നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1517

“എണീറ്റു.. പേടിക്കണ്ട.. തലവേദന ഒന്നും ഇല്ല ട്രിനിറ്റി..”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“ഇങ്ങു വന്നേ…?”

ഞാൻ ബെഡിൽ ഇരുന്നു അവരെ വിളിച്ചപ്പോൾ രണ്ടുപേരും വേഗം വന്നു രണ്ടു കയ്യിലും പിടിച്ചു. ഞാൻ അവരുടെ തലയിൽ തലോടി..
രണ്ടിന്റേയും കണ്ണിൽ സ്നേഹം തന്നെ ആണ്.. ഇപ്പോൾ അവരുടെ പേടി ഒക്കെ പോയി.

“സുഖം അല്ലെ രണ്ടാൾക്കും?”

“പപ്പ ഞങ്ങൾ ഇന്ന് ആവോനിയാക്കിനെ പിടിച്ചു…”

പെൺകുട്ടി ഉടനെ സന്തോഷത്തിൽ പറഞ്ഞു.. എനിക്ക് അത് മനസിലായില്ല..

“അതൊരു അപൂർവ ജീവി ആണ് റോഷൻ.. ഇതുവരെ ഒരു കുട്ടികൾ ആരും അതിനെ പിടിച്ചിട്ടില്ല.. ഇന്ന് മതിൽ കടന്നു വന്നതിനെ ഇവർ ആണ് അമ്പ് എയ്തു പിടിച്ചത്.. നമ്മുടെ മക്കൾ കഴിവുള്ളവർ ആണ്..”

ട്രിനിറ്റി അഭിമാനത്തിൽ പറഞ്ഞു.. അവർ പപ്പ എന്ന് വിളിച്ചത് ഞാൻ പ്രേതേകം ശ്രദ്ധിച്ചു.. അവരുടെ അമ്മ പഠിപ്പിച്ചു കൊടുത്തതായിരിക്കും..

“ആഹാ എന്റെ മക്കൾ കൊള്ളാമല്ലോ.. അതിനെ ആണോ ഇന്ന് നിങ്ങൾ എടുത്തു കൊണ്ട് പോയത് ഒരു നീണ്ട പാമ്പു പോലെ??”

“പപ്പ കണ്ടു…! “

അവർ രണ്ടുപേരും ഒരുമിച്ചു സന്തോഷത്തിൽ പറഞ്ഞു.. എന്നാൽ ഉടനെ അവിടെ സംശയവും വിടർന്നു..

“എന്താ പാമ്പ്?”

ഞാൻ ട്രിനിറ്റിയെ നോക്കി.. അവൾ ചിരിക്കുകയാണ്..

“പപ്പയുടെ നാട്ടിലെ ആവോനിയാക്ക് ആണ് പാമ്പ്.. “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. അത് കേട്ടപ്പോൾ അവർക്ക് സന്തോഷം വീണ്ടും വന്നു.

“പപ്പ പിടിച്ചിട്ടുണ്ടോ ആവോനിയാക്കിനെ?”

“പിന്നെന്താ വീട്ടിൽ കയറി വന്ന ആവോനിയാക്കിനെ ഞാൻ തല്ലി കൊന്നിട്ടുണ്ട്.. “

അത് കേട്ടപ്പോൾ രണ്ടിന്റെയും വാ പൊളിഞ്ഞു.. എനിക്ക് ചിരി വന്നിട്ട് വയ്യായിരുന്നു.. അവർ അത്ഭുധത്തിൽ അവരുടെ അമ്മയെ നോക്കി. അവൾ ചിരിച്ചു..
കുറച്ചു നേരം കൂടി ഞാൻ അവരോടു സംസാരിച്ചു.

“പൊയ്ക്കോളൂ.. “

ട്രിനിറ്റി അവരെ പറഞ്ഞു വിട്ടു.. അവർ കുറച്ചു നേരം കൂടി എന്റെ കൈപിടിച്ചു നിന്ന ശേഷം എന്തൊക്കെയോ സംസാരിച്ചു കൊണ്ട് പുറത്തേക്ക് പോയി..

“നാട്ടിലെ പാമ്പ് എന്ന് വെറുതെ പറഞ്ഞതാണ് റോഷൻ.. അവോനിയാക്ക് വല്ലാത്ത ഒരു ജീവി ആണ്..

പതുങ്ങി കിടന്നു ചാടി ഏതു മൃഗത്തിനെയും അതിന്റെ ദേഹം കൊണ്ട് മുറുക്കി ദേഹത്തെ മുള്ളുകൾ കയറ്റി കൊല്ലും. അതിനു ശേഷം മെല്ലെ കടിച്ചു തിന്നും.

തല്ലിയാൽ ഒന്നും ചാകില്ല.. അമ്പ് കൊണ്ട് അതിന്റെ കഴുത്തിന്റെ താഴെ ഒരു ഭാഗത്ത് എയ്താൽ മാത്രം അതിനെ പിടിക്കാം.. ഒരു ചാട്ടത്തിനു അത് നൂറു മീറ്ററോളം പറക്കുകയും ചെയ്യും.. അതിന്റെ തലയിൽ ഒരു തിളങ്ങുന്ന കല്ല് ഉണ്ട്..”

അവൾ പറഞ്ഞു നിർത്തി.

“അയ്യോ.. ഇതെന്തു നാടാണ്? ഒരു പാമ്പ് വരെ ഇങ്ങനെ ആണെങ്കിൽ… അപ്പൊ നമ്മുടെ പിള്ളേർ കൊളളാം അല്ലെ? അവരുടെ അമ്മ മോശക്കാരി അല്ലല്ലോ…പാവം പിള്ളേർ.. ഞാൻ അതിനെ കണ്ടാൽ ഓടും എന്ന് അവർക്ക് അറിയില്ലല്ലോ…”

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.