നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1504

അവിടെ കുറെ കെട്ടിടങ്ങളും മരങ്ങളും തിങ്ങി നിൽക്കുന്നു. എല്ലാത്തിനും കറുപ്പ് നിറം ആണ്.

ഗ്രാനൈറ്റ് പോലെ തിളക്കം ഉള്ള ഒരു കല്ലുകൾ വച്ചാണ് ഇവിടെ കെട്ടിടം പണിയുന്നത്..

മനുഷ്യനോട് സാമ്യം ഉള്ള ജീവിത രീതി.. ഓഫീസുകൾ, വണ്ടികൾ, ഗെയിം സ്റ്റേഷൻ, വെപ്പൺ ട്രെയിനിങ്, അങ്ങനെ പല ആക്ടിവിറ്റികളും ഇവിടെ ഉണ്ട്..

പിന്നെ ഇവരുടെ ഏറ്റവും ഇഷ്ട വിനോദം ആയ വേട്ടയാടൽ.. ഇറച്ചി ഇവർ പൊള്ളിച്ചു എടുക്കും. തൈര് പോലെ മധുരം ഉള്ള പൂവിന്റെ തേനും. അല്ലാതെ കുക്കിംഗ് രീതി ഇല്ല. എരിവും, രുചിയും കൂട്ടുന്ന ഇലകളും കായ്കളും ഇവരുടെ പക്കൽ ഉണ്ട്. പിന്നെ പല വിധ ധാന്യങ്ങൾ.

ടൗണിന് ചുറ്റും വലിയ കൃഷി ഇടങ്ങൾ.. കിലോമീറ്റർ കണക്കിന് പരന്നു കിടക്കുന്നു.

ഒരു യൂറോപ്യൻ ടൌൺ പോലെ ആണ് എനിക്ക് തോന്നിയത്. ഒരു ടൗണും അതിൽ ചുറ്റി ജീവിക്കുന്ന ആളുകളും.
ബാക്കി ഒക്കെ അവരുടെ കൃഷിയിടം. അതിൽ ഫാമുകൾ. വളർത്തു മൃഗങ്ങൾ, അതിന്റെ അപ്പുറത്തേക്ക് ബോർഡർ. അതിശക്തം ആയ മതിലുകൾ പണിതു ബോർഡർ തിരിച്ചു വച്ചിരിക്കുന്നു..

അതിന്റെ അപ്പുറത്തേക്ക് ആൾതാമസം ഇല്ല.. കാട് ആണ്. അങ്ങോട്ട് ഇവർ പോകുന്നത് മരം കൊണ്ടുവരാനും മൃഗങ്ങളെ വേട്ടയാടി പിടിക്കാനും ആണ്..

വളരെ അധികം അച്ചടക്കം ഉള്ളവർ.. എല്ലാവരും മികച്ച രീതിയിൽ കായികമായി അഭ്യാസങ്ങൾ പഠിച്ചവർ ആണ്..

ഇവിടെ സൂര്യൻ അസ്തമിച്ചു കഴിഞ്ഞു.. മറ്റു ഗ്രഹങ്ങൾ ഒക്കെ ഇപ്പോഴും കാണാൻ കഴിയുന്നുണ്ട്. കൂടാതെ ആകാശം വല്ലാത്ത നിറങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..

“വരൂ റോഷൻ…”

ട്രിനിറ്റി എന്നെ ഒരു കെട്ടിടത്തിലേക്ക് കൈ പിടിച്ചു കയറ്റി.. അതിന്റെ ഉള്ളിൽ എത്തി.. പുറം കറുപ്പ് ആണെങ്കിലും അകത്തെ റൂമുകൾ തൂവെള്ള ആണ്..

അവിടെ ഒരാൾ കാത്തു നിന്നിരുന്നു.. കിവെറ.

ട്രിനിറ്റിയെ പോലെ നീല കണ്ണും ഒതുങ്ങിയ ശരീരവും ഉള്ളവൾ..
മുടി വേറെ ഒരു രീതിയിൽ ആണ്. ഇട്ടിരിക്കുന്നത് ശരീരത്തിൽ ചേർന്ന് കിടക്കുന്ന വെളുത്ത ജാക്കറ്റും പാന്റും ബൂട്ടും. ഒരു കൃതിരിൻ സുന്ദരി

“റോഷൻ.. ട്രിനിറ്റി പറഞ്ഞില്ലേ എല്ലാം?”

അവൾ എന്റെ നേരെ വന്നു കൈ നീട്ടി.. ഞാൻ ആ കയ്യിൽ പിടിച്ചു. ഉറപ്പുള്ള കയ്യാണ്..

“റോഷൻ.. ഇന്ന് നിന്നെ ഇവർ തയാറാക്കും.. നാളെ മുതൽ പരിശീലനം ആണ്.. ഞാൻ പൊക്കോട്ടെ? നാളെ വരാം..”

അവൾ എന്റെ അടുത്ത് വന്നു മുഖം ഒന്ന് തടവി തിരിച്ചു നടന്നു..

“വാ റോഷൻ.. ആദ്യം നിന്നെ ഒന്ന് സ്കാൻ ചെയ്യണം.. “

അവൾ എന്നെ കൈ പിടിച്ചു ഒരു റൂമിലേക്ക് കൊണ്ടുപോയി.. അവിടെ ഒരു ചില്ലു കൂടു ഉണ്ടായിരുന്നു.. അവൾ എന്റെ തലയിലെ തുണി അഴിച്ചു..

“ആം സോറി റോഷൻ.. ദേഹത്തു ക്ലോത് ഒന്നും പാടില്ല.. ഐ മീൻ.. യു ഷുഡ്‌ ബി നേക്കഡ്..”

അയ്യോ പണി ആയോ എന്ന് ഞാൻ ചിന്തിച്ചു.. ഞാൻ ചുറ്റിനും നോക്കി..
വെളുത്ത വസ്ത്രം ധരിച്ച വേറെ രണ്ടു കൃതിരിൻ പെണ്ണുങ്ങൾ കൂടി ഉണ്ട് അവിടെ.. എനിക്ക് നാണം തോന്നി.. അവരൊക്കെ എന്നെ നോക്കി ചിരിച്ചു..

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.