നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1504

അവൾ അവസാനം അതും കൂടി പറഞ്ഞു ചിരിച്ചു. എനിക്കും ചിരി വന്നു..

“ഒരു സംശയം ചോദിക്കട്ടെ?”

ഞാൻ അവളെ നോക്കി..

“ചോദിക്കു… “

“ട്രിനിറ്റി ആ മരുന്ന് തന്നില്ലായിരുന്നു എങ്കിൽ എന്റെ ബീജം ഇവിടെ നിങ്ങൾക്ക് കുട്ടികൾ ഉണ്ടാക്കാൻ പാകത്തിന് പറ്റുമായിരുന്നോ?
അതായത് എനിക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഇതൊക്കെ പറ്റുമായിരുന്നോ?”

“റോഷൻ… നിന്റെ ശരീരം ആ മരുന്ന് സ്വീകരിച്ചത് കൊണ്ട് മാത്രം ആണ് നിന്റെ ബീജം കൃതിരിൻ വർഗത്തിന് കുട്ടികൾ ഉണ്ടാക്കാൻ പാകം ആയത്.. അല്ലെങ്കിൽ പറ്റില്ല.. “

അവൾ അത് പറഞ്ഞു..

“അപ്പോൾ എനിക്ക് ഒരു മനുഷ്യസ്ത്രീയിൽ ഉണ്ടാകുന്ന കുട്ടി കൃതിരിൻ ആയിരിക്കുമോ?”

“വൗ.. സ്മാർട്ട്..”

അവൾ മറ്റുള്ളവരെ നോക്കി ചിരിച്ചു.. അവരും ചിരിച്ചു..

“അല്ല.. നിന്റെ ബീജത്തിൽ ഇത് രണ്ടും ഉണ്ടാകും.. അത് പ്രവേശിക്കുന്ന ഗർഭപാത്രം മനുഷ്യന്റെ ആണെങ്കിൽ അവൾ സ്വീകരിക്കുന്നത് നിന്റെ മനുഷ്യ ബീജം ആകും..

എന്നാൽ ഒരു കൃതിരിൻ ആണെങ്കിൽ അവൾ നിന്റെ കൃതിരിൻ ബീജം ആകും സ്വീകരിക്കുക.. മനസ്സിലായോ? അതായതു നിന്റെ അർച്ചനയുടെയും മീനാക്ഷിയുടെയും കുട്ടികൾ മനുഷ്യർ ആയിരിക്കും.. ഡോണ്ട് വറി സ്വീറ്റി…”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് സമാധാനം തോന്നി..

ഞാനും ചിരിച്ചു..

“എന്നാൽ തുടങ്ങട്ടെ? ഞാൻ നിന്നെ ഒന്ന് മയക്കുകയാണ്. കേട്ടോ? സ്ലീപ് വെൽ..”

അവൾ എന്റെ മുഖം മെല്ലെ ഒന്ന് തഴുകിയ ശേഷം ഒരു പൈപ്പിൽ പിടിപ്പിച്ച മാസ്ക് എടുത്തു എന്റെ വായിൽ വച്ചു..

അതോടെ മെല്ലെ എന്റെ ബോധം മറഞ്ഞു..

****

കൊച്ചി.

“ക്ലിയർ ആയി പാർക്ക് ചെയ്‌ത ബൈക്ക്, രണ്ടു കാല്പാടുകൾ.. അതിൽ ഒന്നിൽ റോഷന്റെ ബൂട്ടിന്റെ പാട്.

വേറെ ഉള്ളത് പുറകു വശം നിലത്തേക്ക് അത്യാവശ്യം ഇറങ്ങിയ രീതി ഇറ്റ് മീൻസ് രണ്ടാമത്തെ ആൾ ധരിച്ചിരുന്നത് ഹൈ ഹീൽ ബൂട്ട് ആണ്. അതായത് റോഷന്റെ ഒപ്പം ഒരു പെണ്ണ് ആയിരുന്നു.. “

ലിസ മെറിനോട് പറഞ്ഞു..

“ബൈക്കിന്റെ കീ ബാഗിൽ ഉണ്ട്.. ലിസ, ഡുക്കാട്ടി ബൈക്കുകൾ സ്റ്റാർട്ട് ആക്കാൻ കീ പോക്കറ്റിൽ ഉണ്ടായാൽ മതി..
അപ്പോൾ റോഷൻ കീ എടുത്തു ബൈക്കിന്റെ തന്നെ ബാഗിൽ ഇട്ടത് എങ്ങോട്ടോ പോകാൻ ആണ്..

പിന്നെ ഹൈവേ റോഡിൽ ഓടിയ ബൈക്കിൽ അവിടെ നിന്നും ഇങ്ങോട്ട് ലൊക്കേഷൻ ടാർഗറ്റ് ചെയ്തിട്ടുണ്ട്..

ഇറ്റ് മീൻസ് ആരോ വിളിച്ചിട്ടാണ് റോഷൻ ഇവിടെ വന്നത്…”

മെറിൻ പറഞ്ഞു നിർത്തി..

“യെസ് മെറിൻ.. രണ്ടു കാൽപാട്ടുകൾ പുറകിലേക്ക് പോയിട്ടുണ്ട്. പക്ഷെ പിന്നെ കാണാൻ ഇല്ല..

അവരുടെ കാൽപാട് അവസാനിക്കുന്ന ഇടം എന്തോ വലിയ ഭാരം ഉള്ള വസ്തു ഇറക്കി വച്ചതു പോലെ പുല്ലുകൾ ഒക്കെ ചതഞ്ഞിട്ടുണ്ട്..

അത് നിന്ന സ്ഥലം.. അതിലേക്ക് കയറിയത് പോലെ കാല്പാടുകൾ അവസാനിക്കുന്നു…വാട്ട് ടു യു തിങ്ക് മെറിൻ?”

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.