല.. അല്ലെങ്കിലും സ്വന്തം നാടെന്ന് പറയുമ്പോൾ വെറുതെയെങ്കിലും തന്നെ ഇഷ്ടപ്പെടുന്ന ആരെങ്കിലും അവിടെ കാണണ്ടേ… ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും അങ്ങനൊരാളും തന്റെ അറിവിലില്ല…

 

എന്റെ കൈ അരയിലൊളിപ്പിച്ച തോക്കിലേക്ക് നീങ്ങുന്നത് അറിഞ്ഞുകൊണ്ടാകണം രാമു ഞങ്ങൾ നിൽക്കുന്നതിന്റെ എതിർവശത്തേക്ക് നോട്ടം പായിച്ചത്.. ലക്ഷ്യം മുന്നിലെത്തുന്നതിനനുസരിച് പതിയെ അവൻ തന്റെ മുഖം മറച്ചു തൂവാല കൊണ്ട് വലിച്ചുകെട്ടി..

എന്റെ മുഖത്തേക്ക് അവൻ നോക്കുന്നതിന്റെ ഉദ്ദേശം പല തവണ മനസ്സിലാക്കിയെങ്കിലും അതിലേക്ക് ശ്രദ്ധ ചെലുത്താതെ, മുഖം മറയ്ക്കാതെ തന്നെ,   കാറിലേക്ക് കയറാൻ വന്ന കറുത്ത ജാക്കറ്റ് ഇട്ടവന്റെ തലയ്ക്കുനേരെ വെടിയുതിർത്തു… കുറച്ചു കാലത്തെ അനുഭവപരിചയം അല്പം ദൂരവ്യത്യാസം ഉണ്ടായിട്ടും ആ ഷോട്ട് അയാളുടെ നെറ്റിയിൽ കൃത്യമായി പൊട്ടുപതിപ്പിച്ചപ്പോൾ തെല്ലൊരു അഹങ്കാരത്തോടെ പിന്നിലേക്ക് നടന്നു പോയി.. പക്ഷെ രാമു.. അവനോടിയിരുന്നു.. പാവം.. വന്നിട്ട് കുറച്ചു നാളായെ ഉള്ളൂ.. അപ്പോൾ താനോ.. ജീവിക്കാൻ ആഗ്രഹമില്ലെങ്കിൽ പിന്നെ എന്ത് ഭയം.. ആരു കണ്ടാലെന്താ.. അരയിലേക്ക് തിരുകിയ തോക്കിൽ നിന്നും കൈ പൂർണമായി മോചിപ്പിക്കാനായി ശ്രമിച്ചില്ല.. അടുത്തവനെ എപ്പോൾ കൊല്ലാനാവുമെന്ന് അറിയില്ല…

അങ്ങനെ നടന്നു…

 

പാലത്തിനടിയിലെ ഇരിപ്പിടത്തിൽ സ്ഥാനമുറപ്പിക്കുമ്പോൾ താനെങ്ങനെ ഇത്ര ദുഷ്ടനായെന്നായിരുന്നു രാമുവിടെ സംശയം.. അപ്പോൾ തന്നെ പൊട്ടിചിരിക്കാനാണ് തോന്നിയത്… അവനും എന്റെ പാത സ്വീകരിക്കുവാനാണല്ലോ വന്നത്..

 

ഇവിടെ പല ലോകങ്ങളുണ്ട്.. പല തരത്തിലുള്ള ആൾക്കാരുണ്ട്.. അതിൽ എന്നെപ്പോലുള്ള ചിലർ… പക്ഷെ ഇന്നത്തെ കൊലപാതകം..അതോർത്തപ്പോൾ അറിയാതെ ഒന്നു പൊട്ടിച്ചിരിക്കാൻ പിന്നെയും പിന്നെയും തോന്നി… ഇതാരും തന്ന ക്വട്ടേഷൻ അല്ല.. പിന്നെ… ഒരു ചെറിയ സംതൃപ്തി… ചെയ്തുകൂട്ടിയ ഒരുപാട് ക്രൂരതകളുടെ ശാപങ്ങൾ ഇതിലൂടെ ഇല്ലാതാകുമോ.. ഇല്ല.. ഒരിക്കലും ഇല്ല .. പിന്നെന്തിനു ദുഷ്ടനായ താൻ ആ ചെറുപ്പക്കാരനെ കൊന്നുതള്ളി… അതും നല്ല ജോലിയും സ്റ്റാറ്റസും പവറും ഉള്ള സുമുഖനായ ചെറുപ്പക്കാരൻ… ചിലപ്പോൾ ആ നല്ലവനായ ചെറുപ്പക്കാരൻ ഇന്നലെയായി റയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച പെൺകുട്ടിയുടെ ശരീരത്തിന് ആദ്യമായി തന്നെ സ്നേഹത്തോടെ ഏട്ടാ എന്ന് വിളിച്ച ഒരു പൂക്കാരി പെൺകുട്ടിയുടെ മുഖം ആയതിനാലാകാം… അല്ലായിരിക്കാം… ചിലപ്പോൾ തനിക്ക് ഒരാളെ അങ്ങ് കൊല്ലാൻ തോന്നിയപ്പോൾ അങ്ങു കൊന്നുകളഞ്ഞതാകാം.. അതെ.. അങ്ങനെ തന്നെ…

Recent Stories

The Author

AK

6 Comments

  1. Ak നന്നായിട്ടുണ്ട്.

    നിർഭയം എവിടെ 🤗

  2. കൊള്ളാം നല്ല കഥ❤️❤️

    Always a coin has two faces

  3. നിധീഷ്

    💖💖💖

  4. 😍😍😍😍😍
    And waiting for …………

  5. Ak നിർഭയം നിർത്തിയോ

    1. ❤️❤️❤️

      All coin has two faces

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com