നിഴലായ് അരികെ -8 [ചെമ്പരത്തി] 369

 

“അത്…. മിസ്സ്‌…. ഞങ്ങൾ ഇവിടൊരു കൂട്ടുകാരിയെ കാണാൻ വന്നതാ… അപ്പോൾ അവൾ പറഞ്ഞു, നന്ദൻ സാറിന്റെ വീടിതാണെന്നു.  അങ്ങനെ കയറിയതാ….”നിരഞ്ജന പെട്ടന്ന് പറഞ്ഞു…

 

 

“മ്മ്മ്…. ശരി….. ”

ആര്യ, പ്രിയയെ ഒന്നു നോക്കി തലയാട്ടിയിട്ട് തിരിഞ്ഞു നടന്നു..

 

“ഭാഗ്യം നമ്മൾ പറഞ്ഞതൊന്നും മിസ്സ്‌ കേട്ടില്ല എന്ന് തോന്നുന്നു…..അടുത്ത പണി വരുന്നതിനു മുൻപ് പോകാം… ”

നിരഞ്ജന, പ്രിയയെ വിളിച്ചു വേഗം മുൻപോട്ട് പോയി.

 

 

 

വൈകുന്നേരം എല്ലാവരും ആര്യയുടെ വീട്ടിൽ ഒത്തുകൂടി…

 

 

 

 

“നന്ദൂട്ടീ….. മോളുടെ കൈക്ക് എങ്ങനുണ്ട്??”

വസുന്ധരാമ്മ ആര്യയോട് ചോദിച്ചു……

 

“വലിയ പ്രശ്നം ഒന്നുമില്ലമ്മേ…….. പിന്നെ നന്നായിട്ടു വഴങ്ങി കിട്ടുന്നില്ല…. ”

 

” അത് കുറച്ചു ദിവസം കഴിയണം നന്ദൂട്ടി. നല്ലപോലെ ചുരുക്കുകയും നിവർത്തുകയും ചെയ്താൽ മതിയാകും….. പിന്നുണ്ടല്ലോ …………കുറച്ചു മുൻപ് ആ പെങ്കൊച്ചിന്റെ വീട്ടുകാർ വിളിച്ചിരുന്നു…. അവർക്കു പ്രശ്നം ഒന്നുമില്ല…. ഈ ആലോചനയുമായി മുന്പോട്ട് പോകാം എന്നാണ് അവർ പറയുന്നേ…..അടുത്ത ഞായറാഴ്ച അവർ ഇങ്ങോട്ട് വന്നാലോ എന്ന് ചോദിച്ചു ……”  പ്രകാശ് എല്ലാവരോടും ആയി പറഞ്ഞു നിർത്തി

 

നന്ദന്റെ ഒഴികെ മറ്റാരുടെയും മുഖത്തു,  നന്ദൻ പ്രതീക്ഷിച്ചൊരു തെളിച്ചം ഉണ്ടായില്ല…

 

“എടിപിടീന്ന് ചാടിപിടിച്ചു വേണോ?????….. നല്ലപോലെ ആലോചിച്ചു നോക്കീട്ടു പോരെ നന്ദൂട്ടാ?? ”

വസുന്ധരാമ്മ അപേക്ഷാഭാവത്തിൽ നന്ദന്റെ മുഖത്തേക്ക് നോക്കി….

 

“ഇനീപ്പോ എന്ത് ആലോചിക്കാനാ അമ്മേ……എനിക്ക് ആ കുട്ടിയെ ഇഷ്ടം ആണ് അത്ര തന്നെ…. പിന്നെ ഞാൻ  അത്രക്ക് കുഞ്ഞ് ഒന്നും അല്ലല്ലോ….സ്വന്തമായിട്ടു ഒരു തീരുമാനം എടുക്കാൻ പറ്റാതിരിക്കാൻ.. ”

 

 

“അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ ഒരു തർക്കം വേണ്ട….. നന്ദൂട്ടന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ……”അത്രയും നേരം മിണ്ടാതിരുന്ന ഫിലിപ്പ് അവസാന തീരുമാനം പോലെ പറഞ്ഞു.

 

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.