മഹാനദി 10 (ജ്വാല ) 1517

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയി, സാമും, ഷാനും സഹായിച്ചു അവർക്കും ഒറ്റ നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ,

” ഡാ… ഞങ്ങൾ സഹായിച്ചത് ഭാര്യമാർ അറിയരുത്, നമ്മൾ സുഹൃത്തുക്കളും, കൂടെ പിറപ്പുകൾ പോലെയാണ് കഴിഞ്ഞത് പക്ഷെ വന്നു കയറിവൾമാർക്ക് അറിയില്ലലോ ഇത്,

” സാരമില്ലടാ എനിക്ക് മനസ്സിലാകും, ജീവിതം തന്നെ ഒരു അഡ്ജസ്റ്റ്മെന്റ് അല്ലേ…?

പ്ലാസ്റ്റർ ഇട്ട കാലുമായി വീട്ടിലെ ഏകാന്തതയിൽ ഞാനിരിക്കുമ്പോൾ ആണ് വക്കീൽ കിരൺ വിളിക്കുന്നത്,

” ഹലോ… സന്ദീപല്ലേ…..?

” അതേ, എന്താ സാറേ….?

” ഒരു സന്തോഷ വർത്തമാനം പറയാൻ ഉണ്ട്, ജപ്തി സ്റ്റേ ചെയ്തു.

” ആണോ..,… ഹാവൂ….

എന്റെ ഉള്ളിൽ നിന്ന് ദീർഘശ്വാസം പുറത്തേയ്ക്ക് വന്നു. കിരണിനു നന്ദി പറഞ്ഞ്കൊണ്ട് ഞാൻ ഫോൺ വച്ചു.,.,. എന്നിട്ട് അമ്മയെ വിളിച്ചു കാര്യം പറഞ്ഞു, അപ്പോൾ അമ്മ പറഞ്ഞു,

” സന്ദീപേ….ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഒരുമിച്ചൊരു ജീവിതം ആരംഭിക്കുമ്പോൾ നിന്റെ അച്ഛന്റെ സ്വന്തം പൈസയ്ക്ക് വാങ്ങിയതാണ് ഈ വീടും, സ്ഥലവും, പിന്നെ അച്ഛന്റെ ആത്മാവ് ഈ മണ്ണിലുണ്ട് അത് മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ല, നഷ്ടപ്പെടുകയുമില്ല,

” ങ്ഹൂം…..

ഞാൻ അതിന് ഒന്ന് മൂളി..,

” നമ്മുടെ സമയം വരും, നിനക്ക് ഇപ്പോൾ കഷ്ടകാലം ആണ്, ശരിയാവും എല്ലാം…

അമ്മയുടെയാ ആത്മവിശ്വാസം എന്റെ ഉള്ളിലേക്ക് കൂടി നിറഞ്ഞു..,.,.

തൊട്ടടുത്ത ദിവസത്തെ വാർത്ത കണ്ടപ്പോൾ ദൈവം എന്റെ കൂടെ തന്നെ കൂടിയോ എന്ന് തോന്നിപ്പോയി.,.,.

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.