ചക്ഷുസ്സ് [Bhami] 73

Views : 2223

ചക്ഷുസ്സ്

Author : Bhami

 

പ്രിയ കൂട്ടുക്കാരേ ഒരുപാടു നാളായി ഒരു കഥ എഴുതണം എന്നു കരുതുന്നു. മനസിൽ തോന്നുന്നത് കുറിച്ചിടുമെങ്കിലും ഒന്നും പ്രസിദ്ധികരിക്കാനുള്ള ധൈര്യം പോരായിരുന്നു. രണ്ടും കൽപ്പിച്ചാണ് ഈ കഥ പ്രസിദ്ധികരിക്കുന്നത്. തുടരണോ വേണ്ടയോ എന്നത് നിങ്ങൾ വായാനക്കാരുടെ അഭിപ്രായം പോലെയാണ്. ഒരു പരീക്ഷണമാണെന്നും പറയാം.

വായിച്ചു ഇഷ്ട്ടപ്പെട്ടെങ്കിൽ പ്രോത്സാഹനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ രചനയിൽ ഉണ്ടാകുന്ന തെറ്റുകൾ പൊറുക്കണമെന്നും .തിരുത്തേണ്ടക്കാര്യങ്ങൾ അഭിപ്രായവും ദയവായി രേഖപെടുത്തുക.

                         പല രചയിതാക്കളുടെയും സുഹൃത്തുക്കളുടെയും പ്രാചോദനം ഉൾക്കൊണ്ടാണ് അണിയറയിൽ നിന്നും അരങ്ങത്തേക്കു കാലുറപ്പിക്കുന്നത്. ഏല്ലാവരുടെയും  പ്രാർഥനയും സപ്പോർട്ടും ഉണ്ടാവണമെന്നഭ്യർഥിക്കുന്നു.
****** **************  ***************

ചക്ഷുസ്സ്

❣️👁️❣️

സ്വപ്നങ്ങളുടെ താഴ്‌വരയിലെ ഒളിച്ചുകളി!

പൂഴിമൺതിട്ടയിൽ ഹരിശ്രീ കുറിച്ച കാലം. മാമ്പഴക്കാലത്തിന്റെ മാധുര്യത്തിനു മുന്നിൽ അവൾ എനിക്കായി എറിഞ്ഞു തന്ന നാട്ടു മാമ്പഴം അറിയാതേ എന്റെ കണ്ണിൽ കൊണ്ടതിനു എത്ര …. എത്ര പ്രാവിശ്യം എനിക്കായി മഞ്ചാടി കുരു അവൾ എടുത്തു വച്ചു. ആ നീലോൽ പലം ചാർത്തിയാ കണ്ണുകൾ എത്ര തവണ നിറഞ്ഞു.

മാങ്ങായുടെ ചെന ഇന്നുമെൻ കൺ പുരികത്തിൽ തെറിച്ചതാണോ ? അല്ല! മഴ തോർന്നുറങ്ങുന്ന തണൽ മരങ്ങളിലേക്കു കിളികൾ ചേക്കേറവേ തുള്ളികൾ കൺതിട്ടയിൽ ഉറ്റിയതാണ്.

” മീനാക്ഷി  എവിടെയാണെന്ന് അറിഞ്ഞോ?”

ഓർമ്മകൾക്കു വിരാമമിട്ടു കൊണ്ട്  ദീപികയുടെ ചോദ്യം.

“മറുപടിഇല്ലാതായോ?”

അവൾ വിടാൻ ഉദ്ദേശമില്ല.

“എനിക്കറിയില്ല. ” മറുപടി കുറച്ചു കഠിനമായോ എന്തോ . പിന്നീട് ഒന്നും അവൾ ചോദിച്ചില്ല.

Recent Stories

The Author

Bhami

6 Comments

  1. സൂപ്പർ

  2. തുടർന്ന് എഴുതൂ

    ♥️♥️♥️

  3. ദേവദേവൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    മനോഹരമായ എഴുത്ത്. വീണ്ടും തുടരുക.
    ❤️❤️❤️

  4. എഴുതിയത് അത്രയും നന്നായിരിക്കുന്നു

    ഒരുപാടു അക്ഷരതെറ്റുകള്‍ ആയാല്‍ സ്വഭാവികമായ വായനനുഭവത്തെ കുറക്കും
    പബ്ലിഷ് ചെയ്യുന്നതിന് മുന്നേ ഒരുവട്ടം കൂടെ വായിച്ചു വേണ്ടുംവണ്ണമുള്ള തിരുത്തലുകള്‍ കൂടെ ചെയ്താല്‍ നന്നായിരിക്കും എന്നൊരു കുഞ്ഞഭിപ്രായം പങ്കുവെക്കുന്നു

  5. തുടക്കം നന്നായിട്ടുണ്ട്.❣️
    ഇടയ്ക്ക് അക്ഷരത്തെറ്റുകൾ കാണുന്നുണ്ട് കുറച്ചേ ഉള്ളൂ കേട്ടോ.
    എന്നാലും ഓരോ വരികളും നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്
    കഥ തുടരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com