നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1504

ലിസ പറഞ്ഞു നിർത്തി..

“ലിസ.. “

മെറിൻ അവളെ നോക്കി.. ലിസ മെറിന്റെ മുഖത്തെ സങ്കട ഭാവം മാറിയത് ആയി കണ്ടു.. ആകാംഷ ആണ് പകരം..

“ലിസ… അവന്റെ കാല്പാടുകൾ കണ്ടാൽ അറിയാം അവൻ സ്വമനസ്സാലെ പോയത് ആണെന്ന്.. കൂടാതെ ഫോൺ, വാലറ്റ് ഇതൊക്കെ മനഃപൂർവം എടുക്കാത്തത് ആയിരിക്കണം.. പിന്നെ ആ പുല്ലുകൾ ചതഞ്ഞു അരഞ്ഞു കിടക്കുന്ന സ്ഥലം.. ഐ തിങ്ക്…”

മെറിൻ ഒന്ന് നിർത്തി..ഒന്ന് ആലോചിച്ചു.

“വാട്ട് ഡു യു തിങ്ക്?”

“ഐ തിങ്ക് ഇറ്റ്സ് എ സ്പേസ് ഷിപ്.., ലിസ..”

മെറിൻ അവളെ നോക്കി.. ലിസ വാ പൊളിച്ചു.

“വാട്ട്? “

“യെസ് ലിസ.. ഒരു അന്യഗ്രഹ പേടകം.. ഈ കാല്പാടുകൾ ഞാൻ ഇതിനു മുൻപും കണ്ടിട്ടുണ്ട്..

അവൾ ആണെങ്കിൽ റോഷൻ അപകടത്തിൽ അല്ല.. അത് ഉറപ്പാണ്..
ഇപ്പൊ എനിക്ക് തോന്നുന്നു റോഷൻ തിരിച്ചു വരും ലിസ… വരട്ടെ ഇങ്ങു…പറയാതെ പോയതിന് രണ്ടെണ്ണം കൊടുക്കും ഞാൻ അവനിട്ട്…”

മെറിൻ അവസാനം പറഞ്ഞ വാചകം അക്ഷരാർത്ഥത്തിൽ ലിസായിൽ ചിരി ഉണ്ടാക്കി..

കൂടാതെ മെറിൻ പറഞ്ഞ കാര്യം സത്യം തന്നെ ആണെന്ന് അവൾക്കും തോന്നി.. തെളിവുകൾ നോക്കുമ്പോൾ.. അതെ.

“അവനെ അവർ എങ്ങോട്ട് കൊണ്ടുപോയിരിക്കാം?”

ലിസ മനസ്സിൽ ചോദിച്ചത് പുറത്തു വന്നു..

“അറിയില്ല. പക്ഷെ അവർ ശത്രുക്കൾ അല്ല ലിസ..

ഐ തിങ്ക് വി ഷുഡ് ഗോ.. അവൻ വരും.. ലെറ്റസ്‌ ഗോ ലിസ.. ബൈക്ക് ഇവിടെ ഇരിക്കട്ടെ..”

മെറിൻ പറഞ്ഞപ്പോൾ ലിസ ശരിവച്ചു.. അവർ മെല്ലെ ഇറങ്ങി താഴേക്ക് നടന്നു..

രണ്ടു പേർക്കും സമാധാനവും എന്നാൽ അല്പം ആശങ്കയും ഉണ്ടായിരുന്നു..

അവൻ വരുമോ… ആവൊ..

ഉടനെ മെറിന്റെ ഫോൺ ശബ്‌ദിച്ചു.. റാണാ ആണ്..

“സർ.. ?”

അവൾ ഫോൺ എടുത്തു ചെവിയിൽ വച്ചു..

“മെറിൻ.. ലിസയെ കൂട്ടി എന്റെ ഓഫീസിൽ ഉടനെ വരണം.. “

“ഓക്കേ… സർ..”

ഫോൺ വച്ചു..

“ഓഫീസിൽ ഒന്ന് പോകണം. റാണാ സർ ആണ് വിളിച്ചത്.. എന്തോ കാര്യം ഉണ്ട് ലിസ..”

മെറിൻ അവളോട് പറഞ്ഞു താഴേക്ക് നടന്നു..

***

മെയ്‌വൂൺ ഗ്രഹം.

കണ്ണ് തുറന്നപ്പോൾ ഞാൻ ഒരു റൂമിൽ ആയിരുന്നു.. ദേഹം മൂടുന്ന വെളുത്ത വസ്ത്രം ചുറ്റിയിട്ടുണ്ട്.

മെല്ലെ എഴുനേറ്റ് നോക്കി.. ഗ്ലാസ് ബെഡ്ഡ് തന്നെ.. അതിൽ എഴുന്നേറ്റ് ഇരുന്നു..

മുഴുവൻ വെളുത്ത തിളങ്ങുന്ന മാർബിൾ പോലെ ഉള്ള ഭിത്തി.. ആകെ ഉള്ളത് ഈ ബെഡ് ആണ്.. ഒരു വശത്ത് ഒരു ഗ്ലാസ് പാളി..

എന്നെ റൂം മാറ്റിയിട്ടുണ്ട്..

ഞാൻ എഴുനേറ്റ് നിന്നു.. ശരീരം ഒന്ന് ഒതുങ്ങിയത് പോലെ ഒരു ഫീലിംഗ്.. നല്ല സുഖകരം ആയ അവസ്ഥ.

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.