നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1517

മെറിൻ അവളുടെ മുഖം അടച്ചു ഒരെണ്ണം കൊടുത്തു.. അവൾ അല്പം പുറകോട്ട് പോയി.. തൊപ്പി തലയിൽ നിന്നും ഊർന്നു നിലത്തു വീണു..

ചിതറിയ ബർഗണ്ടി നിറമുള്ള മുടി അവൾ നേരെ കോതി വച്ചു.. ചുണ്ട് കൈവിരൽ കൊണ്ട് തൊട്ടു നോക്കി.. ചോര ഉണ്ട്. അതവൾ നാക്കിൽ വച്ചു.. ഒന്ന് ഞൊട്ടി..

“ഔച്.. എന്തൊരു ശക്തിയാണ് മെറിൻ… ഒറ്റ അടിക്ക് ചോര വന്നല്ലോ..”

അവൾ മെറിനെ നോക്കി പുഞ്ചിരിച്ചു.. ഇപ്പോഴും അവളുടെ കൂസലില്ലായ്മ മെറിനെ അമ്പരപ്പിച്ചു.. അവൾ എന്തോ മനസ്സിൽ വച്ചാണ് സംസാരിക്കുന്നത്..

ലിസ മുൻപോട്ട് ചെന്ന് അവളുടെ കഴുത്തിൽ കുത്തിപിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി.. നന്നായി ഒന്ന് ഞെരിച്ചു.

“പറ… റോഷൻ. അവന്‌ എന്ത് സംഭവിച്ചു…?”

അവളുടെ അടിവയറു നോക്കി ഒരു ഇടി കൂടി കൊടുത്തപ്പോൾ അവൾ വളഞ്ഞു ശ്വാസത്തിന് വേണ്ടി പിടഞ്ഞു… ലിസ വിട്ടില്ല.. അവളെ വീണ്ടും പിടിച്ചു ഭിത്തിയോട് അമർത്തി.

“അവന്റെ ബൈക്ക്.. ഹിൽ മൌണ്ട് കാട്ടിൽ ഉണ്ട്.. ഉപേക്ഷിച്ച നിലയിൽ.. സൊ അവനെ കൊന്നു..ബോഡി ഒന്നും ഇല്ല. പക്ഷെ….”

അത് പറഞ്ഞത് പുറകിൽ പേടിച്ചു വിറച്ചു നിന്നിരുന്ന പെണ്ണ് ആണ്..
അതോടെ ലിസ ഇവളെ നിലത്തു ഇട്ടു അവളുടെ നേരെ തിരിഞ്ഞു..

മെറിൻ വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുകയാണ്.. ആ പെൺകുട്ടികൾ ഇവിടെ നടക്കുന്നത് എന്താണെന്നു പോലും അറിയാതെ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നു..

നിലത്തു വീണവൾ ശ്വാസം ആഞ്ഞു വലിച്ചു അവിടെ ഇരുന്നു..

“ഹിൽ മൌണ്ട് കാട്ടിൽ? എവിടെ? “

ലിസ അവളോട് ചോദിച്ചു..

“അവിടെ.. അവിടെ.. ഹിൽ ടോപ്പിൽ ഉണ്ട്.. അത് കണ്ട ഒരാൾ പറഞ്ഞത് ആണ്.. കൂടുതൽ ഒന്നും അറിയില്ല.. “

അവൾ പേടിച്ചു വിറച്ചു അത് പറഞ്ഞു നിർത്തി.

“അവൻ ചത്തു.. ഇല്ലെങ്കിൽ കൊല്ലാൻ ആളുണ്ട്..”

അവൾ ചുമക്കുന്നത് നിർത്തി എണീറ്റ് നിന്നു.. ലിസ അവളുടെ നേരെ തിരിഞ്ഞു..
മെറിൻ വല്ലാത്ത ഒരു നിരാശ ബാധിച്ചത് പോലെ ആയിരുന്നു.. അവൾ വാൾ നിലത്ത് ഇട്ടു..

“നിങ്ങൾ രണ്ടുപേരും ഇവിടെ നിന്ന് ജീവനോടെ പോകില്ല…”

അവൾ അത് പറഞ്ഞു ചിരിച്ചു.. അവളുടെ ഭാവം കണ്ട ലിസ അടക്കം ഒന്ന് പതറി.. എന്ത് കൊണ്ട് അവൾ പേടിക്കുന്നില്ല.. എന്താണ് അവൾക്ക് ഇത്ര ധൈര്യം..

“നിന്നെ വിടാം ഞാൻ.. നരകത്തിലേക്ക്..”

ലിസ കൈ ചുരുട്ടി അവളുടെ നേരെ ചെന്ന് അവളുടെ കഴുത്തിൽ പിടിച്ചു..വീണ്ടും ഭിത്തിയോട് ചേർത്തു നിർത്തി..

“നിനക്ക്.. നിനക്ക് മരണഭയം ഉണ്ടോ ലിസ???”

അവളുടെ ചോദ്യം പെട്ടെന്ന് ആയിരുന്നു.. ലിസ ഒരു നിമിഷം അവളെ നോക്കി.

“നിനക്ക് ഉണ്ടോ?”

ലിസ തിരിച്ചു ചോദിച്ചു..

“ഇല്ല.. പക്ഷെ ഇന്ന് ഞാൻ മരിക്കില്ല.. എന്നെ നിങ്ങൾ കൊണ്ടുപോയാലും ഞാൻ പുല്ലു പോലെ ഇറങ്ങി വരും.. പക്ഷെ നിങ്ങൾ രണ്ടും മരിക്കും…സഞ്ജനയുടെ കേസ് അനേഷിക്കാൻ വന്നവൾ.. നീ ഇവിടെ വന്നത് നിന്റെ തെറ്റ്.. ആ കൊല ചെയ്തവളെ നിനക്ക് ഒന്ന് തൊടാൻ പോലും പറ്റില്ല.. ഞങ്ങളുടെ ബലി മുടക്കിയ നിന്റെയും ഇവളുടെയും വിധി എഴുതി വച്ചിട്ടാണ് ഞാൻ ഇതിനു നിന്നത്..”

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.