നാലാം ? തീയാട്ട് [Sajith] 1412

 

“”ഓ അതാണോ അതിയ് തെറി വിളിച്ചിട്ടല്ലേ…””,

 

“”എടാ പന്ന നായിന്റെ മോനേ ഒരു പെണ്ണിനെ കണ്ടപ്പൊ നമ്മളൊന്നും വേണ്ട ല്ലേ…””,

 

പാപ്പീടെ ടെമ്പറ് പിന്നേം തെറ്റിയോ. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വിറഞ്ഞ് തുള്ളുണു.

 

“”എടാ അങ്ങനെ അല്ല…””,””ഇയവടെ ഇരി…””,

 

ഒരു വിധത്തിലവനെ സമാധാനിപ്പിച്ച് സമാധാനിപ്പിച്ഛ് അവടെ ഇരുത്തി, ക്യാന്റീനിൽ വല്ല്യ തെരക്കില്ലാത്തോണ്ട് മാനം പോയില്ല.

 

“”പിന്നെ എങ്ങനെയാണ്…””,

 

“”എടാ അതല്ല ഞാൻ പറഞ്ഞത്, അവളെകൊണ്ട് ഇന്ന് നടന്നത് അവരാരെങ്കിലും പറയിപ്പിക്കും…””,””മോശമായി പെരുമാറിയതിന് നമ്മളെ രണ്ടാളേം പേരില് വല്ല കംപ്ലൈൻസും പോയാ…””,””ഗസ്റ്റ് ലച്ചററാണ്, ഓൺ ദ സ്പോട്ടിൽ സസ്‌പെൻഷൻ കിട്ടും…””,

 

പാപ്പിക്ക് വല്ല്യ കുലുക്കൊന്നുമില്ല.

 

“”അങ്ങനെ എങ്ങാനും സംഭവിച്ചാ അവളെ പച്ചക്ക് ഞാൻ കത്തിക്കും…””,

 

“”മൈ*** ഒരു മാരി കൊണക്ക്ണ വർത്താനം പറയണ്ട…””,ഞാനൊരു പോസിബിലിറ്റി ആണ് പറഞ്ഞത്, പിന്നെ അങ്ങനെ ഒക്കെ നടന്നാലും ഞാൻ അവൾടെ കൂടയെ നിക്കൊള്ളു…””,””തെറ്റ് നമ്മളെ ഭാഗത്താ…””,

 

“”എടാ എടാ ഊ…. ഇനിക്കറിയാടാ നീ ഇതേ പറയൊള്ളൂന്ന്…””,””കാര്യത്തിക്ക് വാ ഇപ്പൊ ഇയെന്താണ് ഉദ്ദേശിക്ക്ണെ…””,

 

“”എന്ത് ഉദ്ദേശിക്കാൻ കാര്യം പറഞ്ഞു അത്രേ ഒള്ളു…””,

 

“”മതിയെടാ മതി ഇയ് കാര്യം പറയ്…””,

 

സച്ചിൻ കസേര വലിച്ച് പാപ്പിക്ക് അടുത്തേക്കിരുന്നു.

 

“”അതേ നമ്മക്ക് പോയി ഒരു സോറി…””,

 

“”ഫാ…. പെൺകോന്തൻ എന്റെ പട്ടി വരും ചോറി പറയാൻ…””,””അനക്ക് നിർബന്ധാണങ്കി ഇയ് പോയി പറയടാ…””,

 

“”ഓഹോ… അങ്ങനെ ആണല്ലേ….””,

 

“”ആഹ് അതേ…””,

 

“”ഓക്കെടാ ഞാൻ പറഞ്ഞോളാം…””, 

 

എന്നും പറഞ്ഞ് സച്ചിൻ ക്യാന്റീന് വെളിയിലേക്ക് നടന്നു.

 

“”വേഗം വരണം അവളേം കെട്ടി പിടിച്ച് അവടെ ഇരിക്കര്ത്…””,

 

പുറത്തേക്ക് നടക്കായിരുന്ന സച്ചിനോട് പാപ്പി വിളിച്ച് പറഞ്ഞു.

 

“”പോടാ പോടാ…””,

 

തിരിഞ്ഞ് നടന്ന് അവനുള്ള മറുപടിയും കൊടുത്ത് സച്ചിൻ സൈക്കോളജീ ഡിപ്പാർട്ട്‌മെന്റിലേക്ക് പായുകയായിരുന്നു. ഓടുന്നതിനിടയ്ക്കും ഞാനാലോചിച്ചു. 

 

‘സരസ്വതീ ക്ഷേത്രത്തിന്റെ ഇടനാഴിയിലൂടെ ഓടികിതച്ച് ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ്റൂമിലേക്ക് കയറിചെല്ലുന്ന ഞാൻ. കരഞ്ഞ് കലങ്ങിയ കണ്ണുമായി തന്റെ ടേബിളിൽ ചാരി കിടക്കുന്ന സ്വാതി. കയറി ചെല്ലുന്ന എന്നെ കണ്ട് അവളുടെ മുഖത്ത് ആകാംക്ഷ ആ ചുണ്ടുകളുടെ കോണിലൊരു ചിരി വിടർന്നോ. ഉവ്വ് ടൂബ് ലൈറ്റ് മിന്നിയ പോലെ അവൾടെ ചിരി എന്നെ കണ്ടവൾ എഴുന്നേൽക്കുന്നു ഞാനോടി വരുന്ന കണ്ട് തന്റെ ഡസ്ക് വിട്ടവൾ പുറത്തിറങ്ങുന്നു. ഞാനവളുടെ കൈകൾ കോരിയെടുക്കുന്നു ‘മാപ്പ് മാപ്പ് മാപ്പ്’ എന്റെ കണ്ണിന്റെ കോണിലൊരുതുള്ളി കണ്ണുനീര് വരുന്നു അവളുടെ കണ്ണുകൾ നോക്കി പറയുന്നു ‘ നീയാണെന്റെ ദേവീ ശരി ആയിരം തെറ്റുകൾക്ക് നടുവിലെ എന്റെ സത്യം ധർമ്മം എല്ലാം’ വിതുമ്പിക്കൊണ്ടവളെന്റെ നെഞ്ചിലേക്ക് ചാരികിടക്കുന്നു ഇറുക്കി പുണരുന്നു. ഉച്ചക്കത്തെ ലഞ്ച് ടൈം ആവുന്നതു വരെ അവളെ കെട്ടിപിടിച്ചവിടെ നിൽക്കുന്നു ആഹാ…’ ആലോയിക്കുമ്പ തന്നെ മനസിലൊരു കുളിര്…’

8 Comments

  1. ??????

  2. Waiting

  3. പാവം പൂജാരി

    Good ♥️♥️?

  4. അടുത്ത ഭാഗം എന്നു വരും

  5. Nice

  6. ❤️❤️❤️❤️

  7. ❤️❤️❤️❤️❤️

  8. വിശ്വനാഥ്

    അടിപൊളി????????????????????

Comments are closed.