മഹാനദി 10 (ജ്വാല ) 1517

 

അയാൾ മുഖവും പൊത്തിപ്പിടിച്ച് നിൽക്കുകയാണ്,
ഞാൻ തിരിഞ്ഞു നടന്നു, പെട്ടന്നാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത് അയാൾ അവിടെ വേലിയിൽ കെട്ടി വച്ചിരുന്ന മുളക്കമ്പു എടുത്തു കൊണ്ട് അടിക്കാനായി ഓടി വരുന്നത് കണ്ടു,.., ഞാൻ ഒരു വശത്തേയ്ക്ക് എടുത്ത് ചാടിക്കൊണ്ട് അതേ നിമിഷം അയാളുടെ പുറം നോക്കി ഒരിടികൂടി കൊടുത്തു.,.,.

വേദനയിൽ അയാളുടെ കൈയിൽ നിന്ന് കമ്പ് വീണതും ഞാൻ നാഭിക്ക് ഒരു ചവിട്ടും കൂടി കൊടുത്തു അയാൾ രണ്ട് കൈയും കൊണ്ട് വയർ കുത്തി പിടിച്ച് കുനിഞ്ഞു നിന്നു. ഞാൻ അയാളുടെ തൊട്ടടുത്ത് പോയി നിന്നിട്ട് പറഞ്ഞു,

” ഞാൻ വലിയ ഗുണ്ട ഒന്നുമല്ല, ഒരാളെ തല്ലാനും എനിക്ക് കഴിയില്ല പക്ഷെ ഇത് ഗതി കെട്ടവന്റെ അവസ്ഥയാണ്, ഇനി എന്റെ പിന്നാലെ വരരുത്,

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു…

പിറ്റേന്ന് മുതൽ പുതിയ ജോലിക്കായി തിരച്ചിൽ തുടർന്ന് കൊണ്ടിരുന്നു, ഏത് ജോലിയും ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയിരുന്നു,രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും കൊല്ലത്ത് ചിന്നക്കടയിൽ ഉള്ള ചിലരോട് സൗഹൃദം സമ്പാദിച്ചിരുന്നു, എന്തെങ്കിലും ഒക്കെ കൂലി പണി ചെയ്തു വീട്ടിൽ എത്തും, ഉള്ള കാശിൽ നിന്നൊരു ഓഹരി അമ്മയുടെ കൈയിൽ നൽകും ഉണ്ടാക്കി വെച്ച ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കും,…

അമ്മയും, ഞാനും മനസ്സിൽ തട്ടി എന്തെങ്കിലും സംസാരിച്ചിട്ട് കാലങ്ങളായി ഒരു വീട്ടിൽ താമസിക്കുന്ന യന്ത്ര പാവം കണക്കെ ജീവിതം തള്ളി നീക്കുന്നു. സുഹൃത്തുക്കളുടെ അടുത്തോ, ഒരു കമ്പനി കൂടിയിട്ടോ നാളേറെയായി, ഞാൻ എന്നിലേക്ക് തന്നെ ചുരുങ്ങി.

പന്ത്രണ്ടു ലക്ഷം രൂപ സ്നേഹയ്ക്ക് നഷ്ട പരിഹാരം നൽകണമെന്ന് കോടതിയുടെ വിധി വന്നു. പന്ത്രണ്ട് പൈസ പോലും കൈയിലില്ലാത്ത ഞാൻ എവിടുന്ന് കൊടുക്കാൻ, വാദിക്ക് പൈസ കൊടുക്കാൻ പ്രതിക്ക് കഴിയില്ല എങ്കിൽ അറ്റാച്ച് ചെയ്ത വസ്തു ജപ്തി ചെയ്യാം, അതിൽ ഒരു രസകരമായ വസ്തുത എന്തെന്ന് വച്ചാൽ വാദിക്ക് കിട്ടേണ്ട പൈസമാത്രം വസൂലായാൽ മതി, ഇനി ലക്ഷങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ ആയാലും അവർക്ക് ഈ വില കിട്ടിയാൽ ജപ്തി നിർത്തി വസ്തുക്കൾ അവർക്ക് കൊടുക്കാം എന്നതാണ്.

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.