നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1517

അവർ വലിയ അഭ്യാസികൾ ഒന്നും അല്ലാത്തത് കൊണ്ടും, അവർ നന്നായി പേടിച്ചത് കൊണ്ടും ബാക്കി ഉള്ള പെണ്ണുങ്ങൾ ഒരു അനക്കം പോലും ഇല്ലാതെ അവിടെ നിന്നു..
കത്തി പിടിച്ചവൾ അത് താഴെ ഇട്ടു കൈ പൊക്കി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

മെറിൻ നിലത്തു നിന്നും ആ വാൾ എടുത്തു.. ജാപ്പനീസ് കട്ടന ആണ്.. ഒരു വെട്ടു കിട്ടിയാൽ വളരെ ആഴത്തിൽ മുറിയുന്ന ഇനം..

“നിങ്ങൾ.. നിങ്ങൾ ഈ ബലി മുടക്കി.. ഇതിന്റെ പ്രത്യാഘാതം നിങ്ങൾ അനുഭവിക്കും…”

അവൾ കൈ ചൂണ്ടി വളഞ്ഞു നിന്ന് മെറിനോട് ചീറി..

മെറിൻ അവളുടെ നേരെ ചെന്നു..

“ഇവരുടെ ഒപ്പം വേറെ ആരെങ്കിലും ഉണ്ടോ?”

മെറിൻ വാൾ എടുത്തു അവളുടെ കഴുത്തിൽ വച്ച് ചോദിച്ചു.

“ഇല്ല.. ഇവർ മാത്രമേ ഉള്ളു..ഇവരെ കൊല്ലാൻ പോകുമ്പോൾ ആണ് നിങ്ങൾ വന്നത്.. ലീവ് അസ് ഹിയർ.. എത്ര പൈസ വേണമെങ്കിലും തരാം.. കോടികൾ.. ഞങ്ങൾക്ക് ചടങ്ങു പൂർത്തി ആക്കണം.. അല്ലെങ്കിൽ ലൂസിഫർ കോപിക്കും…അനുസരിക്കുന്നത് ആണ് മെറിൻ നിനക്ക് നല്ലത്.. “

അവൾ അധികം കൂസാതെ ഒരു മറുപടി കൊടുത്തു.. അതും ഭീഷണി.. അവളുടെ പേടി ഇല്ലായ്മ മെറിനെ അല്പം അതിശയിപ്പിച്ചു..

അവളുടെ കൈകൾ ഇപ്പോഴും പൊക്കിയ അവസ്ഥയിൽ തന്നെ ആണ്..

“ഒരു ചെറുപ്പക്കാരൻ? റോഷൻ.. എവിടെ അവൻ?”

മെറിൻ വീണ്ടും അവളോട് ചോദിച്ചു..

മെല്ലെ വാൾ അമർത്തിയപ്പോൾ അവളുടെ കഴുത്ത് അല്പം മുറിഞ്ഞു.. എന്നാലും അവൾ ഒരു ചിരിയും ആയിട്ടാണ് നിന്നത്..

“ഓഹ്.. റോഷൻ.. കേട്ടിട്ടുണ്ട് കുറെ അധികം ആ പേര്.. നീ അവനെ തിരക്കി വന്നതാണോ? എന്നാൽ അവൻ ഈ ലോകത്ത് ഇല്ല… “

അവൾ ചുണ്ടിന്റെ കോണിൽ ഒരു ചിരി ഉണ്ടാക്കി ഒട്ടും കൂസൽ ഇല്ലാതെ പറഞ്ഞു..

മെറിൻ ഞെട്ടി.. പെട്ടെന്ന് അവളുടെ ശരീരം തളർന്നത് പോലെ അവൾക്ക് തോന്നി.

ലിസയും അത് കേട്ട് വല്ലാത്ത ഒരു അവസ്ഥയിൽ ആയി..അവനെ ഇവര് കൊന്നു എന്നവൾക്ക് തോന്നി.

“നീ.. നീ.. നുണ.. ഇല്ല.. ഞാൻ വിശ്വസിക്കില്ല.. “

മെറിന്റെ കണ്ണിന്റെ കോണിൽ അല്പം ജലം വന്നു നിറഞ്ഞു.. ഒരു നിമിഷം അവൾ എസിപി എന്ന നിലയിൽ നിന്നും മാറി ഒരു സാധാരണ പെണ്ണ് ആയി..

“ഓഹ്.. സൊ.. യു ലവ് ഹിം… നിന്റെ ആദ്യ പുരുഷൻ.. അവൻ ആണല്ലേ? അതെനിക്ക് ഈ മുഖത്ത് നിന്നും കാണാം….കൂൾ… അഹ് അവന്റെ യോഗം.. ഒരു പനിനീർ റോസാപ്പൂവ് പോലെ അല്ലെ നീ.. ഞാൻ നുണ പറയില്ല മെറിൻ.. “

അവൾ ചിരിച്ചു..

കഴുത്തിൽ വാൾ അമർന്നു മുറിഞ്ഞപ്പോൾ പോലും അവൾ ചിരിച്ചു കൊണ്ട് നിന്നത് വളരെ അത്ഭുതം ആയി ലിസക്ക് തോന്നിയപ്പോൾ ആണ് അവൾ ഇത് പറഞ്ഞത്..

ഉടനെ മെറിൻ അവളെ പാളി നോക്കി.. അവൾ പറഞ്ഞ കാര്യം ലിസക്ക് അതൊരു പുതിയ അറിവ് ആയിരുന്നു..

അവളിൽ എന്തൊക്കെയോ ഭാവം വന്നു.. ഒരു നിമിഷം അവൾ മെറിനെ അസൂയയോടെ നോക്കി..

“മിണ്ടരുത്.. സ്റ്റുപിഡ്…”

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.