നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1517

ഞാൻ മെല്ലെ ഗ്ലാസ് പാളിയുടെ അടുത്തേക്ക് നടന്നു..കർട്ടൻ മാറ്റി നോക്കി.. പുറം കാണാം. ഞാൻ ആ കെട്ടിടത്തിന്റെ മുകളിൽ ആണ്..
നാലോ അഞ്ചോ നില ഉയരത്തിൽ.. റോഡുകളും, കെട്ടിടങ്ങളും വണ്ടികളും, കൃഷി സ്ഥലങ്ങളും അവിടെ ഇവിടെ ഒക്കെ ആയി എന്തൊക്കെയോ ചെയ്യുന്ന കുറച്ചു പെണ്ണുങ്ങൾ.

നേരെ താഴെ നോക്കി.. ഇവിടെ കുറച്ചു കടകൾ പോലെ ആണ്. അതിൽ ധാന്യവും ഉണക്കിയ ഇറച്ചിയും ഒക്കെ ഉണ്ട്.
വേണ്ടത് ഒക്കെ ഇവിടെ നിന്നും അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോകാം. ആവശ്യം ഉള്ള അത്രക്കും കൊണ്ടുപോകാം. എല്ലാവരുടെയും പ്രയത്നം അവർ പങ്കിടുന്നു.

താഴെ കുറച്ചു കൃതരിൻ കൊച്ചുങ്ങൾ എന്തോ നീളത്തിലുള്ള ഒരു ജീവിയെ തോളിൽ എടുത്തുകൊണ്ടു എങ്ങോട്ടോ പോകുന്നു..

പാമ്പു പോലെ.. എന്നാൽ പാമ്പ് അല്ല..കയ്യും കാലും ചീങ്കണ്ണിയുടെ തല പോലെ ഒരു നീണ്ട തലയും.. പെരുമ്പാമ്പിന്റെ വലിപ്പം ഉണ്ട്. ചുവന്ന നിറം. നല്ല നീളവും.

അവർ ഒക്കെ എന്റെ കുട്ടികൾ ആണെങ്കിലും എന്റെയും ട്രിനിറ്റിയുടെയും കുട്ടികൾ അതിൽ ഉണ്ടായിരുന്നു.

അവൾ ആഘോഷമാക്കി അതിനെയും കൊണ്ട് എങ്ങോട്ടോ പോയി. അവരെ നോക്കി പെണ്ണുങ്ങൾ ചിരിക്കുന്നുണ്ട്..
കൈ അടിച്ചു കാണിക്കുന്നു.. പിള്ളേർക്ക് സന്തോഷം..
ആ ജീവിക്ക് എന്തോ പ്രേതെകത ഉള്ളതായി എനിക്ക് തോന്നി.

താഴെ ഒരു വണ്ടിയിൽ വന്നിറങ്ങിയ ആളെ ഞാൻ നോക്കി.. അതെ അവൾ തന്നെ.. ഡെൽറ്റ.

അവൾ ഒരു കെട്ടിടത്തിലേക്ക് കയറിപ്പോയി.

അവൾക്ക് എന്താണാവോ എന്നോട് ഇത്ര ദേഷ്യം..
അവളുടെ കൈ കൊണ്ട് ചവാൻ ആണോ എന്റെ വിധി..

ബാക്കിൽ എന്തോ ശബ്ദം കേട്ട് തിരിഞ്ഞു.. ഒരു കൃതിരിൻ പെണ്ണ്..

അവൾ എന്നെ കണ്ടു ഒന്ന് തല കുനിച്ചു.

“മാർവോക്ക്.. ആരോഗ്യ നില എങ്ങനെ ഉണ്ട് എന്ന് നോക്കാൻ വന്നതാണ്.. ഒന്ന് ഇവിടെ കിടക്കാമോ?”

അവൾ ചോദിച്ചപ്പോൾ ഞാൻ ബെഡിൽ കിടന്നു.. അവൾ എന്റെ ദേഹത്തെ വെള്ള തുണി മാറ്റി ഒരു കറുത്ത നീണ്ട എന്തോ കൊണ്ട് ശരീരം മൊത്തം ഓടിച്ചു..

അതിനു ശേഷം അവളുടെ കോട്ടിൽ നിന്നും ഒരു സ്ക്രീൻ എടുത്തു നോക്കി..

അവളുടെ മുഖം തെളിഞ്ഞു.

“പെർഫെക്റ്റ്.. വരൂ..”

അവൾ ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ നീട്ടി.. ഞാൻ അവളുടെ കൈ പിടിച്ചു എഴുനേറ്റു പുറത്തേക്ക് നടന്നു.. അവളുടെ താളത്തിൽ ആടുന്ന അരക്കെട്ടും വാലും കണ്ടപ്പോൾ എനിക്ക് ചിരി വന്നു.. നാട്ടിലെ പെണ്ണ് തന്നെ..

അവൾ എന്നെ കൊണ്ടുപോയത് ഒരു കരിംനീല ഭിത്തികൾ ഉള്ള ഒരു റൂമിലേക്ക് ആണ്..

അവിടെ എന്നെ കാത്തു നിൽക്കുന്നത് പോലെ കിവെറ നിന്നിരുന്നു.

“റോഷൻ.. എങ്ങനെ ഉണ്ട്? “

അവൾ എന്നെ നോക്കി..

“കുഴപ്പം ഒന്നും ഇല്ല.. ഒരു വേദനയോ ഒന്നും ഇല്ല.. “

ഞാൻ മറുപടി കൊടുത്തു..

“ഓക്കേ റോഷൻ.. ഇനി നിനക്ക് ഞങ്ങൾ മെഡിസിൻ തരും..
അത് കഴിച്ചു നിനക്ക് ബോധം വരുമ്പോൾ ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ട ആയോധന മുറകൾ കൂടി നിനക്ക് സുപരിചിതം ആയിരിക്കും..

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.