മഹാനദി 10 (ജ്വാല ) 1517

Views : 33395

” സന്ദീപേ..,

” ങും..

ഞാൻ കണ്ണുകൾ മെല്ലെ തുറന്ന് അമ്മയെ നോക്കി മൂളിക്കൊണ്ട് ഒന്ന് മന്ദഹസിച്ചു, അത് കണ്ടതും അമ്മ ഏങ്ങലടിച്ചു കരയാൻ തുടങ്ങി,

” സാരമില്ല അമ്മേ, ഇത്രയും അല്ലേ സംഭവിച്ചുള്ളൂ,

ശബ്ദം പൂർണമായും പുറത്തേക്ക് വന്നില്ല.,., ചുണ്ടുകൾ വരണ്ടിരുന്നു, ഞാൻ നാവ് കൊണ്ട് ചുണ്ട് നനച്ചു, അത് കണ്ട് അമ്മ ഫ്‌ളാസ്‌ക്കിൽ ഇരുന്ന ചൂട് വെള്ളം ആറ്റി തണുപ്പിച്ച് ഒഴിച്ചു തന്നു.
വൈകിട്ട് ആയപ്പോഴേക്കും സാമും, ഷാനും വന്നു, അവർ അമ്മയെ നിർബന്ധിച്ച് വീട്ടിലേക്ക് വിട്ടു.

” ഡാ… എന്താ സംഭവിച്ചത്,

സാം ചോദിച്ചു,

” ഞാൻ നമ്മുടെ വഴിയിലേക്ക് തിരിഞ്ഞതും വണ്ടി വന്നിടിച്ചു.,.,ജീപ്പായിരുന്നു.,., അത് സ്നേഹയുടെ അമ്മാവൻ ആണ് അതിൽ ഉണ്ടായിരുന്നത്.,.,

” എന്താ നീയീ പറയണേ..…

ഷാനും, സാമും ഒന്നിച്ച് ഞെട്ടി,

” അതേട.,., ഞാൻ കണ്ടതാ.,.,.

” പക്ഷെ.,.,എന്തിന്..?

ഞാൻ മുൻപ് സംഭവിച്ച കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു.,.,.,

” ആ ഒരടിയുടെ പേരിൽ ആളെ കൊല്ലാൻ നോക്കുമോ.,.,.,

” അത് മാത്രമല്ല.,., അതിലും വലിയ മറ്റൊന്ന് കൂടി ഉണ്ട് ഇതിനു പിന്നിൽ,

” എന്താടാ…?

” എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അമ്മ ഒറ്റയ്ക്ക് എങ്ങനെ കോടതിയിൽ അടയ്ക്കാനുള്ള പൈസ ഉണ്ടാക്കും, അപ്പോൾ അവർക്ക് ജപ്തി ചെയ്യുമ്പോൾ നമ്മുടെ വിലപിടിപ്പുള്ള വസ്തുവകൾ അവർ ലേലത്തിൽ പിടിച്ചാൽ അവർക്ക് സ്വന്തമായില്ലേ,.,.

അപ്പോഴാണ് അതിനു പിന്നൽ മറഞ്ഞിരുന്ന വലിയ  ചതിയുടെ കഥ എല്ലാവരും അറിയുന്നത്.

Recent Stories

The Author

52 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com