“ഡാ നിന്നോട് ഒരു കാര്യം ചോദിക്കാം നീ സത്യസന്ധമായി പറയണം… ”
എന്തെങ്കിലും കുനിഷ്ടാകും എന്നറിയാം എങ്കിലും തലയാട്ടി സമ്മതിച്ചു കൊടുത്തു
“അവന്റെ സ്ഥാനത് നീ ആണെന്ന് കരുതുക. നീ ഇഷ്ടപ്പെടുന്ന പെണ്ണ് വേറെ ഒരുത്തനെ ഇഷ്ടപ്പെടുന്നു അത് നീ ഇഷ്ടപ്പെടാത്ത ഒരാൾ കൂടി ആണ് അതിന്റെ പേരിൽ അവനുമായി വഴക്കുണ്ടാകുന്നു പ്രിൻസിപ്പൽ നിന്നെ വിളിച്ചു വഴക്ക് പറയുന്നു ഇത്രയും ഒക്കെ സംഭവിച്ചിരിക്കുന്ന സാഹചര്യത്തിൽ നിനക്ക് അവനെ കുടുക്കാൻ പറ്റിയ ഒരവസരം വരുന്നു നീ അത് ഉപയോഗിക്കുമോ ഇല്ലയോ ”
ഞാൻ ഒന്ന് ആലോചിച്ചു നോക്കി… ശരിയാണ് ചിലപ്പോൾ ഞാനും അങ്ങനെ ചെയ്യുമായിരിക്കും
ചില സമയത്ത് ദേഷ്യം നമ്മളെ നമ്മൾ അല്ലാതെ ആക്കും ആ സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം തെറ്റായിരിക്കും ആ ഒരു സമയത്താകാം നിതിനും അങ്ങനെ ചെയ്തിട്ടുണ്ടാകുക
“ആവോ എനിക്കറിയില്ല ”
സമ്മതിച്ചു കൊടുക്കാൻ ഒരു മടി
“ഡാ ഞാൻ എല്ലാം മറന്നു എന്നല്ല അതിനർത്ഥം എനിക്ക് വിഷമം ഉണ്ട് പക്ഷെ നീ അവനെക്കുറിച്ചു ഒന്ന് ചിന്തിച്ചു നോക്ക്. ആ സംഭവത്തിന് ശേഷം ഇത്രയും നാൾ അവൻ കുറ്റബോധത്തോടെ ആയിരിക്കും കഴിഞ്ഞിട്ടുണ്ടാകുക ഇപ്പോഴും ഞാൻ അവനോട് ദേഷ്യം കാണിച്ചാൽ ആ കുറ്റബോധം അവന് എന്നും ഉണ്ടാകും. പശ്ചാത്താപത്തെക്കാൾ വലിയ പ്രായ്ശ്ചിത്തം വേറെ ഇല്ല എന്നല്ലേ ബൈബിളിൽ പറഞ്ഞിരിക്കുന്നത് ”
എപ്പോഴും കളിയും ചിരിയും മാത്രമായി എന്റൊപ്പം നടക്കുന്ന മാളു ചേച്ചിയുടെ കാര്യഗൗരവത്തോടെ ഉള്ള സംസാരം ഞാൻ അപ്പോളായിരുന്നു കേൾക്കുന്നത്. അറിയാതെ അവളെ കുറച്ചു സമയം നോക്കി നിന്നു പോയി
“എന്താടാ ഇങ്ങനെ നോക്കുന്നത് ”
“ഏയ്യ് മാസ്സ് ഡയലോഗ് കേട്ട് നോക്കിനിന്നു പോയതാണ്”
“പോടാ പൊട്ടാ… ഞാൻ കാര്യം പറഞ്ഞതാണ് ”
“ആഹ് എന്തേലും ആകട്ടെ… അല്ല ആന്റി കുറച്ചു സമയമായല്ലോ അവനോട് സംസാരിക്കുന്നത് എന്താകുമോ എന്തോ ”
“നടക്കാൻ പോകുന്നത് ഞാൻ പറയാം… നമ്മൾ ഇപ്പൊ റൂമിൽ പോകും കുറച്ചു കഴിയുമ്പോൾ അമ്മ വരും കൂടെ നിതിനും കാണും അവന്റെ സങ്കടം എല്ലാം മാറിയിട്ടുണ്ടാകും”
“ഓഹ് പിന്നേ… ”
“നീ കണ്ടോ ”
“ആഹ് കാണാം… ഇപ്പൊ നീ വാ നമുക്ക് റൂമിൽ പോകാം ഉണ്ണിയേട്ടൻ അവിടെ ഒറ്റക്കല്ലേ ”
ഞങ്ങൾ തിരിച്ചു റൂമിൽ എത്തുമ്പോൾ ഉണ്ണിയേട്ടൻ ഭയങ്കര ആലോചനയിലാണ്
“എന്താണ് മോനെ ഇത്ര ആലോചന… ”
പുള്ളി ചിരിച്ചുകൊണ്ട് എന്നെ തിരിഞ്ഞു നോക്കി
“ഏയ്യ് ഒന്നൂല്ല… ഇവളെയും കെട്ടിക്കൊണ്ട് പോയാൽ വീട്ടിലെ പണി മുഴുവൻ ഞാൻ ചെയ്യേണ്ടി വരുമല്ലോ എന്നാലോചിച്ചതാ… ”
അത് കേൾക്കേണ്ട താമസം മാളു ഉണ്ണിയേട്ടന്റെ അരികിലേക്ക് പാഞ്ഞു. ചെന്ന ഉടനെ കൈ ചുരുട്ടി ആ നെഞ്ചിൽ ഒരിടി കൊടുത്തു
Bro Next part
Nice One ???
വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു??
♥️♥️♥️
Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!
ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
സംഗീത്
//അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//
//. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //???
//നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// ???
നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.
//“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//???
//ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!
പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…? ആയിരിക്കും അല്ലേ?.
ഒരിക്കൽ കൂടി സ്നേഹപൂർവ്വം
സംഗീത്
എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..
???
???
♥️♥️♥️
വീണ്ടും ഒരു മനോഹരമായ പാർട്ട് ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ ?
സ്നേഹം ❤️
♥️♥️♥️
ഏട്ടാ….
ഒത്തിരി ഒത്തിരി ഇഷ്ടായി..????
അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..
പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…
തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…
കാത്തിരിക്കാം?
മുത്തേ …
നീ വായിച്ചല്ലോ… സന്തോഷം
പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ
തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം
സ്നേഹത്തോടെ ഏട്ടൻ ????