നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1504

അതിനു ശേഷം പരിശീലനം നൽകും..തയാറാണോ?”

അവൾ എന്നെ നോക്കി..

“തയാറാണ്..”

“എന്നാൽ ആ ബെഡിൽ കിടക്കു..”

അവൾ ഒരു ബെഡ് കാണിച്ചു തന്നു. നല്ല സ്‌പോഞ്ച് പോലെ..
ഉള്ളിൽ ജലം ആണെന്ന് തോന്നി.. ഞാൻ അതിൽ കയറി കിടന്നു..

അവൾ എന്തൊക്കെയോ സെൻസറുകൾ എന്റെ നെഞ്ചിൽ പിടിപ്പിച്ചു..
കൈകൾ നിവർത്തി വച്ച് ലോക്ക് ചെയ്തു… തല നേരെ വച്ച് ലോക്ക് ആക്കി.. വായിൽ ഒരു റബർ പോലെ ഒരു സാധനം വച്ച് തന്നു.. എന്നിട്ട് അവൾ അത് വീണ്ടും കയ്യിൽ എടുത്തു എന്നെ നോക്കി.

“നാവു കടിക്കണ്ട.. പിന്നെ റോഷൻ.. അന്ന് തന്നത് പോലെ കുടിക്കാൻ അല്ല ഇന്ന് തരുന്നത്..

ഇൻജെക്ഷൻ ആണ്.. പക്ഷെ നീ ഓർക്കേണ്ട.. അല്ലെങ്കിൽ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ഉണ്ട്…”

“എന്താണ്?”

“ഇനി ഭൂമിയിലെ ചികിത്സ രീതികൾ നിനക്ക് പറ്റില്ല. നിനക്ക് ഇനി മനുഷ്യന് വരുന്ന അസുഖങ്ങൾ വരില്ല.. പക്ഷെ എന്ത് സംഭവിച്ചാലും, ഒരിക്കലും സമ്മതിക്കാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഞാൻ പറയാം.. ഓക്കേ?”

അവൾ എന്നെ നോക്കി..

“ഓക്കേ.. പറഞ്ഞോളൂ…”

“ഫൈൻ. രക്തം കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യരുത്.
ഒരു മരുന്നും കഴിക്കരുത്. കഴിച്ചാലും അതൊക്കെ റിജെക്ട് ആകും. വാക്‌സിൻ ഒന്നും എടുക്കരുത്. ഇൻജെക്ഷൻ.. ഏതു തരം ഇഞ്ചക്ഷനും പാടില്ല…
പിന്നെ.. ഈ ശക്തി നന്മക്ക് മാത്രം ഉപയോഗിക്കുക.. പ്രോമിസ്??”

ഇത്രയും പറഞ്ഞു അവൾ എന്നെ നോക്കി..

“പ്രോമിസ്.. “

ഞാൻ പറഞ്ഞു.. ഉടനെ അവൾ ഒന്ന് ചിരിച്ചു വീണ്ടും അത് വായിൽ വച്ചു.

“ഗേൾസ്.. ലെറ്റസ്‌ ബിഗിൻ… “

അവൾ പുറകോട്ട് നോക്കി പറഞ്ഞപ്പോൾ മറ്റുള്ളവർ അന്ന് ട്രിനിറ്റി എനിക്ക് തന്ന നീല നിറമുള്ള തിളങ്ങുന്ന മരുന്ന് ബെഡിന്റെ ഒപ്പം വച്ച് അതിലേക്ക് എന്റെ കയ്യിൽ ഘടിപ്പിച്ച ലോക്കിൽ നിന്നും കണക്ഷൻ കൊടുത്തു.

“റോഷൻ.. വീട്ടിൽ എത്തണം എന്ന് ചിന്തിക്കുക.. നിന്റെ അർച്ചന, മീനു അവരെ പറ്റി ആലോചിക്കുക… ബെസ്‌റ് ഓഫ് ലക്ക്..”

അവൾ എന്റെ മുഖത്ത് തഴുകി മെല്ലെ മാറി നിന്നപ്പോൾ ഒരു ചില്ലു കൂടു വന്നു എന്നെ അടച്ചു. എനിക്ക് അവരെ കാണാം. അവരൊക്കെ ഒരുമിച്ചു നോക്കി നിൽക്കുന്നു..

ഉടനെ ഇടത്തെ കയ്യിൽ എന്തോ കുത്തി കയറി.. തല മെല്ലെ പൊക്ക. നോക്കാൻ പറ്റില്ല..എന്നാലും കയ്യിൽ കയറിയത് നീഡിൽ ആണ്..
അതിൽ ഘടിപ്പിച്ച മരുന്നിന്റെ കുപ്പിയിൽ നിന്നും മരുന്ന് എന്റെ ശരീരത്തിൽ കയറുന്നു..

നല്ല ഒരു തണുപ്പ് ശരീരത്തിൽ നിറഞ്ഞപ്പോൾ ഞാൻ സുഖിച്ചു കണ്ണടച്ച് കിടന്നു.. നല്ല സുഖം..

മെല്ലെ ആ തണുപ്പ് മാറി.. സാധാരണ നിലയിൽ ആയി..

പക്ഷെ ചൂട് കൂടി വന്നു.. കയ്യിൽ നിന്നും തുടങ്ങി ഒരു ഇളം ചൂട് ദേഹത്തേക്ക് വ്യാപിച്ചു..

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.