നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1504

“ആഹ്ഹ്ഹ്…”

അവളുടെ ബൂട്ട് അടി വയറിന് തന്നെ കുടുങ്ങിയ മെറിന്റെ വേദനയിൽ കുതിർന്ന ശബ്ദം..

ഇതൊക്കെ ഒന്നോ രണ്ടോ സെക്കൻഡുകൾ കൊണ്ട് കഴിഞ്ഞു..
ശ്രദ്ധ മാറിപ്പോയ ലിസ പർപ്പിൾ മുടിക്കാരിയുടെ ചവിട്ട് നെഞ്ചിൽ തന്നെ കിട്ടി ജീപ്പ് കോംപസിൽ അടിച്ചു നിലത്തു വീണു…

ട്വിൻസ് രണ്ടും ഒരു പ്രേതെക സ്റ്റാൻഡിൽ നിന്ന് പുച്ഛത്തോടെ ചിരിച്ചു നിലത്തു വീണ മെറിനെയും ലിസയെയും നോക്കി..

“വേർ ഈസ് യുവർ ബോയ്ഫ്രണ്ട്? ഈസ് ഹി ഡെഡ്? എൽസ് വി ഗോണ കിൽ ഹിം.. ആഫ്റ്റർ യു…”

അതും കൂടി കേട്ടതോടെ മെറിൻ എഴുന്നേറ്റു.. ലിസയും എഴുന്നേറ്റു നിന്നു…

ഇവർ കേട്ടത് പോലെ തന്നെ കായികമായി വളരെ മികച്ചത് ആണെന്ന് അവർക്ക് മനസിലായി.

മെറിൻ കുറച്ചു ഫ്രീ ആയി നിന്നു..

ലിസ ഉടനെ ഒരു കാലു പുറകോട്ട് വച്ച് ഒരു കൈ നിവർത്തി പിടിച്ചു മറു കൈ മുഷ്ടി ചുരുട്ടി നെഞ്ചിനോട് ചേർത്ത് പിടിച്ചു.

“കം…”

ലിസ അവളെ വിളിച്ചു.. മെറിൻ അവളിൽ നിന്നും നോട്ടം മാറ്റാതെ തന്നെ നിന്നു.. ഒരു കാൽ അവൾ മെല്ലെ പുറകോട്ട് കൊണ്ടുപോയി..

അവർ നാല് പേരും നല്ലൊരു യുദ്ധത്തിന് എന്നത് പോലെ തയാറായി നിന്നു..

രണ്ടു വേൾഡ് ക്ലാസ് കൊലയാളികളും രണ്ടു ഐപിഎസ് ഓഫീസർമാരും..

ഒരു കാര്യം മാത്രം ഉറപ്പാണ്.. നാല് പേരിൽ രണ്ടുപേർ മാത്രമേ ഇത് കഴിയുമ്പോൾ ജീവനോടെ ഉണ്ടാകുകയുള്ളൂ..

*****

ശോഭ അപ്പാർട്ട്മെന്റ് ഫ്ലാറ്റ് നമ്പർ ബി24

“ഞാൻ കാരണം അല്ലെ റോഷു പോയത്? അവന് എന്നെ കെട്ടാൻ സമ്മതം ആയിരുന്നോ? അല്ല.. അല്ലേൽ പോവില്ല…”

കമിഴ്ന്നു കിടന്ന അർച്ചന ചോദ്യം കേട്ടപ്പോൾ തല പൊക്കി നോക്കി..

മീനു വന്നു ബെഡിൽ ഇരുന്നത് അവൾ അറിഞ്ഞില്ലായിരുന്നു..

“മീനൂട്ടി… അങ്ങനെ ഒന്നും ചിന്തിക്കരുത്.. “

അവൾ ബെഡിൽ എഴുനേറ്റ് ഇരുന്നു.. അവളുടെ കൈ പിടിച്ചു.

“അല്ലെങ്കിൽ എന്നെ കല്യാണം കഴിച്ച ദിവസം തന്നെ.. ഒന്ന് പറയാതെ.. ഞാൻ.. ശാപം കിട്ടിയ ജന്മം അല്ലെ എന്റെ? വീട്ടുകാരും ഇല്ല.. ഇപ്പോൾ.. കെട്ടിയ ആളും ഇട്ടിട്ടു പോയി..”

മീനു മുഖം പൊത്തി പൊട്ടി കരഞ്ഞു… അവളുടെ കരച്ചിൽ അർച്ചനയുടെ ചങ്കു തകർത്തു കളഞ്ഞു.

“മോളെ.. എന്താ മോളെ ഇത്? അങ്ങനെ ഒന്നും പറയല്ലേ.. “

അർച്ചന അവളെ കെട്ടിപിടിച്ചു കരഞ്ഞു..

“നിങ്ങൾ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ മക്കളെ? അവൻ വരും. ഉറപ്പായും എന്തെങ്കിലും കാര്യം ഉണ്ടാകും.. പിന്നെ മെറിനും ലിസയും പോയിട്ടുണ്ടല്ലോ മക്കളെ.. ഇങ്ങനെ വിഷമിക്കല്ലേ..”

ഇതൊക്കെ കേട്ട ഏട്ടത്തി അടുക്കളയിൽ നിന്നും വന്നു അത് പറഞ്ഞു ബെഡിൽ ഇരുന്നു..

ഏട്ടത്തി മെറിൻ പോയ ഉടനെ ഇങ്ങോട്ട് വന്നിരുന്നു.

“ഏട്ടത്തി.. മെറിൻ ചേച്ചിയെ കൊണ്ടുപോയത് പോലെ കൊണ്ടുപോയത് ആണെങ്കിലോ? ദേവീ…”

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.