നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1502

Views : 138489

“മാജിക് കാണാൻ താഴേക്ക് നോക്ക്….”

ഞാൻ താഴേക്ക്.. അതായത് പാറയുടെ വിളുമ്പത്ത് നിന്നും താഴേക്ക് നോക്കി.. ഉടനെ വല്ലാത്തൊരു ഇരമ്പൽ കേട്ടു..

അറിയാതെ രണ്ടു അടി പുറകോട്ട് മാറിപ്പോയി.. അല്ല ചാടി പോയി.. അത് കണ്ടു ട്രിനിറ്റി ചിരിച്ചു.. ഞാൻ അതിശയിച്ചു അവളെ നോക്കി..

ഞാൻ മുൻപോട്ട് ചെന്ന് വീണ്ടും നോക്കി.. സ്വന്തം കണ്ണിനെ വിശ്വസിക്കാൻ കഴിയാത്ത കാഴ്ച…

ഇത്ര നേരം ആ താഴ് വാരത്തിൽ കൂടി ഒഴുകിയിരുന്ന പുഴ വല്ലാത്തൊരു ഹുങ്കാരത്തോടെ അതാ നേരെ ആകാശത്തേക്ക് ഉയർന്നു ഒരു ഫൗണ്ടൻ പോലെ ഉയർന്നു കുതികുത്തി ചാടുന്നു..

അതിന്റെ ഇരമ്പലും അതിൽ നിന്നും തെറിക്കുന്ന ജലകണങ്ങളും അസ്തമയ സൂര്യന്മാരുടെ വെളിച്ചവും അവിടെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത നിറങ്ങൾ വാരി വിതറി..

ആകാശത്തേക്ക് കുതിച്ചു പൊങ്ങി മടങ്ങി താഴേക്ക് വന്നു വീണ്ടും മുകളിലേക്ക് പോകുന്ന നദി..

ജീവിതത്തിൽ ആദ്യമായി ഇനി ഒരിക്കലും കാണാൻ ഇടയില്ലാത്ത ഒരു കാഴ്ച ..

അതിൽ പകുതി വെള്ളം അന്തരീക്ഷത്തിൽ പടരുന്നു.. ജലകണങ്ങൾ ആയി പാറി മുകളിലേക്ക് പോകുന്നു..

“എങ്ങനെ? എങ്ങനെ ഇത്??”

ഞാൻ അതിശയത്തോടെ അവളെ നോക്കി..

“മെക്രായോൺ… അവളുടെ ഗ്രാവിറ്റി വലിക്കുന്നതാണ്..”

ട്രിനിറ്റി മുകളിലേക്ക് കൈ ചൂണ്ടി.. മുകളിൽ നിൽക്കുന്ന ഗ്രഹം..

അതിന്റെ പേര് ആണ് മെക്രായോൺ എന്നും അത് അടുത്ത് വന്നപ്പോൾ ഒഴുകിക്കൊണ്ടിരുന്നു ജലം അവളുടെ ഗ്രാവിറ്റിയിൽ കുടുങ്ങി ആകാശത്തേക്ക് പൊങ്ങുന്ന കാഴ്ച ആണ് ഞാൻ കാണുന്നത്..

വല്ലാത്തൊരു അനുഭവം… ഭൂമിയിൽ ചന്ദ്രന്റെ ആകർഷണത്തിൽ വേലിയേറ്റം ഉണ്ടാകാറുണ്ട്.. പക്ഷെ ഇത് ഒരു പുഴ തന്നെ ഇതാ ആകാശത്തേക്ക് പൊങ്ങി കുത്തി ചാടുന്നു..

ആ കാഴ്ചയിൽ സ്വയം മറന്നു ഞാൻ ട്രിനിറ്റിയുടെ കൈവിരലുകൾ എന്റെ കയ്യിൽ കോർത്ത് ഞാൻ നിന്നു.. സകല ലോകവും മറന്നു നിന്നു..

****

മട്ടാഞ്ചേരി, കൊച്ചി.

“ഹു ഈസ് ദിസ്?? അവരെങ്ങനെ അകത്ത് വന്നു??”

ഒരാളുടെ അലർച്ച കേട്ടപ്പോൾ ആണ് മെറിൻ സ്വബോധത്തിലേക്ക് വന്നത്..

അവൾ റൂം മൊത്തം നിമിഷത്തിന്റെ പത്തിൽ ഒരു ഭാഗം കൊണ്ട് തന്റെ കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്തു..

ഒരു വലിയ ചുവന്ന പട്ടു വിരിച്ച മേശയിൽ കുറെ മെഴുകുതിരികൾ കത്തിച്ചു വച്ച് അതിന്റെ നടുക്ക് ഒരു പെൺകുട്ടിയെ കിടത്തിയിരിക്കുന്നു..

അവളെ അമർത്തി പിടിച്ചു രണ്ടുപേർ.. ആണുങ്ങൾ ആണ്..കൂടി വന്നാൽ ഒരു 18 വയസ് കാണും.. അവളുടെ ദേഹത്തെ കറുത്ത തുണി വലിച്ചു കീറിയിട്ടുണ്ട്. അവൾ അവിടെ കിടന്നു കരയുകയാണ്.

അവളുടെ തല ഭാഗത്തു ഒരു കട്ടി കൂടിയ ബൈബിൾ പോലെ ഒരു ബുക്കും ഒരു തല തിരിഞ്ഞ കുരിശിൽ പാമ്പു ചുറ്റി കിടക്കുന്ന പ്രേതെകതരം നിർമിതിയും..

Recent Stories

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    💟💟💟

  4. 👌👌

  5. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  6. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  7. MK.. 😍

  8. Niyogam seasson 3 eppozha edunne bro waitting ane

  9. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  10. നിധീഷ്

    ❤❤❤

  11. Bro ‘seethaye theedi’ onnu ivade post cheyyuvo

  12. 🔥🔥🔥🔥

  13. സൂര്യൻ

    👍

  14. ❤️❤️❤️❤️❤️❤️❤️❤️

  15. നിയോഗം s3 epoo undakum

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
    💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  17. 😍😍👍

  18. മൃത്യു

    😍

  19. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  20. ❤️❤️😘

    1. 🥰🥰🥰❣️❣️❣️❤️❤️❤️💞💕❤️❤️❤️❣️❣️🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com