പ്രേമ മന്ദാരം 2 [കാലം സാക്ഷി] 112

“പക്ഷെ ഇന്നലെ എന്റെ ദേഹത്ത് സാം തോട്ടത് എന്റെ സമ്മതപ്രകാരമാണ്. അത് പോലെ ആ ഫോട്ടോ അത് അവന്റെ ഫോണിൽ നിന്നും അവൻ അറിയാതെയാണ് പുറത്ത് പോയത്. അതിൽ അവന് യാതൊരു പങ്കുമില്ല.” ഐഷുവിന്റെ ആ ഡിയലോഗ് ഒരു മായ ലോകത്തിൽ എന്നപോലെയാണ് ഞാൻ കേട്ടത്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ കവിളിൽ വെള്ളത്തുള്ളികൾ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. അതെ എന്റെ കണ്ണുനീർ തന്നെയാണ്.

“വാട്ട്‌… സമ്മതപ്രകാരമാണെന്നോ? കുട്ടി ആരെയും പേടിച്ച് കള്ളം പറയേണ്ട ആവിശ്യമില്ല. കുട്ടിക്ക് ഈ വിഷയത്തിൽ എന്ത് ഹെല്പും ചെയ്യാൻ ഞാൻ തയ്യാറാണ്.”

“ഞാൻ ആരെയും പേടിച്ചിട്ട് കള്ളം പറഞ്ഞതല്ല സാർ. ഞാൻ പറഞ്ഞത് അത്രയും സത്യമാണ്.” ഐഷു അവളുടെ ഭാഗത്ത് ഉറച്ച് നിന്നു.

“ഐശ്വോര്യ താൻ പറയുന്നതൊക്കെ സത്യമാണെന്ന് വെച്ചാൽ തന്നെ. ആർക്കും ഉമ്മ വെക്കാൻ ഉള്ളതല്ല ക്ലാസ്സ്‌ റൂമിമുകൾ. പിന്നെ അതിന്റെ ഫോട്ടോ എടുക്കുന്നതും. ഇതിന്റെ പേരിൽ നിങ്ങൾക്ക് മാത്രമല്ല ഈ കോളേജിന് മൊത്തമാണ് നാണക്കേട്” പ്രിൻസി പറഞ്ഞ് നിർത്തി.

“സാർ ഞാൻ അറിയാതെ ഒരു തമാശക്ക് ചെയ്തതാണ്. അത് ഇങ്ങേയൊക്കെയാകുമെന്ന് ഓർത്തില്ല.” ഞാൻ ഇടക്ക് കയറി ഒന്ന് സോപ്പിടാൻ നോക്കി.

“നിന്നോട് ഞാൻ എന്തെങ്കിലും ചോദിച്ചോ? ചോദിക്കുമ്പോൾ മാത്രം നീ വാ തുറന്നാൽ മതി. അവന്റെ തമാശ. നീ കാരണം ഉണ്ടായ നാണക്കേട് എത്ര വലുതാണ് എന്നറിയുമോ? നീ ഈ കുട്ടിയെക്കുറിച്ചെങ്കിലും ആലോചിച്ചോ?” പ്രിൻസി എന്റെ നേരെ ചീറി എന്റെ വായടഞ്ഞു.

“സാർ പ്ലീസ്… അവൻ തെറ്റൊന്നും ചെയ്തിട്ടില്ല. സാറും കൂടി ഇങ്ങനെ പറയരുത് ഇത് ആരോ ഞങ്ങൾക്ക് മനപ്പൂർവം പണി തന്നതാണ്.” അവിടെയും എന്റെ രക്ഷക്ക് ഐഷു എത്താതിരുന്നില്ല.

“മ്മം… ഏതായാലും കുട്ടിക്ക് പരാതി ഇല്ലാത്ത സ്ഥിതിക്ക് ഡിസ്മിസൽ ഒഴിവാക്കാം. പക്ഷെ രണ്ട് പേരും ഒരാഴ്ചത്തേക്ക് ഇങ്ങോട്ട് വരണ്ട. ഇപ്പോൾ സസ്പെൻഷനിൽ ഒതുക്കുന്നു. മേലാൽ ഇത് ആവർത്തിച്ചാൽ എന്റെ തനിക്കൊണം കാണും രണ്ടും.” പ്രിൻസി അങ്ങേരുടെ ഡിസിഷൻ പറഞ്ഞു.

എനിക്കും ഐഷുവിനും പറയാൻ ഒന്നുമില്ലാത്തതിനാൽ ഞങ്ങൾ മൂഖമായി നിന്നു.

6 Comments

  1. ഷൈന ജെവെൽ

    സഹോ നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    ഷൈന ജെവെൽ

  2. കള്ളൻ പവിത്രൻ

    Season 2 Loading…

    ——- If it is too good to be true, something is wrong ——-

    #########################

    ഇത് വായിച്ച് കഴിയുമ്പോൾ നിങ്ങളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും. അതിൽ ചിലതിനൊക്കെ ഉത്തരമായി ഇതിന്റ തുടർച്ചയായി ഒരു സീസൺ ഉണ്ടാകും. അത് എപ്പഴാണ് എന്ന് പറയുന്നില്ല. പിന്നെ ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ അത് ഞാൻ നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നവ കണ്ടെത്തുക.

    അപ്പോൾ കൂടുതൽ പറഞ്ഞ് നിങ്ങളുടെ വിലപ്പെട്ട സമയം കളയുന്നില്ല. പറ്റിയാൽ രണ്ട് വരി താഴെ കമെന്റ് ആയി എഴുതുക. കാരണം നിങ്ങൾ കഥ കാത്തിരിക്കുന്നത് പോലെ ഞാൻ നിങ്ങളുടെ അഭിപ്രായം കാത്തിരിപ്പുണ്ട്.

    With love ❤❤

  3. കള്ളൻ പവിത്രൻ

    ഇത് പഴയതാണല്ലോ..അടുത്താൻപാർട് അടക്കം വായിച്ചു കഴിഞ്ഞത്.പുതിയത് ഇട്

    1. കാലം സാക്ഷി

      അവിടെ വായിക്കാത്തവർക്ക് വേണ്ടിയാണ് ബ്രോ ഇവിടെ ഇട്ടത്.

  4. ???

Comments are closed.